മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചതിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു; മൂത്തകുട്ടിയുമായാണ് കിണറ്റിൽ ചാടിയത്

സ്വന്തം ലേഖകൻ തൊടുപുഴ: ഇളയ കുട്ടി മരിച്ചതിൽ മനംനൊന്ത് അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ കൈതപ്പതാൽ സ്വദേശിനി ലിജി(38), മകൻ ബെൻടോം (7) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസമാണ് ലീജിയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയ മകൻ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത്. നവജാതശിശു മരിച്ചതിൽ ലിജി കടുത്ത മാനസിക വിഷമത്തിൽ ആയിരുന്നു. ഇന്നലെ ആയിരുന്നു ഇളയ കുഞ്ഞിൻറെ സംസ്കാര ചടങ്ങുകൾ. ഇന്ന് രാവിലെ ബന്ധുക്കളെല്ലാം പള്ളിയിൽ പോയ സമയത്ത് ലിജിയും […]

തന്‍റെ മരണത്തിന് ഉത്തരവാദി അധ്യാപിക; കുറിപ്പ് എഴുതി വച്ച് കുട്ടി ജീവനൊടുക്കി; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ടീച്ചര്‍ക്കെതിരെ അന്വേഷണം

സ്വന്തം ലേഖകൻ കണ്ണൂര്‍:അധ്യാപികയാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പ് എഴുതി വച്ച് കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ടീച്ചര്‍ക്കെതിരെ അന്വേഷണം.കണ്ണൂര്‍ പെരളശ്ശേരിയില്‍ എട്ടാം ക്ലാസുകാരി റിയ പ്രവീണ്‍ ആണ് ആത്മഹത്യ ചെയ്തത്. സ്കൂളിലെ ചുവരില്‍ മഷിയാക്കിയതിന് അധ്യാപിക കുട്ടിയെ ശകാരിക്കുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ചക്കരക്കല്‍ പൊലീസിൻ്റെ നിഗമനം. ടീച്ചറുടെ മൊഴി എടുത്ത ശേഷം കേസ് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് ഐവര്‍ കുളത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച […]

മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം; സംഭവം പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ

സ്വന്തം ലേഖകൻ കൊച്ചി:പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരി മരിച്ചു.കമ്പനിയിലെ ജീവനക്കാരിയായ പശ്ചിമബംഗാള്‍ സ്വദേശി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്. രാവിലെ അമ്മക്കൊപ്പം പ്ലൈവുഡ് കമ്പനിയില്‍ എത്തിയതായിരുന്നു നാലുവയസ്സുകാരി. അമ്മ ജോലി ചെയ്യുന്ന സമയത്ത് കമ്പനി പരിസരത്തുള്ള വേസ്റ്റ് കുഴിയിലേക്കാണ് കുട്ടി വീണത്. ജോലിക്കിടെ അമ്മക്ക് മകളെ കൃത്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല.മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് രാവിലെ അമ്മ ജോലിക്കെത്തിയപ്പോള്‍ കുട്ടിയും ഒപ്പമുണ്ടായിരുന്നു. ആ മേഖലയില്‍ ചുറ്റുപാടും കേന്ദ്രീകരിച്ച്‌ നിരവധി പ്ലൈവുഡ് കമ്പനികളുണ്ട്. രാവിലെ ഏഴുമണി മുതല്‍ തന്നെ അമ്മമാര്‍ ജോലിക്കെത്തുകയും വൈകുന്നേരം […]

നാല് മണിക്കൂറോളം തുടർച്ചയായി മൊബൈൽ ഫോണിൽ ഫയർ വാൾ ഗെയിം കളിച്ചു ; പ്ലസ് ടു വിദ്യാർത്ഥി തലകറങ്ങി വീണ് മരിച്ചു

സ്വന്തം ലേഖകൻ  ചെന്നൈ: നാല് മണിക്കൂറോളം തുടർച്ചയായി മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി തലകറങ്ങി വീണു മരിച്ചു. പുതുച്ചേരിയില്‍ വല്ലിയനൂരിലെ വി. മനവളി അന്നൈ തേരസ നഗറിലെ പച്ചയപ്പന്റെ മകന്‍ ദര്‍ശന്‍ (16) ആണ് മരിച്ചത്. ഓണ്‍ ലൈന്‍ ഗെയിം ആയ ‘ഫയര്‍ വാള്‍’ ആണ് ദര്‍ശന്‍ മൊബൈല്‍ ഫോണില്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ച്‌ കളിച്ചിരുന്നതെന്ന് പച്ചയപ്പന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. രാത്രി 11.40-ന് പിതാവ് മുറിയിലെത്തി പരിശോധിച്ചപ്പോള്‍ ദര്‍ശന്‍ അബോധാവസ്ഥയിലായിരുന്നു. ഉടൻതന്നെ വീട്ടിനടുത്തുള്ള സ്വകാര്യാശുപത്രിയിലേക്കും പിന്നീട് […]

