കെ. സുധാകരന് പിടി വീഴും;കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാൻ കോൺഗ്രസിൽ പടയൊരുക്കം ;എം.പിമാർ ഹൈക്കമാൻ്റിനെ സമീപിച്ചു; ഇനി ലോക്സഭയിലേക്കില്ലെന്ന് ആവർത്തിച്ച് സുധാകരൻ.

തിരുവനന്തപുരം: കെ സുധാകരനെതിരെ എം.പിമാർ ഹൈക്കമാൻ്റിനെ സമീപിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാനാണ് കോൺഗ്രസിനുളളിലെ ശ്രമം. കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ സുധാകരൻ്റെ പ്രവർത്തനങ്ങൾ പരാജയമാണെന്ന് കോൺഗ്രസിലെ ഒരു വിഭാഗം എംപിമാർ ഹൈക്കമാൻഡിനെ അറിയിച്ചു. 2024 ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് എംപിമാരുടെ നീക്കം. അനാരോഗ്യം കാരണം സുധാകരൻ്റെ സംസ്ഥാനത്തെ പ്രവർത്തനങ്ങൾ തൃപ്തികരമല്ല എന്നാണ് ആരോപണം. സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഇനി ലോക്സഭയിലേക്കില്ല എന്നതാണ് സുധാകരൻ്റെ നിലപാട്.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ സന്നദ്ധത അറിയിച്ച് കെ സുധാകരൻ, രാഹുൽ ഗാന്ധിക്ക് കത്തയച്ചു.ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയാൻ സുധാകരൻ സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.കത്തിൽ പ്രതിപക്ഷ നേതാവിനെതിരെയും വിമർശനം.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ കെ സുധാകരൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച് സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയാൻ സുധാകരൻ സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷ നേതാവിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. കെപിസിസി അധ്യക്ഷൻ്റെ തുടർച്ചയായുള്ള പ്രസ്താവനകൾ പാർട്ടിക്കും മുന്നണിക്കും ഒരുപോലെ ക്ഷീണമുണ്ടാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സുധാകരൻ്റെ രാജി സന്നദ്ധത. കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധിക്ക് കത്തയച്ചതെന്നാണ് വിവരം. പ്രധാനമായും ആരോഗ്യപ്രശ്നങ്ങളാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കെപിസിസി […]

‘എന്തിനും തല്ലാമെന്ന അവസ്ഥ’, പൊലീസുകാർ അക്രമികളായി മാറി;പോലീസിനെതിരെ കെ പി സി സി സി പ്രസിഡന്റ് കെ സുധാകരൻ…എൽദോസ് കുന്നിപ്പിള്ളി വിഷയത്തിൽ മലക്കം മറിച്ചിൽ…

കേരളത്തിലെ പൊലീസുകാർ അക്രമികളായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആര് സ്റ്റേഷനിൽ പോയാലും മർദ്ദനം. എന്തിനും തല്ലാമെന്ന അവസ്ഥയാണ് കേരളത്തിലേത്. പൊലീസുകാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എൽദോസ് കുന്നപ്പിളിലിന് എതിരായ നടപടി പരിഗണനയിലെന്ന് സുധാകരൻ പറഞ്ഞു. എൽദോസിന്റെ വിശദീകരണം വായിച്ചിട്ടില്ല. കോടതി ഉത്തരവ് പരിശോധിച്ച ശേഷമാകും തുടർ നടപടി. നേതാക്കളുമായി ചർച്ച ചെയ്‌ത ശേഷം തുടർ നടപടിയെടുക്കുമെന്ന് കെ സുധാകരൻ വ്യക്തമാക്കി.

കോണ്‍ഗ്രസിനെ നയിക്കാന്‍ കെ.എസ്; കെ.പി.സി.സി. അധ്യക്ഷനായി കെ.സുധാകരന്‍ ചുമതലയേറ്റു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും കണ്ണൂര്‍ എം.പി.യുമായ കെ.സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷനായി ചുമതലയേറ്റു. രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് കെ.സുധാകരന്‍ ചുമതലയേറ്റത്. കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാര്‍പ്പണം നടത്തി. പത്തരയോടെ കെ.പി.സി.സി. ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനില്‍ എത്തിയ സുധാകരന് സേവാദള്‍ വോളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് സുധാകരന്‍ പാര്‍ട്ടി പാതക ഉയര്‍ത്തി. തുടര്‍ന്ന് കെ.സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തു. തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി […]

പുതിയ കെ.പി.സി.സി. അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും; അന്തിമ പരിഗണനയില്‍ കെ.സുധാകരന്‍ മാത്രം; കേരളത്തിലെ കോണ്‍ഗ്രസിനെ ആര് നയിക്കുമെന്നറിയാൻ രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം

