മൂത്തമകന്റെ വിവാഹത്തിൽ കോടിയേരിയുടെ ഭാര്യ പങ്കെടുത്തത് സ്വർണ്ണ നൂൽ ചേർത്ത് നെയ്ത പട്ടുസാരിയും 35 ലക്ഷത്തിന്റെ ആഭരണങ്ങളും അണിഞ്ഞ് ; മൂന്നു ദിവസത്തെ വിവാഹാഘോഷത്തിൽ പങ്കെടുത്തവരിൽ സ്വർണ്ണ-വജ്ര വ്യാപാരികളും ദാവൂദ് ഇബ്രാഹിമിന്റെ കൈയാളുകളും : കോടിയേരി കുടുംബത്തെ പൂട്ടാൻ ബിനോയ് കോടിയേരിയുടെ വിവാഹവും ആയുധമാക്കി കേന്ദ്ര ഏജൻസികൾ

സ്വന്തം ലേഖകൻ കൊച്ചി: കോടിയേരി കുടുംബത്തെ പൂട്ടാൻ പന്ത്രണ്ടുവർഷം മുൻപ് നടന്ന ബിനോയ് കോടിയേരിയുടെ വിവാഹ മഹാമഹവും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുവെന്ന് റിപ്പോർട്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ, ബിനോയ് കോടിയേരിയുടെ, 2008 ഏപ്രിലിൽ നടന്ന ആഡംബര വിവാഹമാണ് ഇപ്പോൾ വിവാദങ്ങൾക്കിടയിൽ ഏറെ ചർച്ചയായിരിക്കുന്നത്. വി എസ്. അച്യുതാനന്ദൻ സർക്കാരിൽ കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് ശ്രീമൂലം ക്ലബിൽ ഏപ്രിൽ 11 മുതൽ 13 വരെ മൂന്നു ദിവസമായാണ് ബിനോയ് കോടിയേരിയുടെ വിവാഹാഘോഷങ്ങൾ നടന്നത്. വൻബിസിനസുകാരും റിയൽ എസ്റ്റേറ്റ് ഇടപാടുകാരും സ്വർണ വജ്ര വ്യാപാരികളും അടക്കം […]

തിരുവനന്തപുരത്തെ തല്ലുകൊള്ളി എസ്എഫ്‌ഐ നേതാവ്; അച്ഛന്റെ പേര് ഉപയോഗിച്ച് ബിസിനസില്‍ കോടീശ്വരനായി; ശിവശങ്കര്‍ ജാമ്യത്തിലിറങ്ങിയിട്ടും 96 ദിവസമായി പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്ന ബിനീഷിന് ജാമ്യമില്ല; എല്ലാ വിവാദങ്ങളില്‍ നിന്നും പുല്ല്‌പോലെ ഊരിപ്പോയ ബിനീഷ്, കൊടിയേരി കുടുംബത്തെ പ്രതിസന്ധിയിലാക്കുമ്പോള്‍

സ്വന്തം ലേഖകന്‍ ബെംഗളൂരു: പല വിവാദങ്ങളും തനിക്കെതിരെ ഉയര്‍ന്നിട്ടും അതില്‍ നിന്നെല്ലാം ഊരിപ്പോയ ആളാണ് കൊടിയേരി ബാലകൃഷ്ണന്റെ ഇളയ മകന്‍ ബിനീഷ് കൊടിയേരി. എന്നാല്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍ അറസ്റ്റിലായ ബിനീഷ് അഴിക്കുള്ളിലായിട്ട് 96 ദിവസങ്ങള്‍ പിന്നിടുന്നു. ആര്‍ക്കും തന്നെ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞു നടന്ന ബിനീഷ് കോടിയേരി ബംഗളൂരുവിലെ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അതീവ ക്ഷീണിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യം മാത്രമാണ് ബിനീഷിനെതിരെ ഇതുവരെ ഉന്നയിച്ചിട്ടുള്ളത്. മയക്കുമരുന്ന് കേസില്‍ പ്രതി ചേര്‍ത്തിട്ടുമില്ല. എന്നിട്ടും 96 ദിവസങ്ങള്‍ക്കിപ്പുറവും ബിനീഷിന് ജാമ്യം കിട്ടിയിട്ടില്ല. […]

