play-sharp-fill

ജനം വിധിച്ചു, ക്യാപ്റ്റന്‍ തുടരുക; കേരള ചരിത്രത്തിലാദ്യമായി തുടര്‍ഭരണം; വരാനിരിക്കുന്നത് പിണറായി യുഗം

തേര്‍ഡ് ഐ ന്യൂസ് കോട്ടയം: ചരിത്രമാവുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഭരണത്തുടര്‍ച്ച നേടി ഇടത് മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ വഴിമാറിയത് ചരിത്രമാണ്. സ്വര്‍ണക്കടത്ത്, സ്പ്രിന്‍ക്ലര്‍, ലൈഫ് മിഷന്‍ അഴിമതി, മുന്നാക്കസംവരണം തുടങ്ങി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒന്നിനു പിറകേ ഒന്നായി വിവാദങ്ങള്‍ വേട്ടയാടിടിയ സര്‍ക്കാരാണ് ഇപ്പോള്‍ അധികാര കസ്സേര അഭിമാനത്തോടെ പിടിച്ചെടുത്തിരിക്കുന്നത്. സര്‍ക്കാരിനെതിരെ വന്ന വിവാദങ്ങളും, പ്രതിപക്ഷ കക്ഷികള്‍ നടത്തിയ നിരന്തര ആക്രമണങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളെ നിഷ്ഫലമാക്കുമോയെന്നതായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കിയിരുന്നത്. എന്നാല്‍, വിവാദങ്ങള്‍ക്ക് പിറകേ പോകാതെ വികസനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് […]

കേരളത്തിന്റെ വിധിയെഴുത്ത് ക്ലൈമാക്‌സിലേക്ക്; ഇടത് പക്ഷം തുടരണമെന്ന് ജനം; പത്താനാപുരത്ത് ഗണേഷും കൊല്ലത്ത് മുകേഷും; എല്‍ഡിഎഫിലേക്ക് പോയിട്ടും റോഷിക്കൊപ്പം തന്നെ ഇടുക്കി; തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ ലീഡ് ചെയ്യുന്നു; സ്വന്തം ബൂത്തിലും തോറ്റ് ജോസ് കെ മാണി

തേർഡ് ഐ ബ്യൂറോ   കോട്ടയം: ഇനി കേരളം അഞ്ചു വർഷം ആരു ഭരിക്കണമെന്നുള്ള ജനവിധിയുടെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. എട്ടരയോടെ ആദ്യ ഫല സൂചനകൾ പുറത്ത് വരും. *സംസ്ഥാനത്തെ 140മണ്ഡലങ്ങളിലെയും ലീഡ് നില* എൽഡിഎഫ് -100 യുഡിഎഫ് -40 എന്നിങ്ങനെ ആണ് ലീഡ് നില പത്ത് ജില്ലകളിലാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍ നില്‍ക്കുന്നത്. കാസര്‍ഗോഡ്, വയനാട്, മലപ്പുറം, എറണാകുളം ഒഴികെയുള്ള 10 ജില്ലകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 91 […]

പെട്ടത് ആക്രിക്കട ഉടമ…! ആരെങ്കിലും പണം നൽകി പോസ്റ്ററുകൾ തിരിച്ചെടുക്കണേ ; വീണാ എസ്.നായരുടെ 51 കിലോ പോസ്റ്ററുകൾ എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിഞ്ഞ് മണികണ്ഠൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീണാ എസ്.നായരുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകൾ ആക്രിക്കടയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ പെട്ടിരിക്കുന്നത് ആക്രിക്കട ഉടമയാണ്. നന്തൻകോട് വൈ.എം.ആർ ജംഗ്ഷനിലുളള ആക്രിക്കടയുടെ സിംഹഭാഗവും അപഹരിച്ചപ്പോൾ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി നിൽക്കുകയാണ് കടയുടെ ഉടമ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ മണികണ്ഠൻ. കോൺഗ്രസ് കുറവൻകോണം മുൻ മണ്ഡലം പ്രസിഡന്റ് വി ബാലുവിന്റെ കൈയിൽ നിന്നാണ് 500 രൂപ നൽകി മണികണ്ഠൻ പോസ്റ്ററുകൾ വാങ്ങിയത്. വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അച്ചടിച്ചതായിരുന്നു ഈ പോസ്റ്ററുകൾ. എന്നാൽ പോസ്റ്റർ ആക്രിക്കടയിൽ […]

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചേക്കും ; കോട്ടയത്ത് ജോസ് കെ.മാണി കരുത്ത് തെളിയിച്ചാൽ ചോദിക്കുന്നതെല്ലാം സി.പി.എം നൽകും ; തൂക്ക് നിയമസഭയാണെങ്കിൽ കോളടിക്കുന്നത് പൂഞ്ഞാറിൽ വീണ്ടും ജയിച്ച് കയറിയാൽ പി.സിയ്ക്കും : ആരാകും തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ വിധി നിർണ്ണയിക്കുന്ന വെള്ളിമൂങ്ങ..?

