കോണ്‍ഗ്രസിനെ നയിക്കാന്‍ കെ.എസ്; കെ.പി.സി.സി. അധ്യക്ഷനായി കെ.സുധാകരന്‍ ചുമതലയേറ്റു

കോണ്‍ഗ്രസിനെ നയിക്കാന്‍ കെ.എസ്; കെ.പി.സി.സി. അധ്യക്ഷനായി കെ.സുധാകരന്‍ ചുമതലയേറ്റു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും കണ്ണൂര്‍ എം.പി.യുമായ കെ.സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷനായി ചുമതലയേറ്റു. രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് കെ.സുധാകരന്‍ ചുമതലയേറ്റത്.

കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാര്‍പ്പണം നടത്തി.
പത്തരയോടെ കെ.പി.സി.സി. ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനില്‍ എത്തിയ സുധാകരന് സേവാദള്‍ വോളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് സുധാകരന്‍ പാര്‍ട്ടി പാതക ഉയര്‍ത്തി. തുടര്‍ന്ന് കെ.സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തു. തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തി.

അധികാരമേറ്റ കെ സുധാകരനും തന്റെ ആമുഖ പ്രസംഗം നടത്തി. വര്‍ക്കിംഗ്് പ്രസിഡന്റുമാരായ ടി.സിദ്ദീഖ്, പി.ടി. തോമസ്, കൊടുക്കുന്നില്‍ സുരേഷ് എന്നിവരും ഇന്ന് സ്ഥാനമേല്‍ക്കും.
ഉച്ചയ്ക്ക് ശേഷം ചേരുന്ന നേതൃയോഗത്തില്‍ കെപിസിസി, ഡിസിസി പുനസംഘടനയുടെ കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കും.

ഇതിനിടെ ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനും ഹൈക്കമാന്‍ഡ് നീക്കം ആരംഭിച്ചു. സുധാകരന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ നേതാക്കളുമായി ആശയവിനിമയം നടത്തും.

Tags :