കർണ്ണാടക പൊലീസിലും സ്വാധീനം തെളിയിച്ച് കോടിയേരി പുത്രൻ : സ്റ്റേഷനിലെ സെല്ലിനുള്ളിൽ ബിനീഷിന് കിട്ടിയത് വി.വി.ഐ.പി സൗകര്യങ്ങൾ ; പൊലീസിന്റെ ഒത്താശയോടെ സെല്ലിനുള്ളിൽ ഫോൺ ഉപയോഗവും ; ഒടുവിൽ ബിനീഷിനെ കബൺ സ്‌റ്റേഷനിലേക്ക് മാറ്റിയത് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണം ഉറപ്പിച്ച്

കർണ്ണാടക പൊലീസിലും സ്വാധീനം തെളിയിച്ച് കോടിയേരി പുത്രൻ : സ്റ്റേഷനിലെ സെല്ലിനുള്ളിൽ ബിനീഷിന് കിട്ടിയത് വി.വി.ഐ.പി സൗകര്യങ്ങൾ ; പൊലീസിന്റെ ഒത്താശയോടെ സെല്ലിനുള്ളിൽ ഫോൺ ഉപയോഗവും ; ഒടുവിൽ ബിനീഷിനെ കബൺ സ്‌റ്റേഷനിലേക്ക് മാറ്റിയത് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണം ഉറപ്പിച്ച്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ കോടിയേരി പുത്രന് കർണ്ണാടക പൊലീസിവും സ്വാധീനം. ബിനീഷ് കോടിയേരിയെ വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്നു കബൺ പാർക്ക് സ്റ്റേഷനിലേക്കു മാറ്റിയത് അന്വേഷണ സംഘം ഈ സ്വാധീനം തിരിച്ചറിഞ്ഞതോടെയാണ്.

നിലവിൽ ബിനീഷ് കോടിയേരി ഇഡിയുടെ കസ്റ്റഡിയിലാണ്. എന്നാൽ പൊലീസിന്റെ ഒത്താശയോടെ സെല്ലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർണ് ബിനീഷിനെ കബൺ പാർക്ക് സ്റ്റേഷനിലേക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്ത് ദിവസത്തോളം വിൽസൻ ഗാർഡൻ സ്‌റ്റേഷനിൽ കോടിയേരി കഴിഞ്ഞു. ഇതിനിടെ പൊലീസുമായി അടുപ്പം ഉണ്ടാക്കുകയായിരുന്നു. തുടർന്ന് ഇവരുടെ ഒത്താശയോടെ സെല്ലിൽ ഫോൺ ഉപയോഗം ആരംഭിച്ചത്.

ഇതിന് പുറമെ സ്റ്റേഷനിൽ രാത്രി കൂടുതൽ സൗകര്യം ബിനീഷിന് ലഭിച്ചെന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തി. വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ വച്ച് ബിനീഷ് ഫോൺ ഉപയോഗിച്ചതായി ഇ.ഡി പറയുന്നു.

കേസുമായി ബന്ധപ്പെട്ട് പതിനൊന്ന് ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്ത് വരികെയാണ്. അതേസമയം ബിനീഷിന്റെ കസ്റ്റഡി നാളെ അവസാനിക്കാനിരിക്കെ, തുടർച്ചയായി 12ാം ദിവസവും ഇഡി ചോദ്യം ചെയ്യൽ തുടർന്നു. ബെംഗളൂരുവിലെ ബീ ക്യാപിറ്റൽ ഫോറെക്‌സ് ട്രേഡിങ്, കേരളത്തിലെ ബീ ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ്, ടോറസ് റെമഡീസ് എന്നീ കമ്പനികളുടെ പേരിൽ കള്ളപ്പണ ഇടപാടു നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണ ഏജൻസികൾ പ്രധാനമായും പരിശോധിച്ച് വരുന്നത്.

ബിനീഷ് കോടിയേരിക്കെതിരേ കൂടുതൽ തെളിവുകൾ ഹാജരാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). കസ്റ്റഡിക്കാലാവധി കഴിയുന്ന ബുധനാഴ്ച പ്രത്യേക കോടതിയിൽ തെളിവുകൾ സമർപ്പിക്കും. ബിനീഷിന്റെ വീട്ടിൽനിന്നു കണ്ടെടുത്ത മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാർഡ് ഇടപാടുകളെക്കുറിച്ചും അഞ്ചു കമ്പനികളുടെ സാമ്പത്തിക ഇടപാടുസംബന്ധിച്ച വിവരങ്ങളുമായിരിക്കും സമർപ്പിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ചോദ്യം ചെയ്യലിൽ അഞ്ചു കമ്പനികളെക്കുറിച്ചുള്ള ചോദ്യത്തിന് ബിനീഷ് വ്യക്തമായ മറുപടി നൽകുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മൂന്നു കമ്പനികളുടെ ചുമതല വർഷങ്ങൾക്ക് മുൻപ് ഒഴിഞ്ഞിരുന്നെന്നാണ് ബിനീഷ് മൊഴി നൽകിയിരിക്കുന്നത്.