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെള്ളിമൂങ്ങ എന്ന ജനപ്രിയ ചിത്രത്തിന് സമാനമായ മുന്നണി രാഷ്ട്രീയമാണ് ഇത്തവണ കേരളത്തിൽ. വോട്ടെണ്ണുമ്പോൾ എന്തും സംഭവിക്കാനുള്ള സാധ്യത ഇത്തവണ കൂടുതലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് ഇക്കുറി കൂടുതൽ സീറ്റുകൾ കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.ട്വന്റി ട്വന്റിയും ഈ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാണ്. അങ്ങനെയെങ്കിൽ സംസ്ഥാനത്ത് ഇക്കുറി തൂക്ക് നിയമസഭയ്ക്കുള്ള സാധ്യത ഏറെയാണ്. അത്തരത്തിലൊരു സാഹചര്യമുണ്ടായാൽ എം.എൽ.എമാർ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറി മറിയും. പൂഞ്ഞാറിൽ വീണ്ടും ജയിക്കാനായാൽ പിസി ജോർജ് ഡിമാന്റ് കൂട്ടുകയും ചെയ്യും. ബിജെപിക്ക് രണ്ട് സീറ്റും ട്വന്റി ട്വന്റിക്ക് […]

ഇത്രയും ആനന്ദത്തോടെ അടുത്തിടെ ഒരു ജോലിയും ചെയ്തിട്ടില്ല ; വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛൻ ആയെന്നാണ് മക്കൾ പറഞ്ഞത് : തെരഞ്ഞെടുപ്പ് പ്രചരണ അനുഭവങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണ കുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : വെയിലത്ത് ഇറങ്ങി പ്രചരണം നടത്തിയതോടെ നിറം ആകെ മാറിപ്പോയെന്ന് നടനും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കൃഷ്ണ കുമാർ. തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മക്കൾ പറഞ്ഞത് വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛനായി എന്നാണ് മക്കൾ പറഞ്ഞതെന്ന് കൃഷ്ണ കുമാർ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ അനുഭവം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു തിരുവനന്തപുരം എൻ.ഡി.എ സ്ഥാനാർഥിയായ കൃഷ്ണകുമാർ. ജീവിതത്തിൽ അടുത്തകാലത്ത് ഇത്രയും ആനന്ദത്തോടെ ചെയ്ത ഒരു പണിയുമില്ലെന്നും കൃഷ്ണകുമാർ ഫെയ്‌സ്ബുക്കിൽ കുറിച്ചു. കൃഷ്ണ കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം സ്ഥാനാർത്ഥി പട്ടിക വന്ന […]

ദേവഗണങ്ങൾ കൂടെയുണ്ടെന്ന് പറയുമ്പോൾ അയ്യപ്പനെ ഭയപ്പെട്ടുവെന്ന് വ്യക്തമാണ് ; ഒരു ഘട്ടത്തിൽ അയ്യപ്പശാപം കിട്ടുമെന്ന്‌ പോലും മുഖ്യമന്ത്രിയ്ക്ക് തോന്നി ; പിണറായിയുടെ ഭാര്യ അമ്പലപ്പുഴയിൽ പാൽപ്പായസം കഴിപ്പിച്ചു : മുഖ്യമന്ത്രിയെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അയ്യപ്പവിശ്വാസികളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട് ഒരു നീറ്റൽ കൊണ്ട് നടക്കുന്ന വോട്ടർമാരുടെ കൂടി വോട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ലഭിച്ചെന്ന് ശോഭാ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് വന്നപ്പോൾ മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു. ഒരു ഘട്ടത്തിൽ അയ്യപ്പന്റെ ശാപം കിട്ടുമോയെന്ന് കൂടി അദ്ദേഹത്തിന് തോന്നി. വലിയ യുക്തിവാദിയാണെന്ന് പറയുമ്പോഴും മുഖ്യമന്ത്രിയുടെ ഭാര്യ അമ്പലപ്പുഴയിൽ പാൽപ്പായസം വഴിപാടായി കഴിപ്പിക്കാൻ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്. മുഖ്യമന്ത്രി അയ്യപ്പസ്വാമിയുടെ പേരിൽ സാഷ്ടാംഗം നമസ്‌കരിക്കുന്ന കാഴ്ചയാണ് കണ്ടത്. ദേവഗണങ്ങൾ തങ്ങളുടെ കൂടെയുണ്ട് എന്ന് പറയുമ്പോൾ തന്നെ അയ്യപ്പനെ […]

ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറും ; ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റിയതോടെ നാട് മുടിഞ്ഞെന്ന് പി.സി ജോർജ്

