‘തന്നെ ദുർബലനാക്കാമെന്ന് കിനാവ് കാണേണ്ട, പിണറായി വിജയന് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടാകും’..!! മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുധാകരൻ

സ്വന്തം ലേഖകൻ കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തന്നെ ദുർബലനാക്കാമെന്ന് പിണറായി കിനാവ് കാണേണ്ടതില്ലെന്നും പിണറായി വിജയന് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടാകുമെന്നും സുധാകരൻ പരിഹസിച്ചു. കണ്ണൂരിൽ കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. കേരളത്തിൽ ഭരണം മാറുമെന്നും എല്ലാ അഴിമതി കേസുകളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടാകുമെന്നും സുധാകരൻ പരിഹസിച്ചു. തട്ടിപ്പു കേസിൽ പ്രതിയാക്കാൻ കഴിയും. എന്നാൽ ശിക്ഷിക്കാനാകില്ലെന്നു അദ്ദേഹം പറഞ്ഞു. കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ വാങ്ങിയ […]

കൈതോലപ്പായയില്‍ നായികയെ തട്ടിക്കൊണ്ടു പോകുന്നതൊക്കെ സിനിമയില്‍ കാണാം, നോട്ടുകള്‍ കടത്താമെന്ന് ആദ്യമായി കണ്ടുപിടിച്ചത് പിണറായിയാണ്; ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയതുപോലുള്ള നിത്യനൂതനങ്ങളായ കണ്ടുപിടിത്തങ്ങൾ..!! ശക്തിധരന്റെ വെളിപ്പെടുത്തിലിൽ പ്രതികരണവുമായി കെ സുധാകരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ സാമ്പത്തിക ആരോപണം. ഉന്നതന്‍ രണ്ടു കോടിയില്‍പ്പരം രൂപ പായയില്‍ പൊതിഞ്ഞ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയതായി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ശക്തിധരന്‍ ആരോപിച്ചത്. തിരുവനന്തപുരം തൊട്ട് ടൈംസ് സ്ക്വയർ വരെ പേരുകേട്ടയാളും ഇപ്പോൾ ശതകോടീശ്വരനുമായ നേതാവിന്റെ കാര്യമാണ് താൻ പറയുന്നതെന്ന മുഖവുരയോടെയാണ് ശക്തിധരൻ ആക്ഷേപം ഉന്നയിച്ചത്. പിണറായി വിജയനെതിരായ ശക്തിധരന്റെ വെളിപ്പെടുത്തിലിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ആരോപണങ്ങൾ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയന്‍ […]

‘ ചങ്കു കൊടുത്തും സംരക്ഷിക്കും’! നേതൃസ്ഥാനത്തുനിന്ന് മാറാന്‍ തയ്യാറായാല്‍ പോലും മാറ്റില്ല; ജനാധിപത്യ കേരളം സുധാകരന് ഒപ്പമാണെന്ന് വിഡി സതീശന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പാര്‍ട്ടി ചങ്കു കൊടുത്തും സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെട്ടിച്ചമച്ച കേസിന്റെ പേരില്‍ സുധാകരന്‍ നേതൃസ്ഥാനത്തുനിന്ന് മാറാന്‍ തയ്യാറായാല്‍ പോലും മാറ്റില്ല. ജനാധിപത്യ കേരളം സുധാകരന് ഒപ്പമാണ്. കോൺഗ്രസ്‌ ഒറ്റക്കെട്ടായി സുധാകരനൊപ്പമുണ്ടെന്നും സതീശന്‍ പറഞ്ഞു. സുധാകരനെ അറസ്റ്റ് ചെയ്തതിലൂടെ സര്‍ക്കാരിന്റെ വൈരാഗ്യബുദ്ധിയാണ് വീണ്ടും പ്രകടമായത്. മോന്‍സന്റെ ഡ്രൈവറെമൂന്നുതവണ ചോദ്യംചെയ്തിട്ടും സുധാകരനെതിരെ മൊഴിയില്ലായിരുന്നു. പരാതിക്കാര്‍ പത്തുകോടി നല്‍കിയത് ആരുടെയും സാന്നിധ്യമില്ലാതെയാണ്. പിന്നെന്തിനാണ് 25 ലക്ഷത്തിന് സുധാകരന്റെ ഗ്യാരന്റിയെന്നും സതീശന്‍ ചോദിച്ചു. കോടതിയുടെ സഹായമില്ലായിരുന്നെങ്കില്‍ കെപിസിസി […]

ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കും, അതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുണ്ട്, പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ല: കെ.സുധാകരൻ

സ്വന്തം ലേഖകൻ കൊച്ചി: വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതികരണവുമായി കെ.സുധാകരന്‍. കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷപദവിയില്‍നിന്ന് മാറിനില്‍ക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു. അതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുണ്ട്, പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ല. കേസ് അന്വേഷണത്തെ ഭയമില്ല, നിരപരാധിയെന്ന് ഉത്തമബോധ്യമുണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു. വ്യാജ പുരാവസ്തു തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ കേസിൽ 7 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വഞ്ചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സുധാകരനെ […]

“രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളിലൊന്ന്, അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി രാജിവെയ്ക്കണം”: കെ സുധാകരന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളിലൊന്നാണ് ഒഡീഷയില്‍ സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാനും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുവാനും അധികാരികള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നത് അപലപനീയമാണെന്ന് സുധാകരന്‍ പറഞ്ഞു. കെ സുധാകരന്‍ പറഞ്ഞത്: ”രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നാണ് ഒഡിഷയില്‍ സംഭവിച്ചിരിക്കുന്നത്. ആദ്യ അപകടം ഉണ്ടായതിനു ശേഷം സിഗ്‌നലിംഗ് സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടതുകൊണ്ടാണ് വീണ്ടും അപകടം ഉണ്ടാകുകയും ദുരന്തത്തിന്റെ ആഘാതം […]