സ്വന്തം ലേഖകൻ  ഡല്‍ഹി: പുതിയ കെ.പി.സി.സി. അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിച്ചേക്കും. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനമുണ്ടാകും എന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അന്തിമ പരിഗണനയില്‍ കെ.സുധാകരന്‍ മാത്രമാണുള്ളതെന്നാണ് അറിയാന്‍ കഴിഞ്ഞത്.   കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സുധാകരനാണ് മുന്‍തൂക്കം. കൊടിക്കുന്നില്‍ സുരേഷിന്റെ പേരുയര്‍ന്നെങ്കിലും ഗ്രൂപ്പ് പിന്തുണ കിട്ടിയില്ല.   നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് പകരക്കാരനെ നിശ്ചയിക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നാഥനില്ലാ കളരിയായി മാറിയിരിക്കകുയാണ്.   സംസ്ഥാനത്തെ പാര്‍ട്ടി […]

കെപിസിസി അധ്യക്ഷ പദവിക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി കെ എസ് ബ്രിഗേഡ്; പണ്ട് കണ്ണൂരില്‍ നിന്നും ആലപ്പുഴ്ക്ക് ഓടിച്ച കെ സി ഹൈക്കമാന്‍ഡിലെ വന്മരമായത് സുധാകരന് തിരിച്ചടിയായേക്കും; കൊടിക്കുന്നില്‍ സുരേഷും പിടി തോമസും കെവി തോമസും സാധ്യതാ പട്ടികയില്‍; തലമുറ മാറ്റം ഉണ്ടായാല്‍ ഷാഫിക്കോ വിഷ്ണുനാഥിനോ നറുക്ക് വീഴും

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കെപിസിസി അധ്യക്ഷ പദവിക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി കെ.സുധാകരന്‍. 73 കാരനായ സുധാകരന് ഇത് നിര്‍ണ്ണായക അവസരമാണ്. ഇത്തവണയില്ലെങ്കില്‍ പിന്നീടൊരിക്കലുമില്ലെന്ന് അറിയാവുന്ന സുധാകരന്‍ എന്തു വീട്ടു വീഴ്ചയും ചെയ്ത് പാര്‍ട്ടി പിടിക്കാന്‍ സാധ്യതയുണ്ട്. പഴയ നിലപാടുകള്‍ മാറ്റാനും പുതിയ തന്ത്രങ്ങള്‍ സ്വീകരിക്കാനും അദ്ദേഹവും ഗ്രൂപ്പായ കെ എസ് ബ്രിഗേഡും തയ്യാറായിട്ടുണ്ട്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ കണ്ണൂരില്‍ നിന്നും ആലപ്പുഴയിലേക്ക് സുധാകരന്‍ ഓടിച്ചു വിട്ട കെ.സി വേണുഗോപാല്‍ ഇപ്പോള്‍ അതീവ ശക്തനായി ഹൈക്കമാന്‍ഡില്‍ വളര്‍ന്നു നില്‍ക്കുന്നത് സുധാകരന് വന്‍ […]

കോവിഡ് മരണങ്ങളില്‍ നടത്തുന്ന കൃത്രിമം കണ്ടെത്തും; ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ അവസരം നല്‍കും; മരണങ്ങള്‍ സര്‍ക്കാര്‍ ഒളിപ്പിക്കുന്നതു മൂലം, കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടും; വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ച് കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് കെ.സുധാകരന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കോവിഡ് മരണങ്ങളില്‍ നടത്തുന്ന കൃത്രിമം കണ്ടെത്താന്‍ കെപിസിസി വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ അവസരം നല്‍കുമെന്നും കേരളത്തില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തുന്നതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്നും സുധാകരന്‍ പറഞ്ഞു. കോവിഡ് മരണങ്ങള്‍ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടി മരണങ്ങള്‍ സര്‍ക്കാര്‍ ഒളിപ്പിക്കുന്നുണ്ട്. ഇക്കാരണത്താല്‍ കോവിഡ് ബാധിച്ചു രക്ഷിതാക്കള്‍ നഷ്ടപ്പെടുന്ന കുട്ടികള്‍ക്കു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടും. എംപി.ഐഎന്‍സി കേരള സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംവാദത്തില്‍ […]

കെ. സുധാകരന്റെ എതിർപ്പുകൾ തള്ളിപ്പറഞ്ഞ് മുതിർന്ന നേതാക്കൾ ; പടലപിണക്കങ്ങൾ ഉണ്ടായിരുന്നെങ്കിൽ മത്സരം താനും ഉമ്മൻ‌ചാണ്ടിയും തമ്മിൽ ആയേനെ എന്ന് രമേശ് ചെന്നിത്തല ; രാജ്യത്തെ ഏറ്റവും മികച്ച സ്ഥാനാർഥിപട്ടികയെന്ന് മുല്ലപ്പള്ളി

