അവസാന നിമിഷത്തിൽ രാഷ്ട്രീയ ബോംബ് പൊട്ടുമെന്ന പ്രതീക്ഷയിൽ ഇടത്-വലത് മുന്നണികളുടെ വാർ റൂമുകൾ ; ചെന്നിത്തലയുടേതാകും നിർണ്ണായക വെളിപ്പെടുത്തലെന്ന കണക്കുകൂട്ടലിൽ സി.പി.എം ;ആരോപണങ്ങൾ ഉയർന്നാൽ മറുപടിയും വിശദീകരണവും നൽകാൻ ഇടതു ക്യാമ്പുകൾ സജ്ജം :അവസാന നിമിഷത്തിൽ രാഷ്ട്രീയ ചിത്രം മാറുമ്പോൾ കളം നിറഞ്ഞ് എൻ.ഡി.എ

അവസാന നിമിഷത്തിൽ രാഷ്ട്രീയ ബോംബ് പൊട്ടുമെന്ന പ്രതീക്ഷയിൽ ഇടത്-വലത് മുന്നണികളുടെ വാർ റൂമുകൾ ; ചെന്നിത്തലയുടേതാകും നിർണ്ണായക വെളിപ്പെടുത്തലെന്ന കണക്കുകൂട്ടലിൽ സി.പി.എം ;ആരോപണങ്ങൾ ഉയർന്നാൽ മറുപടിയും വിശദീകരണവും നൽകാൻ ഇടതു ക്യാമ്പുകൾ സജ്ജം :അവസാന നിമിഷത്തിൽ രാഷ്ട്രീയ ചിത്രം മാറുമ്പോൾ കളം നിറഞ്ഞ് എൻ.ഡി.എ

സ്വന്തം ലേഖകൻ

കോഴിക്കോട്: പരസ്യ പ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ രാഷ്ട്രീയ ബോംബ് പൊട്ടുമെന്ന പ്രതീക്ഷയിലാണ് ഇടതു വലതു മുന്നണികളുടെ കോട്ടകൾ. തെരഞ്ഞെടുപ്പ പ്രചരണത്തിന്റെ അവസാന ദിവസങ്ങളിലാണ് കോൺഗ്രസ് പിണറായി-അദാനി ബന്ധം ചർച്ചയാക്കിയത്.

കെ എസ് ഇ ബിയും അദാനിയും തമ്മിലുള്ള ബന്ധം ആദ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ ഏവരും പരിഹസിച്ച് തള്ളുകയായിരുന്നു. കെ.എസ്.ഇ.ബി -അദാനി ബന്ധത്തിന്റെ രേഖ പുറത്തു വന്നിരുന്നു. പരസ്യ പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ച ആരോപണ-പ്രത്യാരോപണങ്ങൾ ഉണ്ടാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രചരണത്തിന്റെ തുടക്കത്തിൽ കേരളത്തിൽ നിറഞ്ഞത് ഇടതുപക്ഷമായിരുന്നു. സ്ഥാനാർത്ഥി നിർണ്ണയം വൈകിയത് കോൺഗ്രസിനെ പിന്നോട്ട് അടിച്ചു. ഇത് ബിജെപിക്കും പ്രശ്‌നമായി. എന്നാൽ അവസാന ഘട്ടത്തിൽ ചിത്രം മാറുകയാണ്. സ്ഥാനാർത്ഥികളുടെ മികവിൽ പ്രചരണത്തിൽ സിപിഎമ്മിനൊപ്പം കോൺഗ്രസും യുഡിഎഫും നിലയുറപ്പിക്കുകയാണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ആൾക്കൂട്ടങ്ങളോടെ കൊട്ടിക്കലാശമുണ്ടാവില്ല.ദേശീയ നേതാക്കളെ സംസ്ഥാനത്തേക്ക് ഇറക്കിയാണ് കോൺഗ്രസും ബിജെപിയും പ്രചരണത്തിന്റെ അവസാന നാളുകൾ മികവുറ്റതാക്കിയത്,

വോട്ടെടുപ്പിന് മുൻപ് രാഷ്ട്രീയ ‘ബോംബ്’ പൊട്ടുമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രിയാണ് നൽകിയതെങ്കിലും അതിൽ പ്രതീക്ഷവെക്കുന്നത് യു.ഡി.എഫ്. ആണ്. അതിനവർ ഉറ്റുനോക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയുമാണ്.

ആഴക്കടൽ മത്സ്യബന്ധന കരാർ കുറച്ചൊന്നുമല്ല ഇടതുക്യാമ്പുകളെ ഉലയ്ക്കുന്നത്. അദാനിയും. മോദിയുടെ സുഹൃത്തും പിണറായിയും തമ്മിലെ ബന്ധം ഉറപ്പിക്കാനുള്ള കൂടുതൽ തെളിവുകൾ ഇനിയും പുറത്തു വരാൻ സാധ്യതയുണ്ട്. എന്ത് ആരോപണങ്ങൾ ഉയർന്നാലും അവയ്‌ക്കെല്ലാം അപ്പപ്പോൾ മറുപടിയും വിശദീകരണവും നൽകാൻ എൽ.ഡി.എഫ്. ക്യാമ്പുകളും സഖാക്കളും സജ്ജമാണ്.

രാഷ്ട്രീയ ‘ബോംബ്’ പൊട്ടിയാൽ അതിന്റെ തോത് നോക്കിയിടപെടാനാണ് ബിജെപി. തീരുമാനം. ആരോപണങ്ങൾക്ക് പിന്നാലെ പോകാതെ വോട്ടർമാരെ സ്വാധീനിക്കാൻ മറ്റു തന്ത്രങ്ങളാണ് ബിജെപി.ക്കുള്ളത്.

അവസാന ദിവസം റോഡ്‌ഷോയ്ക്കും മൈക്ക് പ്രചാരണത്തിനും തടസ്സമില്ല. കോവിഡ് പശ്ചാത്തലത്തിലാണ് കൊട്ടിക്കലാശം പൂർണമായും തിരഞ്ഞെടുപ്പുകമ്മിഷൻ നിരോധിച്ചത്. ബൈക്ക് റാലിയും അനുവദിക്കില്ല. എന്നാൽ, റോഡ്‌ഷോയ്ക്കും മൈക്ക് പ്രചാരണത്തിനും നിശ്ചിതസമയംവരെ തടസ്സമുണ്ടാകില്ല.

പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നക്‌സൽബാധിത പ്രദേശങ്ങളിൽ വൈകീട്ട് ആറുവരെയും മറ്റിടങ്ങളിൽ ഏഴുവരെയുമാണ് പരസ്യപ്രചാരണം. പോളിങ് സാധനങ്ങളുടെ വിതരണം തിങ്കളാഴ്ച നടക്കും. ചൊവ്വാഴ്ച വോട്ടെടുപ്പ്. പിന്നീട് ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം മെയ് രണ്ടിന് ഫലപ്രഖ്യാപനവും.