കോടിയേരി പുത്രനെ ഊരാക്കുടുക്കിട്ട് പൂട്ടി ഇ.ഡി : കേരളത്തിൽ പത്ത് കേസുകളും ദുബായിൽ ഒരു കേസുമുള്ള ബിനീഷ് സ്ഥിരം കുറ്റവാളി ; 2012 മുതൽ 2019 വരെ മയക്കുമരുന്ന് ഇടപാടുകളിലൂടെ സമാഹരിച്ച് ബിനീഷ് അനൂപിന് കൈമാറിയത് അഞ്ചുകോടിയിലധികം ; ഹവാല ഇടപാടിനും തെളിവുണ്ടെന്ന് ഇ.ഡി

സ്വന്തം ലേഖകൻ ബംഗളൂരു: കള്ളപ്പണം വെളുപ്പിൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി സ്ഥിരം കുറ്റവാളി. കേരളത്തിൽ മാത്രം പത്ത് കേസുകളും ദുബായിൽ ഒരു കേസുമാണ് ബിനീഷിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവന്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് കേരളത്തിലും പുറത്തുമായി ബിനീഷ് രണ്ടു ബിനാമി കമ്പനികൾ തുടങ്ങിയതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിട്ടുണ്ട്‌. ഈ വാദങ്ങൾ ഇ.ഡി ഉയർത്തിയിരിക്കുന്നത് ബിനീഷിനെ ദീർഘകാലം ജയിലിൽ അടയ്ക്കാനാണ്. ഇ.ഡി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം മയക്കുമരുന്ന് ഇടപാടുകളിലൂടെ സമാഹരിച്ച് 2012 മുതൽ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അനൂപിന് കൈമാറിയത് അഞ്ച് കോടിയിലധികം […]

ലോക്കപ്പിൽ കൊതുകുകടിയെന്ന് ബിനീഷിന്റെ പരാതി, നടുവേദനയും ഛർദ്ദിയും ബിനീഷിനെ അവശനാക്കി ; മകന്റെ കേസ് കള്ളക്കേസ് എന്നുപറഞ്ഞ് പ്രതിരോധിക്കാൻ കോടിയേരി ബാലകൃഷ്ണന്റെ ശ്രമം ; നട പോലും കയറാനാവാതെ ഇ.ഡി ഉദ്യോഗസ്ഥരോട് തീർത്തും അവശനെന്ന്‌ ബിനീഷ് പറഞ്ഞു : ചോദ്യം ചെയ്യലിനായി ബിനീഷിനെ എത്തിച്ചു

സ്വന്തം ലേഖകൻ ബംഗളൂരു: നാല് ദിവസത്തെ ലോക്കപ്പ് വാസം മാനസികമായും ശാരീരികമായും ബിനീഷിനെ വല്ലാതെ തളർത്തിയിട്ടുണ്ട്. ലോക്കപ്പിനുള്ളിലെ കൊതുകു കടിയും ഒപ്പം ഛർദ്ദിയും ബിനീഷിനെ പ്രതിസന്ധിയിലാക്കുകയാണ്. ലോക്കപ്പിനുള്ളിൽ ഇഷ്ട ഭക്ഷണം ഒന്നും കഴിക്കാൻ ബിനീഷിന് കഴിയുന്നില്ല. ഇന്നലേയും ഇ.ഡിയ്‌ക്കെതിരെയാണ് ബിനീഷ് പ്രതികരിച്ചത്.താൻ ചെയ്യാത്ത കാര്യങ്ങൾ സമ്മതിക്കാൻ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിക്കുകയാണെന്ന് ബിനീഷ് പറഞ്ഞു.ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ചികിത്സയ്ക്കായി ബൗറിങ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബിനീഷ് ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തുടർച്ചയായ ചോദ്യം ചെയ്യലാണ് ബിനീഷിന് നേരിടേണ്ടി വരുന്നത്.ഇതേതുടർന്ന് കടുത്ത നടുവേദനയും […]

മലയാള സിനിമയ്ക്കും തലവേദനയായി ബിനീഷിന്റെ അറസ്റ്റ് ; ബിനീഷിനെ പുറത്താക്കാൻ ഉറച്ച് ‘ അമ്മ’ ; മോഹൻലാലിന്റെ ഷൂട്ടിങ്ങ് തിരക്കുകൾ കഴിഞ്ഞാലുടൻ സസ്‌പെൻഷൻ

