കെപിസിസി അധ്യക്ഷ പദവിക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി കെ എസ് ബ്രിഗേഡ്; പണ്ട് കണ്ണൂരില്‍ നിന്നും ആലപ്പുഴ്ക്ക് ഓടിച്ച കെ സി ഹൈക്കമാന്‍ഡിലെ വന്മരമായത് സുധാകരന് തിരിച്ചടിയായേക്കും; കൊടിക്കുന്നില്‍ സുരേഷും പിടി തോമസും കെവി തോമസും സാധ്യതാ പട്ടികയില്‍; തലമുറ മാറ്റം ഉണ്ടായാല്‍ ഷാഫിക്കോ വിഷ്ണുനാഥിനോ നറുക്ക് വീഴും
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കെപിസിസി അധ്യക്ഷ പദവിക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി കെ.സുധാകരന്‍. 73 കാരനായ സുധാകരന് ഇത് നിര്‍ണ്ണായക അവസരമാണ്. ഇത്തവണയില്ലെങ്കില്‍ പിന്നീടൊരിക്കലുമില്ലെന്ന് അറിയാവുന്ന സുധാകരന്‍ എന്തു വീട്ടു വീഴ്ചയും ചെയ്ത് പാര്‍ട്ടി പിടിക്കാന്‍ സാധ്യതയുണ്ട്. പഴയ നിലപാടുകള്‍ മാറ്റാനും പുതിയ തന്ത്രങ്ങള്‍ സ്വീകരിക്കാനും അദ്ദേഹവും ഗ്രൂപ്പായ കെ എസ് ബ്രിഗേഡും തയ്യാറായിട്ടുണ്ട്.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ കണ്ണൂരില്‍ നിന്നും ആലപ്പുഴയിലേക്ക് സുധാകരന്‍ ഓടിച്ചു വിട്ട കെ.സി വേണുഗോപാല്‍ ഇപ്പോള്‍ അതീവ ശക്തനായി ഹൈക്കമാന്‍ഡില്‍ വളര്‍ന്നു നില്‍ക്കുന്നത് സുധാകരന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെസി വേണുഗോപാലിന് കെ സുധാകരനോട് ഒട്ടും താല്‍പ്പര്യമില്ല. വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത് ഹൈക്കമാന്റ് ആയിരുന്നു. ഇതിന് പിന്നില്‍ കെസിയായിരുന്നതിനാല്‍ സംഭവം വിവാദമായി.
അധ്യക്ഷനാക്കിയാല്‍ കെ.സി വേണുഗോപാല്‍ ഗ്രൂപ്പില്‍ തന്റെ വിശാല ഐ ഗ്രൂപിനെ ലയിപ്പിക്കാമെന്ന് സുധാകരന്‍ വാഗ്ദ്ധാനം ചെയ്തതായി വിവരമുണ്ട്. എന്നാല്‍ കെപിസിസി അധ്യക്ഷ പദവി ലഭിച്ചു കഴിഞ്ഞാല്‍ കെ.സുധാകരന്റെ നിറം മാറുമെന്ന് സംശയിക്കുന്നുരുമുണ്ട്.
സുധാകരന്‍ ആയുധം വെച്ച് കീഴടങ്ങാന്‍ തയ്യാറായ സാഹചര്യത്തില്‍ പിന്‍തുണയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് കെ.സി വിഭാഗത്തിലെ പ്രമുഖര്‍ പറയുന്നത്.
കൊടിക്കുന്നില്‍ സുരേഷും പിടി തോമസും കെവി തോമസും കെപിസിസി പ്രസിഡന്റിന്റെ സാധ്യതാ പട്ടികയിലുണ്ട്. അതിനിടെ തലമുറ മാറ്റം നടത്തി വിഷ്ണുനാഥിനേയോ ഷാഫി പറമ്പിലിനേയോ കെപിസിസി അധ്യക്ഷനാക്കണമെന്ന ചര്‍ച്ചയും സജീവമാണ്.