എഐ ക്യാമറ ഇടപാട് : മുഖ്യമന്ത്രിയുടെ ന്യായീകരണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാൻ..! നട്ടെല്ലുണ്ടെങ്കില്‍ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണം..! വെല്ലുവിളിച്ച് സുധാകരന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: എഐ ക്യാമറ ഇടപാടില്‍ നട്ടെല്ലുണ്ടെങ്കില്‍ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ ന്യായീകരണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് സുധാകരൻ കുറ്റപ്പെടുത്തി. സര്‍ക്കാരിലെ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് ന്യായീകരിക്കുന്നത് നാണക്കേട്. ക്യാമറ ഇടപാടില്‍ നട്ടെല്ലുണ്ടെങ്കില്‍ സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥനെക്കൊണ്ട് സര്‍ക്കാരിനെതിരായ ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷിക്കുകയെന്നത് പരിഹാസ്യമാണെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ടക്കേസില്‍ കുറ്റം കോളജ് പ്രിന്‍സിപ്പലില്‍ മാത്രം ഒതുക്കരുത്. എസ്എഫ്‌ഐ നേതാക്കളെയും പ്രതി […]

അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍..! ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍ എന്നതാണ് ഇപ്പോള്‍ സംസ്ഥാനത്തെ സ്ഥിതിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സുധാകരന്‍. ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നു സുധാകരന്‍ പറഞ്ഞു. 16 തവണയാണ് ഡോ.വന്ദനയെ അക്രമി കുത്തിയത്. ആരും തടയാന്‍ ശ്രമിച്ചില്ല. അക്രമം നടക്കുമ്പോള്‍ പൊലീസുകാരടക്കം ഓടി. കേരളത്തില്‍ നിയമസംവിധാനം ഇല്ലെന്നതിനു തെളിവാണിതെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. പൊലീസ് […]

‘ശിഷ്യനു പിറകെ ആശാനും അകത്തുപോകും, നുണകള്‍ ചീട്ടുകൊട്ടാരംപോലെ തകരും’ ; മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിൻ്റെ അറസ്റ്റിൽ പ്രതികരണവുമായി കെ സുധാകരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ലൈഫ് മിഷന്‍ ഭവനപദ്ധതി കോഴക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ രംഗത്ത്. മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. സിബിഐ അന്വേഷണത്തിനെതിരേ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പിന്‍വലിക്കാന്‍ ധൈര്യം ഉണ്ടെങ്കില്‍ ശിഷ്യനു പിറകെ ആശാനും അകത്തുപോകുന്ന സമയം വിദൂരമല്ല എന്നും സുധാകരന്‍ പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങള്‍ ഒന്നിനു പിറകെ […]

തെറ്റ് ആര്‍ക്കും പറ്റാം, ബിബിസി ഡോക്യുമെന്‍ററി വിവാദത്തില്‍ അനില്‍ ആന്‍റണിയെ ന്യായീകരിച്ച്‌ കെ സുധാകരന്‍

സ്വന്തം ലേഖകൻ കണ്ണൂര്‍: ബിബിസി ഡോക്യുമെന്‍ററി വിവാദത്തില്‍ അനില്‍ ആന്‍റണിയെ ന്യായീകരിച്ച്‌ കെ സുധാകരന്‍. തെറ്റ് ആര്‍ക്കും പറ്റാം.തനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ട കാര്യമില്ല, യൂത്ത്കോണ്‍ഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബിബിസിയുടെ ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്‍ററിയുമായി ബന്ധപെട്ട് അനില്‍ ആന്‍റണിയുടെ ട്വീറ്റ് ഏറെ ചര്‍ച്ചയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച്‌ ബി.ബി.സി പുറത്തിറക്കിയ ഡോക്യുമെന്ററിയെ അനുകൂലിച്ച്‌ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമടക്കം രംഗത്ത് വന്നപ്പോഴാണ് ഡോക്യുമെന്ററിയെ വിമര്‍ശിച്ച്‌ എ കെ […]

നമ്മളില്ലേ…! കോൺഗ്രസ് ഇനി ഹർത്താലില്ല; ഹർത്താൽ സമരമുറക്ക് കോൺഗ്രസ് എതിര് ; സംസ്ഥാന ബജറ്റിനെതിരെ തീപാറുന്ന സമരം നയിക്കുമെന്ന് സുധാകരന്‍

സ്വന്തം ലേഖകൻ കണ്ണൂര്‍: സംസ്ഥാനത്ത് ഇനി ഹര്‍ത്താല്‍ നടത്തില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഹര്‍ത്താല്‍ എന്ന സമരമുറക്ക് കോണ്‍ഗ്രസ് എതിരാണ്. താന്‍ അദ്ധ്യക്ഷനായിരിക്കുന്ന കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്നും സുധാകരൻ പ്രഖ്യാപിച്ചു.സംസ്ഥാന ബജറ്റിലെ നികുതി വർധനവിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം ജനത്തിന്റെ നടു ചവിട്ടി പൊട്ടിക്കുന്ന ബജറ്റാണ് സംസ്ഥാനത്ത് അവതരിപ്പിച്ചതെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂര്‍ത്ത് ജീവിതം നയിക്കുകയാണ്. സിപിഐഎം […]