ദുരന്തം വിതച്ച് കൊറോണ വൈറസ് ബാധ : അമേരിക്കയിൽ മരണസംഖ്യ 20,000 കടന്നു ; ലോകത്ത് കോവിഡ് ബാധിച്ചവർ 17 ലക്ഷം പേർ

ദുരന്തം വിതച്ച് കൊറോണ വൈറസ് ബാധ : അമേരിക്കയിൽ മരണസംഖ്യ 20,000 കടന്നു ; ലോകത്ത് കോവിഡ് ബാധിച്ചവർ 17 ലക്ഷം പേർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ലോകത്തെ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ട് നൂറ് ദിനം കടന്നിട്ടും കൊറോണയ്ക്ക് മുന്നിൽ പകച്ച് ലോകം. ലോകത്തെ വൻ ശക്തിയായ അമേരിക്കയിൽ സ്ഥിതിഗതികൾ അതി രൂക്ഷമായിരിക്കുകയാണ്.

അമേരിക്കയിൽ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു. 20,0699 പേരാണ് അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് ഇതുവരെ മരിച്ചത്. 1808 പേരാണ് 24 മണിക്കൂറിനിടെ അമേരിക്കയിൽ മരിച്ചത്. അതേസമയം ഇറ്റലിയിൽ 19, 468 പേർക്കാണ് ജീവൻ നഷ്ടമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കയിൽ പുതുതായി 18,940 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചേകാൽ ലക്ഷത്തോട് അടുക്കുന്നു. ഇതുവരെ 5,21,816 പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്.

രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ നഗരത്തിലെ വിദ്യാലയങ്ങൾ ഈ അധ്യായന വർഷം മുഴുവൻ അടച്ചിടാനാണ് തീരുമാനിച്ചിരുക്കുന്നതെന്ന് മേയർ ബിൽ ഡി ബ്ലാസിയോ അറിയിച്ചു. ഈ അധ്യായന വർഷം പൂർത്തിയാകാൻ ഇനി മൂന്നു മാസം കൂടി ബാക്കിനിൽക്കെയാണ് തീരുമാനം.

അതേസമയം ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു. മൊത്തം രോഗബാധിതരുടെ എണ്ണം 17,62,199 ആയി. പുതിയതായി ഇരുപത്തെട്ടായിരത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,07,698 ആയി ഉയർന്നു. സ്‌പെയിനിൽ 1,61,852 പേർക്ക് രോഗം ബാധിച്ചപ്പോൾ ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം 1,52,271 ആണ്. സ്‌പെയിനിൽ 16,353 പേരാണ് മരിച്ചത്.

ബ്രിട്ടനിൽ 24 മണിക്കൂറിനിടെ 917 പേർ മരിച്ചു. ആകെ മരണസംഖ്യ 9,875 ആയി. പുതിയതായി 52,33 പേർക്കു കൂടി രോഗം കണ്ടെത്തിതോടെ ആകെ രോഗബാധിതരുടെ എണ്ണം 78,991 ആയി ഉയർന്നിട്ടുണ്ട്.