അവസാനഘട്ടത്തിൽ നൂറിലേറെ സീറ്റുകൾ ഉറപ്പിച്ച് എൽ.ഡി.എഫ് ; ജോസ് കെ.മാണിയുടെ മുന്നണിപ്രവേശനം ഗുണകരമാകുമെന്ന് ഇടതുപക്ഷം ; മൂന്ന് ജില്ലകൾ പിടിച്ചാൽ കളിമാറുമെന്ന് യു.ഡി.എഫ് : ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകൾക്ക് തുരങ്കം വയ്ക്കാൻ കളം നിറഞ്ഞ് എൻ.ഡി.എ

അവസാനഘട്ടത്തിൽ നൂറിലേറെ സീറ്റുകൾ ഉറപ്പിച്ച് എൽ.ഡി.എഫ് ; ജോസ് കെ.മാണിയുടെ മുന്നണിപ്രവേശനം ഗുണകരമാകുമെന്ന് ഇടതുപക്ഷം ; മൂന്ന് ജില്ലകൾ പിടിച്ചാൽ കളിമാറുമെന്ന് യു.ഡി.എഫ് : ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകൾക്ക് തുരങ്കം വയ്ക്കാൻ കളം നിറഞ്ഞ് എൻ.ഡി.എ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഏറെ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ മുന്നിച്ച് വച്ച് ശക്തമായ പ്രചരണത്തിലൂടെ ഭരണത്തുടർച്ച നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുപക്ഷം.

എന്നാൽ പരസ്യ പ്രചരണം അവസാന ഘട്ടത്തിൽ എത്തിയതോടെ കളം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് യുഡിഎഫ്. എന്നാൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സീറ്റ് പ്രവചന കണക്ക് കൂട്ടലുകൾക്ക് തുരങ്കം വെയ്ക്കാൻ എൻഡിഎ കളത്തിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016ൽ 91 സീറ്റുകൾ നേടിയാണ് ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നത്. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിക്കുമ്പോൾ സംസ്ഥാനത്തെ 101 മണ്ഡലങ്ങളിൽ വലിയ മുന്നേറ്റമാണ് എൽ.ഡി.എഫ് ഉണ്ടാക്കിയത്.

വികസന വിഷയങ്ങളും കോവിഡിന്റെയും പ്രളയത്തിന്റെയും നിപയുടെയും കാലത്തെ ക്ഷേമ പ്രവർത്തനങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. അതേസമയം അവസാന നിമിഷവും പ്രതിപക്ഷം ‘വജ്രായുധങ്ങൾ’ പുറത്തെടുക്കുമെന്ന സംശയവും ഇടതുമുന്നണിക്കുണ്ട്.

കഴിഞ്ഞ തവണ 11 ജില്ലകളിലാണ് കൂറ്റൻ മുന്നേറ്റം ആവർത്തിക്കാൻ എൽഡിഎഫിന് സാധിച്ചത്. അതേസമയം ഇത്തവണ ഇതിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തോടെ കോട്ടയം ഉൾപ്പെടെ മധ്യകേരളത്തിൽ പല മണ്ഡലങ്ങളിലും അട്ടിമറി വിജയമാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞത് 80-85 സീറ്റുകൾ ലഭിക്കാൻ പ്രയാസമില്ലെന്ന് മുന്നണി പ്രതീക്ഷിക്കുന്നു. അതേസമയം തെരഞ്ഞെടുപ്പിൽ പൃനൂറിലേറെ സീറ്റുകൾ നേടി വിജയിക്കാനാകുമെന്നാണ് മന്ത്രി ഇപി ജയരാജൻ പ്രതികരിച്ചത്.

എന്നാൽ ഇത്തവണ പിണറായി സർക്കാരിന് അധികാരതുടർച്ച ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. ആഴക്കടൽ കരാർ ഉൾപ്പെടെയുള്ള വിഷയത്തിൽ സർക്കാരിന് പ്രതിരോധം തീർക്കാൻ കഴിഞ്ഞെന്നും രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഇറക്കിയുള്ള പ്രചരണങ്ങൾ യുഡിഎഫിന്റെ സാധ്യത ഉയർത്തിയെന്നുമാണ് യുഡിഎഫ് വിലയിരുത്തുന്നത്. അതിനാൽ തന്നെ ഇടതിന്റെ പല കോട്ടകളും ഇത്തവണ ഇളകുമെന്നും യുഡിഎഫ് കരുതുന്നു.

എൽഡിഎഫിനൊപ്പം നിന്ന എറണാകുളവും മലപ്പുറവും ഇത്തവണയും യുഡിഎഫ് പ്രതീക്ഷിക്കുന്നു. മലബാറിൽ കോഴിക്കോടും വയനാടും സ്ഥിതി മെച്ചപ്പെടുമന്നാണ് യുഡിഎഫ് കണക്ക് കൂട്ടൽ. മൂന്ന് ജില്ലകളിൽ വലിയ അട്ടിമറികൾ ഉണ്ടായേക്കാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

കോഴിക്കോട് നോർത്ത്, കുറ്റിയാടി, കൊടുവള്ളി, വടകര മണ്ഡലങ്ങളും വയനാട് മണ്ഡലത്തിലെ മാനന്തവാടി, കൽപ്പറ്റ, തിരുവമ്പാടി, നിലമ്ബൂർ മണ്ഡലങ്ങളിലും കോൺഗ്രസിന് പ്രതീക്ഷ ഉണ്ട്. മാത്രമല്ല കഴിഞ്ഞ തവണ തെക്കൻ കേരളത്തിൽ കനത്ത തിരിച്ചടി നേരിട്ട മൂന്ന് ജില്ലകളിലും സ്ഥിതി മാറുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു.

ഇടതുപക്ഷത്തിന്റെ കോട്ടയായ ആലപ്പുഴയിലെ നാല് മണ്ഡലങ്ങളും കൊല്ലത്ത് ചവറ, കൊല്ലം, കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളും ലഭിക്കുമെന്ന് തിരുവനന്തപുരത്ത് നേമത്ത് ഉൾപ്പെടെ അട്ടിമറി ഉണ്ടാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. ഒറ്റ സീറ്റുള്ള തൃശ്ശൂരിൽ ആറ് വരെ സീറ്റുകൾ ഉണ്ടാകുമെന്നും വിലയിരുത്തുന്നു. ഇത്തരത്തിൽ 75 മുതൽ 80 വരെ സീറ്റുകളാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്.

ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ ഇത്തവണ നിർണായക മുന്നേറ്റം സാധ്യമാകുമെന്ന വിലയിരുത്തലിലാണ് എൻഡിഎ. തലസ്ഥാന നഗരിയിൽ സിറ്റിംഗ് സീറ്റായ നേമത്തിനൊപ്പം കഴക്കൂട്ടവും തിരുവനന്തപുരം സെൻട്രെൽ മണ്ഡലങ്ങളും കിട്ടുമെന്ന് മുന്നണി കണക്ക് കൂട്ടുന്നു.

കൂടാതെ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തും പാലക്കാട് ജില്ലയിൽ പാലക്കാടും ഷൊർണൂർ മണ്ഡലങ്ങളും ബിജെപി പ്രതീക്ഷിക്കുന്നു. 18-20 ശതമാനം വോട്ടുകൾ നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി