കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട..! ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി; യുവതിയടക്കം 2 പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട. ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി. യുവതിയടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശികളായ നഫീസത്ത് സല്‍മ, അബ്ദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 1.53 കോടി രൂപ വരുന്ന 2497 ഗ്രാം സ്വര്‍ണം ഡിആര്‍ഐയും കസ്റ്റംസും ചേർന്ന് പിടികൂടി.