സ്വന്തം ലേഖകൻ കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ താൻ വിജയിക്കുമെന്ന് ഉറപ്പിച്ച് പി സി ജോർജ്. എന്നാൽ ഭൂരിപക്ഷം എത്ര എന്ന് ഇപ്പോൾ പറയുന്നില്ല. ഒരു വോട്ടിന് ആണെങ്കിലും ജയിച്ചാൽ പോരേയെന്നും പി.സി ജോർജ് പറയുന്നു. ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറുമെന്നും പി സി ജോർജ് പറയുന്നു.എസ്ഡിപിഐ എതിർത്തത് ഗുണം ആയി. ഇതോടെ ക്രിസ്ത്യൻ ഹിന്ദു വിഭാഗങ്ങൾ തനിക്ക് അനുകൂലമായി വലിയ പിന്തുണ നൽകിയെന്നും പി.സി ജോർജ് പറയുന്നു. ‘ഈരാറ്റുപേട്ടയെ ഈരാറ്റുപേട്ട ആക്കിയത് ഞാനാ, ആ എന്നോട് ഇങ്ങനെ വൃത്തികേട് […]

ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഹെൽമെറ്റ് ഊരിമാറ്റിയില്ല ; വോട്ട് ചെയ്യാൻ ഹെൽമെറ്റ് ധരിച്ച് പോളിംഗ് ബൂത്തിലെത്തിയ ആളെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആളെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. ഇരട്ടവോട്ടുള്ളയാളുടെ വോട് ചെയ്യാൻ ഹെൽമെറ്റ് ധരിച്ചെത്തിയ ആളെയാണ് ഉദ്യോഗസ്ഥർ തിരിച്ചയത്. ഹെൽമെറ്റ് ധരിച്ച് എത്തിയ ഇയാളോട് അത് ഊരിമാറ്റാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഹെൽമെറ്റ് ഊരാൻ തയ്യാറാകാതെ വപ്പോഴാണ് ഇയാളെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു. ആലപ്പുഴ കളർകോട് എൽ പി എസിലെ 67ആം നമ്പർ ബൂതിൽ ആയിരുന്നു സംഭവം. അതേസമയം കണ്ണൂർ താഴെചൊവ്വ എൽപി ബൂത്ത് 73 ൽ വോട് മാറി ചെയ്തതിന് […]

വി.എസ് അച്യുതാനന്ദൻ വോട്ട് ചെയ്യാത്ത ആദ്യത്തെ തെരഞ്ഞെടുപ്പ് ; കോട്ടയത്തും വള്ളംകുളത്തും വോട്ട് ചെയ്യാനെത്തിയവർ കുഴഞ്ഞുവീണ് മരിച്ചു ; വോട്ടിംഗ് യന്ത്രം തകരാറിലായതോടെ കോട്ടയം ചിറക്കടവിൽ 40 പേർ വോട്ട് ചെയ്യാതെ മടങ്ങി : കോവിഡിനിടയിലും വിധിയെഴുത്തിൽ ആവേശം കുറയാതെ ജനങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഭാര്യ വസുമതിയും നിയമസഭാ തെരഞ്ഞെടു്പ്പിൽ ഇക്കുറി വോട്ട് ചെയ്തില്ല. പ്രായാധിക്യത്തെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിയ വിശ്രമത്തിൽ കഴിയുകയാണ് വി.എസ് അച്യുതാനന്ദൻ. യാത്ര ചെയ്യാകാത്ത സാഹചര്യത്തിൽ അമ്പലപ്പുഴ മണ്ഡലത്തിലെ ബൂത്തിലേക്ക് എത്തിയില്ല. ഈ സാഹചര്യത്തിലാണ് വി.സിന് ഇത്തവണ വോട്ട് ചെയ്യാൻ സാധിക്കാതെ വന്നത്. സ്വതന്ത്ര കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് വി എസ് വോട്ട് ചെയ്യാത്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഭരണ തുടർച്ചയുണ്ടായാൽ അതിൽ വിഎസിന്റെ വോട്ടുണ്ടാകില്ലെന്ന് സാരം. പുന്നപ്ര പറവൂർ ഗവ. ഹയർ […]

ആറന്മുളയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു ; വോട്ടിംഗ് ആരംഭിച്ച് ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് കനത്ത പോളിംഗ്

സ്വന്തം ലേഖകൻ പത്തനംതിട്ട : നിയമാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ കനത്ത പോളിംഗ്. പോളിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ 17.2% പേരാണ് വോട്ട് ചെയ്തതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സംസ്ഥാനത്ത് പാലക്കാട്, കൊല്ലം ജില്ലകളിലാണ് കൂടുതൽ പേർ വോട്ട് ചെയ്തിരക്കുന്നത്. അതേസമയം വിവിധ സ്ഥലങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതിനിടയിൽ ആറന്മുളയിൽ വോട്ട് രേഖപ്പെടുത്താനെത്തിയ വൃദ്ധൻ കുഴഞ്ഞുവീണു മരിച്ചു. വോട്ട് ചെയ്യാനെത്തി ഗോപിനാഥ കുറുപ്പ്(65) ആണ് മരിച്ചത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് […]