ന്യൂയോർക്കിൽ 24 മണിക്കൂറിനുള്ളിൽ പൊലിഞ്ഞത് അഞ്ച് മലയാളികളുടെ ജീവനുകൾ : പനി ബാധിച്ചവർക്ക് പരിശോധനകൾ നടത്താൻ പോലും ഇടമില്ലാതെ ലോകത്തെ വാണിജ്യ നഗരം ; അമേരിക്കയിൽ മലയാളികൾ അതീവ ജാഗ്രതയിലും ഭീതിയിലും

ന്യൂയോർക്കിൽ 24 മണിക്കൂറിനുള്ളിൽ പൊലിഞ്ഞത് അഞ്ച് മലയാളികളുടെ ജീവനുകൾ : പനി ബാധിച്ചവർക്ക് പരിശോധനകൾ നടത്താൻ പോലും ഇടമില്ലാതെ ലോകത്തെ വാണിജ്യ നഗരം ; അമേരിക്കയിൽ മലയാളികൾ അതീവ ജാഗ്രതയിലും ഭീതിയിലും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകത്തെ പിടിച്ചുകുലുക്കിയ കൊറാണ വൈറസ് ബാധ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ വാണിജ്യ നഗരമെന്ന് അറിയപ്പെടുന്ന ന്യൂയോർക്കിൽ 24 മണിക്കൂറിനുള്ളിൽ ന്യൂയോർക്കിൽ അഞ്ച് മലയാളികളാണ് മരിച്ചത്.

ആവശ്യത്തിന് സുരക്ഷാസംവിധാനങ്ങൾ പോലുമില്ലാതെയാണ് ഇവിടെ മലയാളികൾ ജോലിചെയ്യുന്നത്. കോവിഡ് സ്ഥിരീകരിച്ച് മരിച്ചവരേക്കാൾ രോഗ പരിശോധന പോലും നടത്താതെ മരിക്കുന്നവരാണ കൂടുതലും. നിലവിലുള്ള സാഹചര്യത്തിൽ രോഗം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവമാണ് ഇതിനു മുഖ്യ കാരണമെന്നാണ് ഇവിടുത്തെ മലയാളികൾ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല ആശുപത്രികളിലും വേണ്ടത്ര ജീവനക്കാരില്ല. പലരും രോഗം ബാധിച്ച് വീടുകളിൽ നിരീക്ഷണത്തിലാണ്. രോഗം ബാധിച്ചവരോടു പോലും ജോലിക്കെത്താൻ പറയുന്ന സാഹചര്യവും ആശുപത്രികളിലുണ്ടെന്നു നഴ്‌സുമാർ പറയുന്നു.

പനിബാധിച്ച നഴ്‌സുമാർക്കു പോലും ടെസ്റ്റുകൾ നടത്താൻ സംവിധാനമില്ലാത്തതും ഇവിടുത്തെ സാഹചര്യം എത്രത്തോളം ഭീതിയുള്ളതാണെന്നു വ്യക്തമാക്കുന്നതാണ്. ഡോക്ടർമാരെ കാണുന്നതിനും മരുന്നു ലഭിക്കുന്നതിനുമുള്ള പ്രയാസമാണ് ആളുകൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം.

ഇവിടെ ഗുരുതരാവസ്ഥയിൽ ഉള്ളവരെ മാത്രമാണ് ചികിത്സയ്ക്ക് പ്രവേശിപ്പിക്കുന്നതും. കടുത്ത ശ്വാസതടസമോ ജീവനു ഭീതിയുള്ള സാഹചര്യമോ ഉണ്ടെങ്കിൽ മാത്രം ആശുപത്രികളിലെത്തിയാൽ മതിയെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞദിവസം ശ്വാസതടസം നേരിട്ട് അബോധാവസ്ഥയിലായ കോവിഡ് 19 രോഗിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെബുലൈസേഷനും മറ്റ് അവശ്യമരുന്നും നൽകി മണിക്കൂറുകൾക്കു ശേഷം വീട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു.

സൂപ്പർമാർക്കറ്റുകളിലും മെഡിക്കൽ ഷോപ്പുകളിലും നിയന്ത്രണമുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ കാര്യമായ നിയന്ത്രണങ്ങളില്ല.ഇതും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. ലോക്ഡൗൺ പ്രഖ്യാപിക്കാത്തതിനാൽ ജോലിക്ക് ചെന്നില്ലെങ്കിൽ സാലറി വെട്ടികുറയ്ക്കുകയോ ലീവായി കണക്കാകുകയോ ആണ് ചെയ്യുന്നത്.

രോഗം സ്ഥിരീകരിച്ച് മരിച്ചവരുടെ കാര്യത്തിൽ പ്രോട്ടോക്കോളുകൾ പിന്തുടരുന്നുണ്ടെങ്കിലും അല്ലാതെ മരിച്ചവരുടെ കാര്യത്തിൽ ഇതിൽ ഒരു കൃത്യതയില്ല എന്നതും രോഗവ്യാപനത്തിന് കാരണമാകുമെന്നും കരുതുന്നു.