രണ്ടാമത് പ്രസവിച്ചതും പെൺകുഞ്ഞിനെ ; ഒരു മാസം പ്രായമുള്ള കുഞ്ഞിന് എരുക്കിൻ പാൽ നൽകി മാതാപിതാക്കൾ കൊന്നു ; മനഃസാക്ഷി മരവിക്കുന്ന സംഭവം മധുരയിൽ

സ്വന്തം ലേഖകൻ ചെന്നൈ: രണ്ടാമത് പെൺകുഞ്ഞ് ജനിച്ചതിൽ രോഷം. ഒരു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ എരുക്കിൻ പാൽ നൽകി മാതാപിതാക്കൾ കൊലപ്പെടുത്തി. രാജ്യത്ത് ഏറ്റവും അധികം ഭ്രൂണഹത്യ നടക്കുന്ന മധുര പുല്ലനേരി ഗ്രാമത്തിലാണ് സംഭവം. ജനുവരി 30ന് ജനിച്ച കുഞ്ഞിന്റെ അകാലത്തിലുള്ള മരണം ഗ്രാമത്തിൽ സംസാരവിഷയമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈരമുരുകൻ സൗമ്യ ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പിൽ മറവു ചെയ്ത നിലയിൽ കണ്ടെത്തിയത്. സൗമ്യയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞ് പെൺകുഞ്ഞായിരുന്നു. രണ്ടാമതും സൗമ്യ പെൺകുഞ്ഞിനെ പ്രസവിച്ചതോടെയാണ് എരിക്കിൻ മരത്തിന്റെ ഇലയിൽനിന്നുള്ള കറ […]

പാമ്പുകടിയേറ്റ കുട്ടിയെ കൊന്നത് വിഷഹാരി ..! മരുന്നിന് പകരം വിഷമിറക്കാൻ നൽകിയത് കുരുമുളക്; നമ്പർ വൺ കേരളത്തിൽ മണ്ടൻ ചികിത്സ

സ്വന്തം ലേഖകൻ കൊല്ലം: അച്ഛനും അമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന അഞ്ചുവയസുകാരൻ ശിവജിത്തിനെ പാമ്പുകടച്ചപ്പോൾ കൊണ്ട് പോയത് വിഷകാരിയുടെ അടുത്തേക്ക് . വിഷഹാരി പരിശോധിച്ച ശേഷം നൽകിയത് കുരുമുളക്. ഒപ്പം ഇത് കഴിച്ചാൽ അസുഖം മാറുമെന്ന ആശ്വാസവാക്കും. പാമ്പുകടിയേറ്റ ശിവജിത്തിന് സമീപത്തെ വിഷഹാരിയായ സ്ത്രീ കരുമുളക് ചവയ്ക്കാൻ കൊടുക്കയും കുഴപ്പമില്ലെന്ന് പറയുകയുമാണ് ചെയ്തത്. എന്നാൽ കുട്ടി പിന്നീട് ചർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത്. അപ്പോഴേക്കും വിഷയം പടർന്ന് കുട്ടിയെ രക്ഷിക്കാൻ പറ്റാത്ത അവസ്ഥയിലാവുകയായിരുന്നു. അടച്ചുറപ്പില്ലാത്ത വീടും ചികിൽസ വൈകിയതുമാണ കൊല്ലം മാവടി മണിമന്ദിരത്തിൽ ശിവജിത്തിന്റെ […]

തിരൂരിൽ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ മരിച്ച സംഭവം : മരണകാരണം ജനിതകരോഗമായ സിഡ്‌സ്….?ഫോറൻസിക്‌ പരിശോധനാ ഫലം കാത്ത് പൊലീസ്

സ്വന്തം ലേഖകൻ മലപ്പുറം : തിരൂരിൽ ഒരു കുടുംബത്തിലെ ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതകൾ നീങ്ങുന്നു. കുട്ടികളുടെ മരണകാരണം സിഡ്‌സ് എന്ന അപൂർവ്വ ജനിതകരോഗമെന്ന് സംശയം. കുട്ടികളെ ആദ്യം ചികിത്സിച്ച തിരൂരിലെ ശിശുരോഗവിദഗ്ധൻ ഡോ. നൗഷാദാണ് ഈ സംശയം മുന്നോട്ട് വച്ചത്. തിരൂരിലെ തറമ്മൽ റഫീഖ് സബ്‌ന ദമ്പതികളുടെ ആറ് മക്കളാണ് കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ദുരൂഹരോഗം ബാധിച്ച് മരിച്ചത്. 93 ദിവസം പ്രായമുള്ള ആൺകുട്ടി കഴിഞ്ഞദിവസം മരിച്ചതോടെയാണ് ദുരൂഹ മരണങ്ങൾ പൊതുശ്രദ്ധ പിടിച്ചു പറ്റിയത്. രണ്ടു കുട്ടികൾ സമാന സാഹചര്യത്തിൽ മരിച്ചതിനെത്തുടർന്നാണ് […]

ഒന്നര വയസുകാരന്റെ മരണം കൊലപാതകം തന്നെ…! രാത്രി അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിന്റെ മൃതദേഹം കടൽക്കരയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കണ്ണൂർ: അച്ഛനൊപ്പം രാത്രി കിടന്നുറങ്ങിയ ഒന്നരവയസുകാരന്റെ മൃതദേഹം കടൽക്കരയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ മരണം കൊലപാതകം തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിൽ. പിഞ്ചു കുഞ്ഞിന്റെ മൃതദേഹം വീട്ടിൽ നിന്നും നൂറ് മീറ്റർ മാത്രം അകലെയുള്ള കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കളുടെ പങ്കാണ് പൊലീസ് അന്വേഷിക്കുന്നത്. തയ്യിൽ കടപ്പുറത്തെ ശരണ്യ പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹം കടൽഭിത്തിയിലെ പാറക്കൂട്ടത്തിനിടയിൽ നിന്നാണ് കണ്ടെത്തിയത്. തിരയടിച്ചുകയറാതിരിക്കാൻ കരയോടുചേർന്ന് കൂട്ടിയ കോൺക്രീറ്റ് കട്ടകൾക്കിടയിലാണ് മൃതദേഹമുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി […]

രാത്രി അച്ഛനൊപ്പം ഉറങ്ങി കിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത് കടപ്പുറത്ത് നിന്നും ; മാതാപിതാക്കളെ ഉൾപ്പെടെ ചോദ്യം ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂർ: രാത്രി അച്ഛനൊപ്പം ഉറങ്ങികിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത് കടപ്പുറത്ത് നിന്നും. കണ്ണൂർ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യയുടെയും പ്രണവിനെയും മകൻ ഒന്നരവയസുകാരൻ റിയാന്റെ മൃതദേഹമാണ് ഇവിടുത്തെ കടപ്പുറത്ത് കണ്ടെത്തിയത്. ഞായറാഴ്ച വീട്ടിൽ ഉറക്കി കിടത്തിയിരുന്ന കുട്ടിയെ രാവിലെ 6.20 മണിയോടടുത്ത് കാണാതായെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. അതേസമയം കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ശരണ്യയുടെ ബന്ധുവായ സിജിത്ത് പറയുന്നത്. മാതാപിക്കളെ ഉൾപ്പെടെ പൊലീസ് ചോദ്യം ചെയ്തു. കുട്ടി വീടിനുള്ളിൽ ഉണ്ടായിരുന്നുവെന്നും രാവിലെ വരെ വീടിന്റെ കതകുകൾ ഒന്നും തുറന്നിരുന്നില്ലെന്നും […]

കനാലിലൂടെ ഒഴുകി വന്ന ബക്കറ്റിൽ ഗർഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: ബക്കറ്റിൽ സന്ധ്യ എന്ന പേരോടു കൂടിയ സ്ലിപ്പും ; ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: കനാലിലൂടെ ഒഴുകി വന്ന ബക്കറ്റിൽ ഗർഭസ്ഥശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. എറണാകുളത്തെ കനാലിന് സമീപത്തെ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബക്കറ്റിൽ മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്ന സ്ലിപ്പ് ഏതാശുപത്രിയിൽ ഉപയോഗിക്കുന്നതാണ് എന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ആശുപത്രി അധികൃതർ സംഭവം നിഷേധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതൽ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. ഇതോടെ എറണാകുളം ജില്ലയിലെ എല്ലാ ആശുപത്രികളിലേയും രജിസ്റ്ററുകൾ പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. സന്ധ്യ എന്ന പേരിലുള്ള ആരെങ്കിലും ആശുപത്രികളിൽ പ്രസവത്തിന് എത്തിയിരുന്നോ എന്നാണ് അന്വേഷണം. […]