ബിന്ദു നാട്ടിലില്ലാത്തപ്പോൾ നാട്ടുകാരോട് പറഞ്ഞിരുന്നത് പാലക്കാട് ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണെന്ന് ; മറ്റുചിലരോട് പറഞ്ഞിരുന്നത് ദുബായിൽ ഹോം നേഴ്‌സെന്ന്; സ്വപ്നയെ സ്വർണ്ണക്കടത്ത് കേസിൽ പിടിച്ചപ്പോൾ ഇങ്ങനെ സ്വർണ്ണം കടത്താൻ പറ്റുമോയെന്ന് ആശ്ചര്യത്തോടെ ബിന്ദു പറഞ്ഞു : ബിന്ദുവിന്‌ സ്വർണ്ണക്കടത്ത് മാഫിയയുമായി ബന്ധമെന്ന് കേട്ട് ഞെട്ടി അയൽവാസികൾ

ബിന്ദു നാട്ടിലില്ലാത്തപ്പോൾ നാട്ടുകാരോട് പറഞ്ഞിരുന്നത് പാലക്കാട് ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണെന്ന് ; മറ്റുചിലരോട് പറഞ്ഞിരുന്നത് ദുബായിൽ ഹോം നേഴ്‌സെന്ന്; സ്വപ്നയെ സ്വർണ്ണക്കടത്ത് കേസിൽ പിടിച്ചപ്പോൾ ഇങ്ങനെ സ്വർണ്ണം കടത്താൻ പറ്റുമോയെന്ന് ആശ്ചര്യത്തോടെ ബിന്ദു പറഞ്ഞു : ബിന്ദുവിന്‌ സ്വർണ്ണക്കടത്ത് മാഫിയയുമായി ബന്ധമെന്ന് കേട്ട് ഞെട്ടി അയൽവാസികൾ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി വഴിയിലുപേക്ഷിച്ച മാന്നാർ സ്വദേശിനിയായ ബിന്ദുവിലൂടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന കഥകളാണ്. എന്നാൽ അതിലും ഞെട്ടലിലാണ് ബിന്ദുവിന്റെ നാട്ടുകാർ.ബിന്ദു വിദേശത്തയായിരുന്നുവെന്ന് എന്ന് നാട്ടുകാർ അറിയുന്നത് കഴിഞ്ഞ ദിവസത്തെ തട്ടിക്കൊണ്ടു പോകൽ വാർത്തയറിഞ്ഞതോടെയാണ്.

ബിന്ദുവിന്റെ അമ്മ നാട്ടുകാരോട് പറഞ്ഞിരുന്നത് പാലക്കാട് ഒരു വീട്ടിൽ വീട്ടു ജോലിക്ക് നിൽക്കുകയായിരുന്നു എന്നാണ്. ബിന്ദുവിന്റെ അമ്മയാണ് ഇക്കാര്യം അയൽക്കാരോട് പറഞ്ഞിരുന്നത്. ഓരോ മാസത്തിലും ബിന്ദു വീട്ടിലെത്തിയിരുന്നതായും നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരിൽ ചിലരോട് ബിന്ദു ദുബായിൽ ഹോം നേഴ്‌സായി ജോലി ചെയ്യുകയാണ് എന്ന് പറഞ്ഞിരുന്നതായും വിവരമുണ്ട്. നേരത്തെ എറണാകുളത്തും ജോലിക്ക് നിന്നിരുന്ന വിവരം അയൽക്കാരോട് പറഞ്ഞിട്ടുണ്ടായിരുന്നു.

രണ്ടു വർഷം മുൻപാണ് ബിന്ദുവും കുടുംബവും മാന്നാർ കുരട്ടിക്കാട്ട് താമസത്തിനെത്തിയത്. 10 സെന്റ് സ്ഥലവും വീടും 33 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. വാങ്ങിയ ഉടൻ തന്നെ വീടിന് ചുറ്റും മതിൽ പണിയുകയും ചെയ്തു. നാട്ടുകാരോട് അധികം ബന്ധമൊന്നുമില്ലായിരുന്നു. അതിനാൽ ഇവരുടെ കൂടുതൽ വിവരങ്ങൾ ആർക്കും അറിയില്ല.

ബിന്ദു നാട്ടിലുള്ളപ്പോൾ സ്വപ്നാ സുരേഷിന്റെ സ്വർണ്ണക്കടത്ത് കേസിനെ പറ്റി അയൽക്കാരോട് പറയുകയും ഇങ്ങനെയൊക്കെ സ്വർണം കടത്താൻ പറ്റുമോ എന്നൊക്കെ ആശ്ചര്യപ്പെട്ട് സംസാരിച്ചിരുന്നു എന്ന് അയൽക്കാർ പറയുന്നു. ഒന്നോ രണ്ടോ മാസം കൂടുന്ന സമയത്തായിരുന്നു ബിന്ദു വീട്ടിലെത്തിയിരുന്നത്.

കഴിഞ്ഞ പുലർച്ചെ രണ്ടിനാണ് ആലപ്പുഴ മാന്നാർ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ ഒരു സംഘം ആളുകൾ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. പുലർച്ചെ വീട്ടിലെത്തിയ പതിനഞ്ചോളം ആളുകൾ വാതിൽതകർത്ത് അകത്ത്കടന്ന് തന്നെയും ബിന്ദുവിന്റെ അമ്മ ജഗദമ്മയെയും മർദിച്ചശേഷം ബിന്ദുവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഭർത്താവ് ബിനോയ് പൊലീസിനോട് പറഞ്ഞത്.

തട്ടിക്കൊണ്ടുപോയ സംഘം ബിന്ദുവിനെ പാലക്കാട് വടക്കഞ്ചേരിക്കു സമീപം മുടപ്പല്ലൂരിൽ വഴിയിലുപേക്ഷിച്ചു കടന്നത്. 1000 രൂപയും ബിന്ദുവിനു നൽകിയിരുന്നു. അവശനിലയിലായ ബിന്ദു ഓട്ടോറിക്ഷ വിളിച്ച് വടക്കഞ്ചേരി സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു. സ്റ്റേഷനിൽ വച്ച് ബോധരഹിതയായ യുവതിയെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയായിരുന്നു.

ബിന്ദു നാട്ടിലെത്തിയതു മുതൽ ചിലർ ബിന്ദുവിന്റെയും ഭർത്താവിന്റെയും നീക്കങ്ങൾ നിരീക്ഷിച്ചിരുന്നതായി പൊലീസിന് വിവരം കിട്ടി. ബിന്ദുവിന്റെ ഫോണും പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ഫൊറൻസിക് വിദഗ്ധരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. അതേസമയം തട്ടിക്കൊണ്ടുപോകലിനും വീടാക്രമണത്തിനും സഹായിച്ച മാന്നാർ സ്വദേശി പീറ്ററിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. പീറ്ററാണ് അക്രമി സംഘത്തിന് യുവതിയുടെ വീട് കാണിച്ചുകൊടുത്തത്.

അതേ സമയം ബിന്ദുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. സ്വർണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാനായാണ് ചോദ്യം ചെയ്യുന്നത്.