ലഹരിക്കടത്ത് കേസിൽ ഒറ്റിയത് സിനിമാ താരങ്ങൾ ; കേസിലെ മുഖ്യകൂട്ടാളിയായ തളിപ്പറമ്പ് സ്വദേശി ഒളിവിൽ : അന്വേഷണം ഊർജ്ജിതമാക്കി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ

സ്വന്തം ലേഖകൻ ബംഗ്‌ളുരൂ : ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ മുഖ്യപങ്കാളിയായ തളിപ്പറമ്പ് സ്വദേശിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ. അന്വേഷണത്തിനായി ഉദ്യോഗസ്ഥർ ഇവിടെ എത്തുന്നതിന് തന്നെ തളിപ്പറമ്പ് കുന്നോൻവളപ്പിൽ ഷബീലാണ് (35) അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്. ബംഗളൂരു മയക്കുമരുന്ന് കേസിലെ മുഖ്യപ്രതികളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ തളിപ്പറമ്പിലെ ഇയാളുടെ വീട്ടിലെത്തിയത്. ബംഗളുരു കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ബിസിനസുകാരനെന്ന വ്യാജേനെയാണ് കന്നഡ ചലച്ചിത്ര താരങ്ങളുമായി ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകണമെന്ന് […]

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയുടെ കണ്ടുകെട്ടൽ നടപടി സർക്കാരും പാർട്ടിയും ഇഡിയ്‌ക്കെതിരെ വാളോങ്ങുന്നതിനിടയിൽ ; കണ്ടുകെട്ടൽ നടപടി ആരംഭിച്ചാൽ ബിനീഷിന്റെ ബന്ധുക്കൾക്കും കഷ്ടകാലം : ബിനീഷിന്റെ ഉറ്റബന്ധുവിൻ്റെ 50 ലക്ഷം രൂപയുടെ ഇടപാടും സംശയനിഴലിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സർക്കാരും പാർട്ടിയും ഒരു പോലെ ഇഡിയുടെ അന്വേഷണത്തിനെതിരെ വാളോങ്ങി പരസ്യ സമരത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ബിനീഷിനെതിരെ ‘കണ്ടുകെട്ടൽ’എന്ന ആയുധം ഇഡി പ്രയോഗിക്കുന്നത്. കേസിൽ ബീനിഷിന്റെ തിരുവനന്തപുരം മരുതംകുഴിയിലെ കോടിയേരി എന്ന വീടും കണ്ണൂരിലെ കുടുംബ ഓഹരിയും ഭാര്യ റെനീറ്റയുടെ പേരിലുള്ള സ്വത്തുക്കളും കണ്ടുകെട്ടും. ഇവരുടെ പേരിലുള്ള എല്ലാ സ്വത്തുക്കളുടെയും വിവരങ്ങൾ ഉടൻ കൈമാറണമെന്ന് രജിസ്‌ട്രേഷൻ ഐ.ജിക്ക് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ രാഹുൽ സിൻഹ കത്തു നൽകിയിരുന്നു. കേസിൽ ഇഡി കണ്ടുകെട്ടൽ നടപടികൾ തുടങ്ങിയാൽ […]

ബിനീഷിനെതിരെ കടുത്ത നടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ; കോടിയേരി വീടും ബിനീഷിന്റെയും ഭാര്യയുടെയും സ്വത്തുക്കളും കണ്ടുകെട്ടും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരേ കടുത്ത നടപടിയുമായി എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ്. മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭ്യമായ കള്ളപ്പണത്തിലൂടെയാണ് ബിനീഷ് സ്വത്തുക്കൾ വാരിക്കൂട്ടിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കടുത്ത നടപടികളുമായി ഇ.ഡി മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ബിനീഷിന്റെ മരുതംകുഴിയിലെ കോടിയേരി വീട് കണ്ടുകെണ്ടാൻ ഇഡി നടപടി തുടങ്ങി. കോടിയേരി വീടിനൊപ്പം ബിനീഷിന്റേയും ഭാര്യയുടേയും സ്വത്തുക്കളും ആസ്തികളും കണ്ടുകെട്ടും. ഇതിന് പുറമെ ലഹരിക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ അനൂപ് മുഹമ്മദിന്റെ സ്വത്തുക്കളും കണ്ടുകെട്ടും. സ്വത്തുക്കൾ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് […]

