അനൂപിന്റെ ക്രെഡിറ്റ് കാർഡുമായി യുവതി ബ്യൂട്ടിപാർലറിൽ എത്തിയത് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം : മരുതംകുഴിയിലെ വീട്ടില്‍നിന്ന് കണ്ടെത്തിയ ക്രെഡിറ്റ് കാര്‍ഡിന്റെ ഇടപാടുകള്‍ കണ്ടെത്താനുള്ള നീക്കം നിര്‍ണ്ണായക ഘട്ടത്തിലേക്ക് ; റിമാൻഡ് റിപ്പോർട്ടിലെ കാർഡിലെ ഒപ്പ് ബിനീഷിന്റേത് എന്ന പരമാർശം കുടുക്കിലാക്കുന്നത് ഭാര്യാ കുടുംബത്തെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടില്‍നിന്ന് റെയ്ഡിനിടയിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പിടിച്ചെടുത്ത ക്രെഡിറ്റ് കാര്‍ഡിന്റെ ഇടപാടുകള്‍ കണ്ടെത്താനുള്ള നീക്കം അതിന്റെ നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ലഹരിക്കടത്ത് കേസിൽ ബിനീഷ് അറസ്റ്റിലായ ശേഷവും ഈ കാര്‍ഡ് ആരോ ഉപയോഗിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിരുവനന്തപുരത്തെ ബ്യൂട്ടി പാര്‍ലറില്‍ കാര്‍ഡുമായി യുവതി എത്തിയത് ബിനീഷിന്റെ ശേഷമാണെന്നും സൂചനകളുണ്ട്. എന്നാൽ ഈ വിവരം ഇതുവരെ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇഡി തയ്യാറായിട്ടില്ല എന്നതും ശ്രേദ്ധയമാണ്. അനൂപ് മുഹമ്മദ് ഇല്ലാത്ത സ്ഥലങ്ങളിലും കാര്‍ഡുപയോഗിക്കുവെന്ന നിഗമനത്തിലേക്കാണ് സ്‌റ്റേറ്റ്‌മെന്റുകള്‍ വിരല്‍ ചൂണ്ടുന്നത്.സമീപകാലത്ത് ഈ […]

കോടിയേരിയുടെ കൊച്ചുമകൻ ഉറങ്ങിയില്ലെന്നറിഞ്ഞ് പാലാത്തായിയിൽ പോവാത്ത ബാലാവകാശ കമ്മീഷൻ ഓടിയെത്തി ; സിപിഎം പ്രവർത്തിക്കുന്നത് കൊള്ളസംഘത്തെ പോലെ : സംസ്ഥാന സർക്കാരിനും ബാലാവകാശ കമ്മീഷനുമെതിരെ രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും ബാലാവകാശ കമ്മീഷനുമെതിരെ രൂക്ഷവിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. പാലത്തായിയിൽ പോകാത്ത ബാലാവകാശ കമ്മീഷൻ കോടിയേരിയുടെ കൊച്ചുമകൻ ഉറങ്ങിയില്ലെന്നറിഞ്ഞ് ഓടിയെത്തിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു. കോടിയേരി വീട്ടിൽ ഊർജ്ജസ്വലനായിരിക്കുന്ന കുഞ്ഞിനെ രക്ഷിക്കാനാണ് ബാലാവകാശ കമ്മീഷൻ കോടിയേരിയുടെ വീട്ടിൽ പോയതെന്നും മുല്ലപ്പളളി ആഞ്ഞടിച്ചു. സി.പി.എം കൊളളസംഘത്തെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും മുല്ലപ്പളളി ആരോപിച്ചു. രാജാവായാണ് കോടിയേരിയുടെ താമസം. കോടിയേരിയുടെ വീട് രമ്യഹർമ്യമാണെന്നും വീടിനുമുന്നിൽ കോടികളുടെ വാഹനമുണ്ടെന്നും മുല്ലപ്പളളി വിമർശിച്ചു. കോടിയേരി ബാലകൃഷ്ണൻ ബിനീഷിനെ ആദർശപുരുഷനാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അവിടെ നടക്കുന്നത് നാടകമാണെന്നും […]

തന്റെ ഭർത്താവ് ഡോണോ, മയക്കുമരുന്ന് രാജാവോ അല്ല, വെറും സാധാരണ മനുഷ്യനാണ് : രേഖകളിൽ ഒപ്പിടാൻ അവർ നിർബന്ധിച്ചു ; ഇ.ഡിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബിനീഷിന്റെ ഭാര്യ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തന്റെ ഭർത്താവ് ഡോണോ, മയക്കുമരുന്ന് രാജാവോ അല്ല, വെറും സാധാരണ മനുഷ്യനാണെന്ന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ഭാര്യ. പരിശോധനയ്ക്ക് ശേഷം ബിനീഷ് കുടുങ്ങാൻ പോകുകയാണെന്നും അവിടെ നിന്നും പുറത്തിറങ്ങണമെന്ന് ആഗ്രമുണ്ടെങ്കിൽ രേഖകളിൽ ഒപ്പിടണമെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും ബിനീഷിന്റെ ഭാര്യ പറഞ്ഞു. അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡ് കണ്ടപ്പോൾ ഒപ്പിടാനാകില്ലെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു. അത്തരത്തിലൊരു കാർഡ് ബിനീഷിന്റെ മുറിയിൽ നിന്നും കണ്ടെടുത്തെങ്കിൽ അത് കണ്ടെത്തുമ്പോൾ തന്നെ വിളിച്ചു കാണിക്കണമായിരുന്നുവെന്നും അത് കാണിക്കാത്ത സാഹചര്യത്തിൽ ഒപ്പിടാനാകില്ലെന്ന് […]

കോടിയേരി വീട്ടിൽ അരങ്ങേറുന്നത് നാടകീയതകൾ ; ബിനീഷിന്റെ ഭാര്യയേയും കുട്ടികളെയും ഇ.ഡി തടവിലാക്കിയെന്നും ആരോപണം ;വീടിന് മുൻപിൽ പ്രതിക്ഷേധവുമായി കോടിയേരിയുടെ ഭാര്യാ സഹോദരിയും ബന്ധുക്കളും :എൻഫോഴ്‌സ്‌മെന്റിനെതിരെ പരാതിയുമായി ബിനീഷിന്റെ അമ്മാവൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കള്ളംപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടിൽ റെയ്ഡിന് പിന്നാലെ അരങ്ങേറുന്നത് നാടകീയ രംഗങ്ങളാണ്. റെയ്ഡ് നടക്കുന്നതിനിടയിൽ വീടിനകത്തേക്ക് കയറണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കൾ എത്തിയത് അപ്രതീക്ഷിത നീക്കമായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരിയുടെ നേതൃത്വത്തിലാണ് കോടിയേരി വീട്ടിൽ പ്രതിഷേധം അരങ്ങേറുന്നത്. അതിനിടെ ബീനിഷിന്റെ ഭാര്യ വീട്ടുതടങ്കലിലാണെന്ന് ചൂണ്ടിക്കാണിച്ച് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെ പൂജപ്പുര പൊലീസിൽ ബിനീഷിന്റെ അമ്മാവൻ പരാതി നൽകിയിട്ടുണ്ട്. ബന്ധുക്കളെ വീട്ടിനുള്ളിൽ ഇഡി തടഞ്ഞു വച്ചിരിക്കുയാണെന്നാണ് ഉയരുന്ന ആരോപണം ഉയർന്നിരിക്കുന്നത്. പരിശോധനയ്ക്കായി രാത്രി മുഴുവൻ ഇഡി വീട്ടിൽ തുടർന്നിരുന്നു. […]

മരുതംകുഴിയിലെ വീട് മുൻ ഐജിയിൽ നിന്നും ബീനിഷ് വാങ്ങിയത് കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ ; ആധാരത്തിൽ കുറഞ്ഞ തുക രേഖപ്പെടുത്തിയപ്പോൾ യഥാർത്ഥ തുക ഉടനെ നൽകുമെന്നു വാഗ്ദാനം :പിന്നീട് വിദഗ്ധമായി ഐ.ജിയെ പറ്റിച്ചു ; രൂപ കിട്ടാതെ ഐ.ജി മടങ്ങിയത് ബിനീഷിന്റെ വഞ്ചനയിൽ മനംനൊന്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിനീഷിനെതിരെ ഇ.ഡി അന്വേഷണം കടുപ്പിക്കുമ്പോൾ ഏറെ ചർച്ചയാവുന്ന പഴയൊരു ചതിയുടെ കഥയാണ്. കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്താണ് മുൻ ഐജിഷ നിന്നംു ഇരുനില വീട് ബിനീഷ് വാങ്ങുന്നത്. അന്ന് കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു ആഭ്യന്തരമന്ത്രി. ആ കാലത്ത് ഐജി വിരമിക്കുന്ന സമയം കൂടിയായിരുന്നു. വിരമിക്കലിന് പിന്നാലെ തലസ്ഥാനം വിടാൻ വേണ്ടിയാണ് ഐജി വീട് വിൽക്കുന്നതിനായി ശ്രമിച്ചത്. പലരും വന്നു നോക്കിയെങ്കിലും അങ്ങനെ വീട് കൈമാറാൻ ഐജി തയ്യാറല്ലായിരുന്നു. ബിനീഷ് വന്നു വില്പനയ്ക്കായി വീടിനു വിലയിട്ടു. വന്നു നോക്കിയവർ പറഞ്ഞതിലും കുറഞ്ഞ […]

അടഞ്ഞു കിടന്ന കോടിയേരി വീട് തോക്കുധാരികളായ 15 സി.ആർ.പി.എഫ് ജവാന്മാർ വളഞ്ഞു ; താക്കോലുമായി ബിനീഷിന്റെ ഭാര്യ എത്തി : ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള ടോറസ് റെമഡീസ്, കാർ പാലസ്, കാപിറ്റോ ലൈറ്റ്‌സ്, കെ.കെ റോക്‌സ് ക്വാറി തുടങ്ങിയ കേന്ദ്രങ്ങളിലും ഒരേ സമയം ഇ.ഡിയുടെ പരിശോധന : ബിനീഷ് കോടിയേരി പുറംലോകം കാണാൻ സാധ്യത കുറവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ.ഡിയുടെ റെയ്ഡ് പുരോഗമിക്കുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ സംഘം ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് മരുതംകുഴിയിലെ കൂട്ടാംവിളയിലുള്ള ‘കോടിയേരി’ എന്ന വീട്ടിൽ എത്തിയത്. ആറംഗ സംഘം കോടിയേരി എത്തുമ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. ഒപ്പം താക്കോൽ ഇല്ലാത്തതിനാൽ വീടിനുള്ളിൽ കയറാനും സാധിക്കാതെ വരികെയായിരുന്നു. തുടർന്ന് ബിനീഷുമായി ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷം ബിനീഷിന്റെ ഭാര്യയടക്കമുള്ളവർ എത്തിയാണ് പരിശോധനയ്ക്കായി വീട് തുറന്ന് കൊടുത്തത്. 15 സി ആർ പി എഫ് ജവാൻമാരുടെ സുരക്ഷയിലാണ് […]

ശിവശങ്കറും ബിനീഷും കുടുങ്ങിയതോടെ വിളിച്ചുവരുത്തിയ കേന്ദ്ര ഏജൻസികൾക്കെതിരെ വടിയെടുത്ത് പിണറായി വിജയൻ ; സി.ബി.ഐയെ നിരോധിക്കുന്നതിനൊപ്പം ഇ.ഡിയേയും തടുക്കാൻ വഴികൾ തേടി സംസ്ഥാന സർക്കാർ : അന്വേഷണത്തിന് തടയിടാൻ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്തു കേസിൽ സംസ്ഥാന സർക്കാരിനെതിരെ വിവാദങ്ങൾ തലപൊക്കിയതോടെ അന്വേഷണത്തിനായി സംസ്ഥാന സർക്കാർ ക്ഷണിച്ച് വരുത്തിയാണ് കേന്ദ്ര അന്വേഷണ എജൻസികളെ. എന്നാൽ ലൈഫ് മിഷനിലെ അടക്കം അഴിമതികൾ വെളിച്ചത്തുവന്നതോടെ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് തടയിടാൻ തലപുകഞ്ഞ് ആലോചിക്കുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി സിബിഐക്ക് കേരളത്തിൽ നിരോധനം ഏർപ്പെടുത്താനുള്ള ചർച്ചകളിലേക്ക് വരെ കടക്കുകയും ചെയ്തു. ഇതിന്റെ പിന്നാലെ ഇഡിയെയും നിരോധിക്കാനുള്ള വഴികൾ തേടുകയാണ് പിണറായി സർക്കാർ. ഇതിനായി അഡ്വക്കറ്റ് ജനറലിനോടു നിയമോപദേശം തേടിയെന്നാണു സൂചനകൾ. ഇഡി ആവശ്യപ്പെട്ട രേഖകൾ കൈമാറുന്ന […]

ബിനീഷിനെതിരായ അന്വേഷണം കേരളത്തിലേക്കും ; ബിനീഷിന്റെ ബിനാമിയുടേത് എന്ന് സംശയിക്കുന്ന കാർ പാലസ് ഷോറൂമിലടക്കം പരിശോധന നടത്തും : സ്വത്തുക്കൾ കണ്ടുകെട്ടിയേക്കുമെന്നും സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരായ അന്വേഷണം എൻഫോഴ്‌സ്‌മെന്റ് കേരളത്തിലേക്കും വ്യാപിപ്പിച്ചു. 2012 മുതൽ 2019 വരെയുള്ള കാലയളവിൽ 5.17 കോടിയുടെ കള്ളപ്പണ ഇടപാട് ബിനീഷ് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ രേഖകൾ ബാങ്കുകളിൽ നിന്ന് ശേഖരിക്കാനും, ബിനീഷിന്റെയും ബിസിനസ് പങ്കാളികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തും. ഇതിനായി എട്ടംഗ ഇ.ഡി സംഘം ബംഗളൂരുവിൽ നിന്ന് ഇന്നലെ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.ഇ.ഡിയ്ക്ക് പുറമെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമെത്തിയിട്ടുണ്ട്. ബിനീഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന കാർ പാലസ് ഷോറൂമിലടക്കം പരിശോധന നടത്തുമെന്നാണ് പുറത്ത് […]

കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റുമായി വരാമെങ്കിൽ ബിനീഷിനെ കാണാം ; കോടതി അനുമതി ഉണ്ടായിട്ടും അഭിഭാഷകരെ തിരിച്ചയച്ച് ഇ.ഡി

സ്വന്തം ലേഖകൻ ബംഗ്ലൂരു: കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകരെ ഇന്നും അനുവദിക്കാതെ എൻഫോഴ്‌സ്‌മെന്റ്്. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ കാണാൻ അനുമതി നൽകില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നിലപാട് എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതി അഭിഭാഷകർക്ക് ബിനീഷിനെ കാണാനുള്ള അനുമതി നൽകിയിരുന്നു. എന്നാൽ ഇന്ന് അനുമതി ഉണ്ടായിട്ടും ഉദ്യോഗസ്ഥർ ഇവരെ തിരിച്ചയ്ക്കുകയായിരുന്നു. കോടതിയുടെ നിർദേശത്തിന് എതിരായി ഇഡി പ്രവർത്തിക്കുകയാണെന്നും കോടതിയെ സമീപിക്കുമെന്നും അഭിഭാഷകർ വ്യക്തമാക്കി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് നയതന്ത്ര […]

സ്വർണ്ണക്കടത്ത് കേസിലെ പ്രതി ബിനീഷിന്റെ ബിനാമിയും വ്യാപാര പങ്കാളിയും ; ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി ഇ.ഡി : ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ തീരുമാനവുമായി ഇ.ഡി

സ്വന്തം ലേഖകൻ തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്‌സ്‌മെന്റ്. രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസ് പ്രതി അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയും വ്യാപാരപങ്കാളിയുമാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.. ലഹരിക്കടത്തിലൂടെ ലഭിച്ചിരുന്ന പണം ലത്തീഫായിരുന്നു കൈവശം വെച്ചിരുന്നത്. കൂടാതെ തിരുവനന്തപുരത്തെ ഓൾഡ് കോഫീ ഹൗസ് എന്ന സ്ഥാപനത്തിൽ ബിനീഷിനും ലത്തീഫിനും പങ്കാളിത്തമുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എൻഫോഴ്‌സ്‌മെന്റിന്റെ തീരുമാനം. ഇതോടൊപ്പം കമ്പനിയുടെ രേഖകളും ഇരുവരുടെയും സാന്നിധ്യത്തിൽ ഇ.ഡി […]