play-sharp-fill
ഒന്നര വയസുകാരന്റെ മരണം കൊലപാതകം തന്നെ…! രാത്രി അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിന്റെ മൃതദേഹം കടൽക്കരയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയിൽ

ഒന്നര വയസുകാരന്റെ മരണം കൊലപാതകം തന്നെ…! രാത്രി അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിന്റെ മൃതദേഹം കടൽക്കരയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: അച്ഛനൊപ്പം രാത്രി കിടന്നുറങ്ങിയ ഒന്നരവയസുകാരന്റെ മൃതദേഹം കടൽക്കരയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ മരണം കൊലപാതകം തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിൽ.


പിഞ്ചു കുഞ്ഞിന്റെ മൃതദേഹം വീട്ടിൽ നിന്നും നൂറ് മീറ്റർ മാത്രം അകലെയുള്ള കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കളുടെ പങ്കാണ് പൊലീസ് അന്വേഷിക്കുന്നത്. തയ്യിൽ കടപ്പുറത്തെ ശരണ്യ പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹം കടൽഭിത്തിയിലെ പാറക്കൂട്ടത്തിനിടയിൽ നിന്നാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരയടിച്ചുകയറാതിരിക്കാൻ കരയോടുചേർന്ന് കൂട്ടിയ കോൺക്രീറ്റ് കട്ടകൾക്കിടയിലാണ് മൃതദേഹമുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി അച്ഛനമ്മമാരോടൊപ്പം കിടന്നതാണ് വിയാൻ. രാത്രി വൈകി കുഞ്ഞിന് പാൽകൊടുത്തിരുന്നു. തുടർന്ന് പുലർച്ചെ ആറിന് ഉണർപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരമറിയുന്നതെന്ന് ശരണ്യ പറയുന്നു. കളിക്കുകയായിരുന്ന കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയെന്നാണ് പ്രണവിന്റെ മൊഴി.കുട്ടിയെ കാണാനില്ലെന്ന് പ്രണവ് കണ്ണൂർ സിറ്റി സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.

പരാതിയിൽ കേസെടുത്ത ശേഷം മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മനസ്സിലായി. പ്രണവും ശരണ്യയും രണ്ടുവർഷം മുൻപ് പ്രണയിച്ച് വിവാഹംകഴിച്ചതാണ്. ദമ്പതിമാർ തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ലെന്ന് പരിസരവാസികൾ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കുറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന പ്രണവ് വീട്ടിലെത്തിയത്. ഞായറാഴ്ച രാത്രിയും ഇവർ തമ്മിൽ വഴക്കുണ്ടായതായി പറയുന്നു.അച്ഛനമ്മമാരുടെ മൊഴിയിലെ വൈരുധ്യത്തെത്തുടർന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന പരാതി കളവാണെന്ന് വ്യക്തമായത്.

ഫോറൻസിക് വിദഗ്ധർ വീട്ടിൽ പരിശോധന നടത്തി. അച്ഛനേയും, അമ്മയേയും കസ്റ്റഡിയിലെടുത്ത് കണ്ണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യുകയാണ്.