സ്വന്തം ലേഖകൻ കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ വെട്ടിലായിരിക്കുന്നത് മലയാള സിനിമ കൂടിയാണ്. ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന്‌ പിന്നാലെ നടനെതിരെ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് താര സംഘടനയായ അമ്മ. പ്രസിഡന്റ് മോഹൻലാലിന്റെ സൗകര്യംകൂടി പരിഗണിച്ച് എക്‌സിക്യൂട്ടിവ് യോഗം കൂടാനാണ് തീരുമാനം. ബിനീഷിനെ സംഘടനയിൽ നിന്ന് സസ്‌പെന്റ് ചെയ്യും. മയക്കു മരുന്ന് കേസിൽ കേന്ദ്ര ഏജൻസികൾ സംശയ നിഴലിൽ നിർത്തുന്നവർക്കെതിരെ എല്ലാം നടപടി എടുക്കാൻ് തീരുമാനമായിട്ടുണ്ട്. അതേസമയം ലഹരിക്കടത്തുമായി ബന്ധപ്പെട്ട് എൻസിബിയുടെ അന്വേഷണം എത്തും. ബിനീഷ് നായകനായി എത്തിയ […]

ബിനീഷ് വീണ്ടും കസ്റ്റഡിയിലേക്കോ അതോ ജയിലിലേക്കോ..? കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന് ഇന്ന് നിർണ്ണായകം ; നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നിലപാടും നിർണ്ണായകം

സ്വന്തം ലേഖകൻ ബെംഗളൂരു : ലഹരിമരുന്ന് കടത്ത് കേസിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ഇന്ന് നിർണായക ദിനം. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന് ലഭിച്ച കസ്റ്റഡി കാലാവധി ഇന്ന് വൈകുന്നേരം അഞ്ചോടെ അവസാനിക്കും. ഇ.ഡിയുടെ കസ്റ്റഡിയിലുള്ള ബിനീഷിനെ ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ഹാജരാക്കും.ബിനീഷ്‌കോടിയേരിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാലു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ബെംഗളൂരു ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് ബിനീഷിനെ ചോദ്യംചെയ്തത്. എന്നാൽ, ബിനീഷ് […]

ബിനീഷ് നായകനായ നാമം ചിത്രത്തിന് പണം മുടക്കിയവരിലേക്കും ഇ. ഡി യുടെ അന്വേഷണം ; ലഹരിമരുന്ന് കേസിൽ ന്യൂ ജെൻ സംവിധായകന്മാരും നായകന്മാരും നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ കൊച്ചി: ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരി നായകനായ നാമം എന്ന സിനിമയ്ക്ക് പണം മുടക്കിയവരിലേക്കും ഇ. ഡിയുടെ അന്വേഷണം. തിരുവനന്തപുരം സ്വദേശിയായ മഹേഷ് രാജാണ് നാമം നിര്‍മ്മിച്ചത്. ബിനീഷ് കോടിയേരി മുന്‍കൈ എടുത്ത് ഈ സിനിമയ്ക്കായി മറ്റു ചിലര്‍ പണം മുടക്കിയതായാണ് ഇ.ഡിയുടെ സംശയം.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം വന്‍ വിജയം നേടിയ സിനിമകളിലേക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ള ഒരു കാര്‍ ഷോറും ഉടമയടക്കം നാമത്തിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന സംശയവും […]

ബിനീഷ് കോടിയേരി അറസ്റ്റിൽ ; കോടിയേരി പുത്രനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത് മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ; രണ്ട് വിക്കറ്റുകൾ തെറിച്ചതോടെ ന്യായീകരണ കാപ്‌സ്യൂൾ തേടി സി.പി.എം

സ്വന്തം ലേഖകൻ ബെംഗളൂരു: ഏറെ വിവാദങ്ങൾക്കിടയിൽ സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കരനെ എൻഫോഴസ്‌മെന്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയേയും എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്തത്. സിറ്റി സിവിൽ കോടതിയിലേക്കാണ് ബിനീഷിനെ കൊണ്ടു പോയിരിക്കുന്നത്.ഇവിടെ നിന്നും 4 ദിവസത്തേ കസ്റ്റഡിയാണ് എൻഫോഴ്സ്മെൻറ് ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിനായി പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി […]