ആദ്യ കാലത്ത് ബിസ്‌ക്കറ്റുകളായിരുന്നെങ്കിൽ ഇപ്പോൾ സ്വർണ്ണം കടത്തുന്നത് വിഗ്ഗുകൾ മുഖേനെയും കാപ്‌സ്യൂളുകളാക്കിയും ; കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത് 1327 കിലോ സ്വർണ്ണം

ആദ്യ കാലത്ത് ബിസ്‌ക്കറ്റുകളായിരുന്നെങ്കിൽ ഇപ്പോൾ സ്വർണ്ണം കടത്തുന്നത് വിഗ്ഗുകൾ മുഖേനെയും കാപ്‌സ്യൂളുകളാക്കിയും ; കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത് 1327 കിലോ സ്വർണ്ണം

സ്വന്തം ലേഖകൻ

കൊച്ചി: കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത് 1,327.06 കിലോ ഗ്രാം സ്വർണം. 2019-20ലെ വിവാദമായ സ്വർണക്കടത്ത് കാലത്തായിരുന്നു ഏറ്റവും കൂടുതൽ സ്വർണം കസ്റ്റംസ് പിടികൂടിയതും. പോയ വർഷം മാത്രം 533.91 കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.

ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തതും ഇതേവർഷമാണ്. 799 എണ്ണം. പിടിച്ച സ്വർണത്തിന്റെ മൂല്യം 1120.62 കോടി രൂപയാണ്. 2,224 കേസുകളാണ് കസ്റ്റംസ് ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തത്. സ്വർണക്കടത്ത് കേസിന് പിന്നാലെ വിമാനത്താവളത്തിലടക്കം സുരക്ഷ വർദ്ധിപ്പിച്ചത് സംസ്ഥാനത്തേക്കുള്ള സ്വർണത്തിന്റെ ഒഴുക്ക് തടഞ്ഞതായി കൊച്ചി കസ്റ്റംസ് പ്രിവിന്റീവ് വിഭാഗം അസി. കമ്മിഷണർ ആർ.ആർ. ഗോസ്വാമി വിവരാവകാശനിയമ പ്രകാരം പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 ഫെബ്രുവരി വരെ 195.34 കിലോ ഗ്രാം സ്വർണം മാതമാണ് പിടികൂടിയത്. ആദ്യ കാലങ്ങളിൽ ബിസ്‌കറ്റുകളായാണ് വിദേശത്ത് നിന്നും കേരളത്തിലേക്ക് സ്വർണം കടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ബിസ്‌കറ്റിന് പകരം പുതിയ ടെക്‌നിക്കുകളാണ്. വിഗ്ഗുകൾക്കുള്ളിലും കാപ്‌സ്യൂളായുമെല്ലാമാണ് സ്വർണം കടത്തുന്നത്.

വർഷം കേസ് പിടിച്ചെടുത്ത സ്വർണം (കി.ഗ്രാം) ആകെ മൂല്യം (ലക്ഷം) എന്നിവ ചുവടെ

2015-16 69 97.62 2205.43

2016-17 66 46.09 1333.845

2017-18 242 103.57 2899.04

2018-19 638 350.53 7038.43

2019-20 799 533.91 18582.06

2020-21 410 195.34 8003.427