രണ്ടംഗങ്ങൾക്ക് രണ്ട് നീതി പറ്റില്ല , ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് പോലെ ബിനീഷ് കോടിയേരിയെയും അമ്മയിൽ നിന്നും പുറത്താക്കണമെന്ന് ഭൂരിഭാഗം അംഗങ്ങൾ ; ബിനീഷിനെ പുറത്താക്കരുതെന്ന് എംഎ‍ല്‍എമാരായ കെ.ബി ഗണേശ്‌കുമാറും, മുകേഷും

സ്വന്തം ലേഖകൻ കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിനെ തുടർന്ന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയത് പോലെ ലഹരി മരുന്ന് കേസിൽ ഇഡിയുടെ അറസ്റ്റിലായ ബിനീഷ് കോടിയേരിയെയും സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് സംഘടനയിലെ ഭൂരിഭാഗം എക്സിക്യൂട്ടിവ് അംഗങ്ങളും. സംഘടനയിലെ രണ്ടംഗങ്ങള്‍ക്ക് രണ്ടുനീതി പാടില്ലെന്നും എക്സിക്യൂട്ടീവ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ പങ്കെടുക്കുന്ന യോഗത്തിലാണ് ആവശ്യമുയര്‍ന്നത്.   ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കല്‍, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരെ ടത്തിയ പരാമര്‍ശം, പാര്‍വതിയുടെ രാജി, ഗണേശ് കുമാര്‍ എംഎ‍ല്‍എയുടെ പി.എയുമായി […]

ജയിലിൽ കിടന്നും കോടിയേരി പുത്രന്റെ ഗുണ്ടായിസം ; ബിനീഷിനെതിരെ അന്വേഷണ ഏജൻസികൾക്ക് വിവരം കൈമാറിയെന്ന് ആരോപിച്ച് ബിനീഷിന്റെ ബിനാമി യുവാവിനെ അക്രമിച്ചെന്ന് പരാതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറിയെന്നരോപിച്ച് യുവാവിന് നേരെ ആക്രമം. ബിനീഷിന്റെ മുൻ ഡ്രൈവറുടെ നേതൃത്വത്തിൽ ഒരു സംഘം യുവാവിനെ ആക്രമിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയായ ലോറൻസാണ് ഇതുമായി ബന്ധപ്പെട്ട് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. തലസ്ഥാനത്ത് വൻകിട ലോൺഡ്രിംഗ് സ്ഥാപനവും റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തി വരികെയാണ് ബിനീഷ്. കേസിൽ ബിനീഷ് ഇഡിയുടെ പിടിയിലായത് മുതൽ ഭീഷണി തുടങ്ങിയിരുന്നുവെന്നാണ് ലോറൻസ് പരാതിയിൽ പറയുന്നത്. ലോറൻസ് ശാസ്തമംഗലത്ത് മുടിവെട്ടാൻ പോയപ്പോൾ […]

കോടിയേരി പുത്രനെതിരെ  പിടിമുറുക്കി എൻഫോഴ്‌സ്‌മെന്റ് ; നോട്ട്  നിരോധനകാലത്തെ ബിനീഷിന്റെയും പങ്കാളികളുടെയും കൊൽക്കത്താ യാത്രയും ഇ.ഡിയുടെ അന്വേഷണത്തിൽ

സ്വന്തം ലേഖകൻ കൊച്ചി : കള്ളപ്പണം വെളുപ്പിൽ കേസിൽ  കോടിയേരി പുത്രനെതിരെ  പിടിമുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). കൊൽക്കത്തയിലെ കമ്പനികളിലെ ബിനീഷിന്റെ നിക്ഷേപത്തിന്റെ പിന്നാലെയാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത് നോട്ട് നിരോധനകാലത്ത് ബിനീഷും പങ്കാളികളും പല തവണ കൊൽക്കത്തയിൽ പോയിരുന്നതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.   നഷ്ടത്തിലായ കൊൽക്കത്തിയിലെ കമ്പനികളിൽ കള്ളപ്പണം നിക്ഷേപിക്കാനായിരുന്നോ ബിനീഷിന്റെ ആ യാത്രകൾ എന്നു സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഇപ്പോൾ. ബിനീഷിന്റെ ബിനാമികളാണെന്നു കണ്ടെത്തിയ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവർ ഡയറക്ടർമായുള്ള രണ്ടു കമ്പനികളെക്കുറിച്ചുമുള്ള  അന്വേഷണം നടക്കുന്നതിനിടെയാണ് കൊൽക്കത്ത കമ്പനികളെപ്പറ്റി ഇ.ഡിയ്ക്ക് […]

കർണ്ണാടക പൊലീസിലും സ്വാധീനം തെളിയിച്ച് കോടിയേരി പുത്രൻ : സ്റ്റേഷനിലെ സെല്ലിനുള്ളിൽ ബിനീഷിന് കിട്ടിയത് വി.വി.ഐ.പി സൗകര്യങ്ങൾ ; പൊലീസിന്റെ ഒത്താശയോടെ സെല്ലിനുള്ളിൽ ഫോൺ ഉപയോഗവും ; ഒടുവിൽ ബിനീഷിനെ കബൺ സ്‌റ്റേഷനിലേക്ക് മാറ്റിയത് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണം ഉറപ്പിച്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ കോടിയേരി പുത്രന് കർണ്ണാടക പൊലീസിവും സ്വാധീനം. ബിനീഷ് കോടിയേരിയെ വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്നു കബൺ പാർക്ക് സ്റ്റേഷനിലേക്കു മാറ്റിയത് അന്വേഷണ സംഘം ഈ സ്വാധീനം തിരിച്ചറിഞ്ഞതോടെയാണ്. നിലവിൽ ബിനീഷ് കോടിയേരി ഇഡിയുടെ കസ്റ്റഡിയിലാണ്. എന്നാൽ പൊലീസിന്റെ ഒത്താശയോടെ സെല്ലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർണ് ബിനീഷിനെ കബൺ പാർക്ക് സ്റ്റേഷനിലേക്ക് മാറ്റിയത്. പത്ത് ദിവസത്തോളം വിൽസൻ ഗാർഡൻ സ്‌റ്റേഷനിൽ കോടിയേരി കഴിഞ്ഞു. ഇതിനിടെ പൊലീസുമായി അടുപ്പം ഉണ്ടാക്കുകയായിരുന്നു. തുടർന്ന് ഇവരുടെ […]

ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്തിരിക്കുന്നത് ബിനീഷിന്റെ ഏറ്റവും അടുത്ത കുടുംബാംഗത്തിന്റെ ഫോണുമായി ; ബിനീഷിന്റെ ഭാര്യമാതാവിന്റെ ഐഫോൺ എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു ; കാർഡ് കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇ.ഡി ശക്തമാക്കുമ്പോൾ തലകുനിച്ച് കോടിയേരി കുടുംബം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടിൽ നി്ന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെടുത്ത് ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്തിരിക്കുന്നത് ബിനീഷിന്റെ ഏറ്റവും അടുത്ത കുടുംബാംഗത്തിന്റെ ഫോണുമായി. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റിന് നിർണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ. കൂടുതൽ തെളിവ് ശേഖരണത്തിനായി ബിനീഷിന്റെ ഭാര്യാമാതാവ് മിനിയുടെ ഐഫോൺ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. കാർഡ് ഈ ഫോണുമായാണോ ലിങ്ക് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്താനാണ് ഇ.ഡിയുടെ ശ്രമം. അങ്ങനെ എങ്കിൽ അത് ലഹരിക്കടത്ത് കേസിൽ അതിനിർണ്ണായകമാകും. അതേസമയം വീട്ടിൽ നിന്നും കണ്ടെടുത്തുവെന്ന് പറയപ്പെടുന്ന കാർഡുമായി ബന്ധമില്ലെന്ന നിലപാടിൽ കുടുംബം ഉറച്ചു നിൽക്കുകയാണ്. ഈ […]