play-sharp-fill
കൊറോണയിൽ ഭീതിയൊഴിയാതെ ലോകം : മരണസംഖ്യ 37000 കടന്നു, രോഗബാധിതർ ഏഴ്‌ലക്ഷത്തിലധികം ; ഇറ്റലിയിൽ തിങ്കളാഴ്ച മാത്രം മരിച്ചത് 812 പേർ

കൊറോണയിൽ ഭീതിയൊഴിയാതെ ലോകം : മരണസംഖ്യ 37000 കടന്നു, രോഗബാധിതർ ഏഴ്‌ലക്ഷത്തിലധികം ; ഇറ്റലിയിൽ തിങ്കളാഴ്ച മാത്രം മരിച്ചത് 812 പേർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് രോഗബാധയിൽ മരിച്ചവരുടെ എണ്ണം 37000 കടന്നു. ലോകത്ത് ഇതുവരെ 37,811 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.അതേസമയം ആഗോള തലത്തിൽ 7,85,534 പേർക്ക് ആണ് ലോകവ്യാപകമായി രോഗം ബാധിച്ചരിക്കുന്നത്. ഇതിൽ 1,65,585 പേർക്ക് രോഗം ഭേദമായി.


ഇറ്റലിയിൽ മാത്രം 101,739 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 11,591 പേർ മരണമടഞ്ഞു. ഇരുപത്തിനാല് മണിക്കൂറിനിടെ 812 പേരാണ് ഇറ്റലിയിൽ മരണമടഞ്ഞത്. അമേരിക്കയിലും കോവിഡ് ബാധിതതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1,64,248 പേർക്കാണ് അമേരിക്കയിൽ ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. ആകെ 3,164 പേർ മരിച്ച അമേരിക്കയിൽ തിങ്കളാഴ്ച മാത്രം 573 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇരുപതിനായിരത്തിലേറെപ്പേർക്ക് അമേരിക്കയിൽ ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു.

അതേസമയം കേരളത്തിൽ രോഗബാധിതരുടെ എണ്ണം 212 ആയി. സംസ്ഥാനത്തെ രണ്ടാമത്തെ മരണം ചൊവ്വാഴ്ച്ച രാവിലെ സ്ഥിരീകരിച്ചിരുന്നു. രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പോത്തൻകോട് സ്വദേശിയാണ് മരിച്ചത്. ഇയാൾ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. കൊറോണ ബാധിച്ച ആദ്യ മരണം എറണാകുളം ചുള്ളിക്കൽ സ്വദേശിയുടേത് ആയിരുന്നു.