play-sharp-fill
കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട ; രണ്ട് യുവതികളെ പിടിച്ചതിനു പിന്നാലെ 1162 ഗ്രാം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട ; രണ്ട് യുവതികളെ പിടിച്ചതിനു പിന്നാലെ 1162 ഗ്രാം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശി പിടിയില്‍

സ്വന്തം ലേഖകൻ

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി .മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫർ സഹദിന്റെ കയ്യിൽ നിന്നും 1162 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്.

ജിദ്ദയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണവുമായി
എത്തിയത് . മിശ്രിതം 4 ക്യാപ്സ്യൂളുകളാക്കി ശരീര ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് കടത്താൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കരിപ്പൂർ വിമാനത്താവളം വഴി യുവതികളടക്കമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കാസർഗോഡ് സ്വദേശിയായ 19 കാരി ഷഹല സ്വർണം നടത്തിയത് ഭർത്താവിന്റെ നിർബന്ധപ്രകാരമാണെന്ന് മൊഴി നൽകിയിരുന്നു. ഷഹലയ്ക്ക് പിന്നാലെ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഡീനയും പിടിയിലായി .

വയനാട് സ്വദേശിയായ സുബൈര്‍ എന്നയാള്‍ക്ക് വേണ്ടിയാണ് എട്ട് ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം ഡീന ദുബായില്‍ നിന്ന് കടത്തികൊണ്ടുവന്നത്. എന്നാല്‍ വയനാട് സ്വദേശിക്ക് സ്വര്‍ണം നല്‍കാതെ മറ്റൊരു സംഘത്തോടൊപ്പം ചേര്‍ന്ന് മറിച്ചുവില്‍ക്കാന്‍ ഇവര്‍ നീക്കം നടത്തി. ഇതിനിടയിലാണ് ഇവർ പിടിയിൽ ആകുന്നത്.