കൊറോണയിൽ വിറങ്ങലിച്ച് ലോകം : രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു ; മരണസംഖ്യ 24,058 ആയി

കൊറോണയിൽ വിറങ്ങലിച്ച് ലോകം : രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു ; മരണസംഖ്യ 24,058 ആയി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകത്തൊട്ടാകെ ആകെ പിടിച്ചുകുലുക്കിയ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 5,31,337 ആയി ഉയർന്നു. അതേസമയം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 24,058 പേർ മരിക്കുകയും ചെയ്തു. അതേസമയം ലോകത്ത് ഏറ്റവും കൂടൂതൽ രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ അമേരിക്ക മുന്നിലെത്തി. 86,197 പേർക്കാണ് അമേരിക്കയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

24 മണിക്കൂറിനിടെ അമേരിക്കയിൽ 16,841 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1195 പേർ ഇതുവരെ മരിച്ചിട്ടുണ്ട്. ലോകത്ത് മരണസംഖ്യയിൽ മുന്നിൽ ഇറ്റലിയാണ്. 8,215 പേർ ഇറ്റലിയിൽ ഇതുവരെ മരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 712 പേർ മരിച്ചു. യൂറോപ്പിൽ ഇറ്റലി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് സ്‌പെയിനിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

56,197 പേരാണ് സ്‌പെയിനിൽ രോഗബാധിതരായുള്ളത്. മരണ നിരക്കിൽ ലോകത്ത് രണ്ടാം സ്ഥാനത്തും സ്‌പെയിനാണ്. 4150 പേർ ഇവിടെ മരിച്ചു. വ്യാഴാഴ്ച മാത്രം സ്‌പെയിനിൽ 700 പേരാണ് മരിച്ചത്.

ഇറാനിൽ ആകെ രോഗികൾ 29,406 ആണ്. 2234 പേർ മരിച്ചു. ഫ്രാൻസിൽ 1696 മരണം റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ 29,155 ആണ്. ചൈനയിൽ 3287 മരണവും 81,285 പേർക്ക് രോഗബാധയുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്‌