സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡിആർഐ റെയ്ഡ് ;ഏഴു കിലോ സ്വർണവും 13.5 ലക്ഷം മൂല്യമുള്ള വിദേശ കറൻസിയും പിടിച്ചെടുത്തു ;ജ്വല്ലറി ഉടമയടക്കം ആറു പേർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട് : കൊടുവള്ളിയിൽ വൻ സ്വർണ വേട്ട. ഏഴു കിലോ സ്വർണവും 13.5 ലക്ഷം മൂല്യമുള്ള വിദേശ കറൻസിയും പിടിച്ചെടുത്തു. സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡിആർഐ നടത്തിയ റെയ്ഡിലാണ് സ്വർണം പിടിച്ചെടുത്തത്. ജ്വല്ലറി ഉടമയടക്കം ആറ് പേരാണ് പിടിയിലായത് കള്ളക്കടത്ത് സ്വര്‍ണം ഉരുക്കി നല്‍കുന്ന കേന്ദ്രത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഡി ആർ ഐ സംഘത്തിന്റെ മിന്നൽ പരിശോധന. വീടിന്‍റെ ടെറസിൽ വെച്ചായിരുന്നു സ്വർണം ഉരുക്കിയിരുന്നത്. കള്ളക്കടത്ത് തെളിവുകളും മിശ്രിത സ്വര്‍ണവും കണ്ടെടുത്തു. മിശ്രിത രൂപത്തില്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ട് […]

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ വേട്ട ; അഞ്ചു കേസുകളിലായി പിടികൂടിയത് 3 കോടിയോളം രൂപയുടെ സ്വർണം

സ്വന്തം ലേഖകൻ മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ വേട്ട. അഞ്ചു കേസുകളില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് മൂന്നു കോടിയോളം രൂപയുടെ സ്വർണമാണ്. കമ്പ്യൂട്ടര്‍ പ്രിന്ററിനുള്ളില്‍ 55ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണം കടത്തിയ മലപ്പുറം ആതവനാട് സ്വദേശി അബ്ദുള്‍ ആശിഖ് പിടിയിലായി. കള്ളക്കടത്തു സംഘം ആശിഖിന് തൊണ്ണൂറായിരം രൂപയായിരുന്നു പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്ന് കസ്റ്റംസ് അറിയിച്ചു. സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ തവനൂർ സ്വദേശി അബ്ദുൽ നിഷാര്‍, കൊടുവള്ളി  സ്വദേശി സുബൈർ എന്നവരെയും കസ്റ്റംസ് പിടികൂടി. മറ്റൊരു കേസില്‍ സ്വര്‍ണ്ണം കടത്തിയ വടകര  വില്ലിയാപ്പള്ളി […]

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട ; രണ്ട് യുവതികളെ പിടിച്ചതിനു പിന്നാലെ 1162 ഗ്രാം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശി പിടിയില്‍

സ്വന്തം ലേഖകൻ കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി .മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫർ സഹദിന്റെ കയ്യിൽ നിന്നും 1162 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. ജിദ്ദയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണവുമായി എത്തിയത് . മിശ്രിതം 4 ക്യാപ്സ്യൂളുകളാക്കി ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കരിപ്പൂർ വിമാനത്താവളം വഴി യുവതികളടക്കമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കാസർഗോഡ് സ്വദേശിയായ 19 കാരി ഷഹല സ്വർണം നടത്തിയത് ഭർത്താവിന്റെ നിർബന്ധപ്രകാരമാണെന്ന് മൊഴി നൽകിയിരുന്നു. ഷഹലയ്ക്ക് പിന്നാലെ വയനാട് സുല്‍ത്താന്‍ ബത്തേരി […]

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ഒരു കോടിയോളം രൂപയുടെ സ്വർണ മിശ്രിതം കസ്റ്റംസ് പിടികൂടി ; രണ്ടുപേർ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നും ഒരു കോടിയോളം രൂപയുടെ സ്വർണ മിശ്രിതം കസ്റ്റംസ് പിടികൂടി. മലപ്പുറം അമരമ്പലം സ്വദേശിയായ പനോലൻ നവാസ് നിന്നും 1056 ഗ്രാം സ്വർണവും കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശിയായ മേത്തര നിസ്സാറിൽ നിന്നും 1060 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.

ക്യാപ്സ്യൂൾ രൂപത്തിലാക്കി സ്വർണ്ണം ; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട ; തൃശൂർ സ്വദേശികളായ രണ്ടുപേർ പിടിയിൽ ; ഇരുവരും എത്തിയത് ദുബായിൽ നിന്ന്

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 58 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേരെ പിടികൂടി . തൃശൂർ മതിലകം സ്വദേശി മുഹമ്മദ് തൃശൂർ സ്വദേശി തോമസ് എന്നിവരാണ് പിടിയിലായത്. ദുബായിൽ നിന്നുമാണ് ഇരുവരുമെത്തിയത്. മുഹമ്മദ് ഹാൻഡ് ബാഗിനകത്താണ് കാപ്സ്യൂൾ രൂപത്തിലാക്കി 278 ഗ്രാം സ്വർണം ഒളിപ്പിച്ചത്. തോമസ് ശരീരത്തിലാണ് നാല് കാപ്സ്യൂളുകളാക്കി 1186 ഗ്രാം സ്വർണം ഒളിപ്പിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട; ബട്ടൺ രൂപത്തിൽ സ്വർണ്ണം കടത്താൻ ശ്രമം ; സ്വർണ്ണം കണ്ടെത്തിയത് ട്രോളി ബാഗിൽ ഒട്ടിച്ച നിലയിൽ ; കാസർകോട് സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം വേട്ട. ട്രോളി ബാഗിൽ ബട്ടൺ രൂപത്തിലാക്കി ഒളിച്ചുകടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. കാസർകോട് സ്വദേശി മുഹമ്മദിനെ സംഭവത്തിൽ കസ്റ്റംസ് പിടികൂടിയതായി അറിയിച്ചിട്ടുണ്ട്. ദുബൈയിൽ നിന്നാണ് മുഹമ്മദ് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ കൈവശമുണ്ടായിരുന്ന സ്വർണം ട്രോളി ബാഗിന്റെ കൈപ്പിടിയിൽ വെച്ച് അതിന് മുകളിൽ ബാന്റേജ് വെച്ച് ഒട്ടിച്ചു. പിന്നീട് ടിഷ്യൂ പേപ്പർ കൊണ്ട് പൊതിഞ്ഞ ശേഷമാണ് വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചത്. കസ്റ്റംസ് ഹാളിലെത്തിയപ്പോഴും ഇയാൾ ട്രോളിയിൽ നിന്നും […]

രാജ്യത്തെ പല വിമാനത്താവളങ്ങൾ വഴി സ്വർണ്ണം കടത്തിയിട്ടുണ്ട്, നെടുമ്പാശേി വഴിമാത്രം സ്വർണ്ണം കടത്തിയത് ആറ് തവണ ; നെടുമ്പാശേരി വഴിയുള്ള സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്നത് ചെന്നൈ ലോബി : നിർണ്ണായക വെളിപ്പെടുത്തലുമായി പിടിയിലായ സ്‌പൈസ് ജെറ്റ് ജീവനക്കാരൻ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് അനുദിനം വർദ്ധിച്ച് വരികെയാണ്. പല കേസുകളിലും തുമ്പുകിട്ടാതെ കസ്റ്റംസ് അധികൃതർ വലയുന്നു. ഈ സാഹചര്യത്തിലാണ് നെടുമ്പാശ്ശേരി വിമാനത്താളം വഴിയുള്ള സ്വർണക്കടത്ത് നിയന്ത്രിക്കുന്നത് ചെന്നൈ ലോബിയാണെന്ന നിർണ്ണായകമായ സൂചന കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. സ്വർണ്ണം കടത്തുന്നതിനിടയിൽ പിടിയിലായ വിമാന കമ്പനി ജീവനക്കാരൻ മൻഹാസ് അബുലീസിനെ ചോദ്യം ചെയ്‌പ്പോഴാണ് ഏറ്റവും നിർണ്ണായകമായ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. ഇയാൾ രാജ്യത്തെ പല വിമാനത്താവളങ്ങൾ വഴി മുമ്പും സ്വർണം കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണസംഘം ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇയാൾ നെടുമ്പാശ്ശേരി വിമാനത്താവളം വഴി […]

മാങ്ങാ ജ്യൂസില്‍ കലര്‍ത്തി രണ്ടര കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍; ജ്യൂസില്‍ സ്വര്‍ണ്ണം കടത്തുന്നത് രാജ്യത്ത് ആദ്യം

സ്വന്തം ലേഖകന്‍ കൊച്ചി: വിമാനത്താവളത്തില്‍ ദ്രാവക രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം. രണ്ടര കിലോ സ്വര്‍ണം മാങ്ങാ ജ്യൂസില്‍ കലര്‍ത്തി കടത്താനാണ് ശ്രമിച്ചത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് ആദ്യമായിട്ടാണ് ജ്യൂസില്‍ കലര്‍ത്തി ദ്രാവക രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത് പിടികൂടിയത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഇയാള്‍ ദുബായില്‍ നിന്ന് ഇന്ന് രാവിലെയാണ് എത്തിയത്.  

ആദ്യ കാലത്ത് ബിസ്‌ക്കറ്റുകളായിരുന്നെങ്കിൽ ഇപ്പോൾ സ്വർണ്ണം കടത്തുന്നത് വിഗ്ഗുകൾ മുഖേനെയും കാപ്‌സ്യൂളുകളാക്കിയും ; കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത് 1327 കിലോ സ്വർണ്ണം

സ്വന്തം ലേഖകൻ കൊച്ചി: കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത് 1,327.06 കിലോ ഗ്രാം സ്വർണം. 2019-20ലെ വിവാദമായ സ്വർണക്കടത്ത് കാലത്തായിരുന്നു ഏറ്റവും കൂടുതൽ സ്വർണം കസ്റ്റംസ് പിടികൂടിയതും. പോയ വർഷം മാത്രം 533.91 കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തതും ഇതേവർഷമാണ്. 799 എണ്ണം. പിടിച്ച സ്വർണത്തിന്റെ മൂല്യം 1120.62 കോടി രൂപയാണ്. 2,224 കേസുകളാണ് കസ്റ്റംസ് ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തത്. സ്വർണക്കടത്ത് കേസിന് പിന്നാലെ വിമാനത്താവളത്തിലടക്കം സുരക്ഷ വർദ്ധിപ്പിച്ചത് സംസ്ഥാനത്തേക്കുള്ള സ്വർണത്തിന്റെ ഒഴുക്ക് തടഞ്ഞതായി കൊച്ചി കസ്റ്റംസ് […]

ബിന്ദു നാട്ടിലില്ലാത്തപ്പോൾ നാട്ടുകാരോട് പറഞ്ഞിരുന്നത് പാലക്കാട് ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണെന്ന് ; മറ്റുചിലരോട് പറഞ്ഞിരുന്നത് ദുബായിൽ ഹോം നേഴ്‌സെന്ന്; സ്വപ്നയെ സ്വർണ്ണക്കടത്ത് കേസിൽ പിടിച്ചപ്പോൾ ഇങ്ങനെ സ്വർണ്ണം കടത്താൻ പറ്റുമോയെന്ന് ആശ്ചര്യത്തോടെ ബിന്ദു പറഞ്ഞു : ബിന്ദുവിന്‌ സ്വർണ്ണക്കടത്ത് മാഫിയയുമായി ബന്ധമെന്ന് കേട്ട് ഞെട്ടി അയൽവാസികൾ

സ്വന്തം ലേഖകൻ ആലപ്പുഴ: സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി വഴിയിലുപേക്ഷിച്ച മാന്നാർ സ്വദേശിനിയായ ബിന്ദുവിലൂടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന കഥകളാണ്. എന്നാൽ അതിലും ഞെട്ടലിലാണ് ബിന്ദുവിന്റെ നാട്ടുകാർ.ബിന്ദു വിദേശത്തയായിരുന്നുവെന്ന് എന്ന് നാട്ടുകാർ അറിയുന്നത് കഴിഞ്ഞ ദിവസത്തെ തട്ടിക്കൊണ്ടു പോകൽ വാർത്തയറിഞ്ഞതോടെയാണ്. ബിന്ദുവിന്റെ അമ്മ നാട്ടുകാരോട് പറഞ്ഞിരുന്നത് പാലക്കാട് ഒരു വീട്ടിൽ വീട്ടു ജോലിക്ക് നിൽക്കുകയായിരുന്നു എന്നാണ്. ബിന്ദുവിന്റെ അമ്മയാണ് ഇക്കാര്യം അയൽക്കാരോട് പറഞ്ഞിരുന്നത്. ഓരോ മാസത്തിലും ബിന്ദു വീട്ടിലെത്തിയിരുന്നതായും നാട്ടുകാർ പറയുന്നു. നാട്ടുകാരിൽ ചിലരോട് ബിന്ദു ദുബായിൽ ഹോം നേഴ്‌സായി ജോലി ചെയ്യുകയാണ് എന്ന് […]