സ്വന്തം ലേഖകൻ കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ എതിര്‍പ്പുകളുമായി കെ സുധാകരന്‍ രംഗത്ത് വന്നപ്പോൾ അതിനെ തള്ളിപ്പറഞ്ഞ് മുതിര്‍ന്ന നേതാക്കള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വിപ്ലവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അറുപത് ശതമാനം പുതുമുഖങ്ങള്‍ക്ക് കോൺഗ്രസ്‌ അവസരം കൊടുത്ത. ഇങ്ങനെ അവസരം നൽകിയ ഒരു പാര്‍ട്ടിയും വേറെയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ഗ്രൂപ്പ് പരിഗണനകള്‍ ഇല്ലായിരുന്നു. പടല പിണക്കങ്ങളുമില്ലായിരുന്നു. അങ്ങനെയുണ്ടായിരുന്നെങ്കില്‍ താനും ഉമ്മന്‍ ചാണ്ടിയുമായിട്ടായിരുന്നു പോരാട്ടം വരേണ്ടിയിരുന്നതെന്നു അദ്ദേഹം പറഞ്ഞു. കെ സുധാകരന്റെ പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. […]

സുധാകരന്റെ ഇടതും വലതും നിന്ന് പൊരുതി മരിച്ച പ്രവര്‍ത്തകരുടെ ആത്മാവിന് ശാന്തിയുണ്ടാകട്ടെ; ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ ധൈര്യമുണ്ടോ? ; കെ.സുധാകരന്‍ എംപിയെ വെല്ലുവിളിച്ച് കെപിസിസി അംഗം മമ്പറം ദിവാകരന്‍ രംഗത്ത്

സ്വന്തം ലേഖകന്‍ കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് കെ.സുധാകരന്‍ എംപിയെ വെല്ലുവിളിച്ച് കെപിസിസി അംഗം മമ്പറം ദിവാകരന്‍ രംഗത്ത്. നേമത്ത് കെ മുരളീധരനും ധര്‍മ്മടത്ത് കെ സുധാകരന്‍ എംപിയും സ്ഥാനാര്‍ത്ഥിയാകണമെന്നതാണ് കോണ്‍ഗ്രസുകാരുടെ പൊതുവികാരം. കഴിഞ്ഞ തവണ ദിവാകരനായിരുന്നു ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥി. പിണറായി വിജയനെതിരെ കരുത്തന്‍ തന്നെ മത്സരിക്കണമെന്നും സുധാകരന് പിണറായിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്നും ദിവാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷിക്കുന്നു. ധര്‍മ്മടത്ത് പിണറായിയെ തളയ്ക്കാനും കഴിയും. കെ.മുരളീധരന്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറായതു പോലെ സുധാകരനും ധര്‍മ്മടത്തും പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കാന്‍ തയ്യാറാകണം. […]

കോണ്‍ഗ്രസിലേയും സിപിഎമ്മിലേയും കണ്ണൂരിലെ അണികള്‍ക്കിത് കണ്ണീര്‍ക്കാലം; കെഎസിനായി പണപ്പിരിവ് പോലും നടത്തിയ കെഎസ് ബ്രിഗേഡ്; പിണറായിയും എം വി ഗോവിന്ദനും ഇപി ജയരാജനും ചേര്‍ന്ന കണ്ണൂര്‍ ലോബിക്ക് മുന്നില്‍ മുട്ടുമടക്കി പി ജെ ആര്‍മി; കെ സുധാകരനും പി ജയരാജനും അണികളില്‍ ആവേശം നിറക്കുമ്പോഴും കണ്ണൂരില്‍ കാലുവാരിക്കളിയുടെ കാലം

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് പ്രസംഗ വേദികളിലെ തീപ്പൊരി പ്രകടനം കൊണ്ട് അണികളെ കയ്യിലെടുക്കുന്ന കെ സുധാകരനാണ്. ഒപ്പം എന്തിനും തയ്യാറായി കെ എസ് ബ്രിഗേഡും ഒപ്പമുണ്ട്. സുധാകരന്‍ കെപിസിസിയുടെ തലപ്പത്ത് എത്തുന്നത് സ്വപ്നം കാണുന്നവരാണ് കെ എസ് ബ്രിഗേഡുകള്‍. എന്നാല്‍ സുധാകരന്റെ കെപിസിസി അധ്യക്ഷ പദവി വെള്ളത്തില്‍ വരച്ച വര പോലെയാണ്. കണ്ണൂരില്‍ സിപിഎമ്മുകാരുടെ പ്രിയ നേതാവ് പി ജയരാജനാണ്. അഴീക്കോട് ജയരാജന്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് കാത്തിരുന്നവരാണ് പിജെ ആര്‍മി. പി ജയരാജനെ ഒറ്റപ്പെടുത്തുന്നത് പിണറായി വിജയനും എം വി […]