ജയിലിൽ കിടന്നും കോടിയേരി പുത്രന്റെ ഗുണ്ടായിസം ; ബിനീഷിനെതിരെ അന്വേഷണ ഏജൻസികൾക്ക് വിവരം കൈമാറിയെന്ന് ആരോപിച്ച് ബിനീഷിന്റെ ബിനാമി യുവാവിനെ അക്രമിച്ചെന്ന് പരാതി

ജയിലിൽ കിടന്നും കോടിയേരി പുത്രന്റെ ഗുണ്ടായിസം ; ബിനീഷിനെതിരെ അന്വേഷണ ഏജൻസികൾക്ക് വിവരം കൈമാറിയെന്ന് ആരോപിച്ച് ബിനീഷിന്റെ ബിനാമി യുവാവിനെ അക്രമിച്ചെന്ന് പരാതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറിയെന്നരോപിച്ച് യുവാവിന് നേരെ ആക്രമം. ബിനീഷിന്റെ മുൻ ഡ്രൈവറുടെ നേതൃത്വത്തിൽ ഒരു സംഘം യുവാവിനെ ആക്രമിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്.

തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയായ ലോറൻസാണ് ഇതുമായി ബന്ധപ്പെട്ട് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. തലസ്ഥാനത്ത് വൻകിട ലോൺഡ്രിംഗ് സ്ഥാപനവും റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തി വരികെയാണ് ബിനീഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ ബിനീഷ് ഇഡിയുടെ പിടിയിലായത് മുതൽ ഭീഷണി തുടങ്ങിയിരുന്നുവെന്നാണ് ലോറൻസ് പരാതിയിൽ പറയുന്നത്.

ലോറൻസ് ശാസ്തമംഗലത്ത് മുടിവെട്ടാൻ പോയപ്പോൾ ബിനീഷിന്റെ മുൻ ഡ്രൈവർ മണികണ്ഠൻ എന്ന് വിളിക്കുന്ന സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആക്രമിച്ചെന്നാണ് പരാതി. അതിനുശേഷം അക്രമിസംഘം വീടിന്റെ ഗേറ്റ് തല്ലി തകർത്ത് കല്ലെറിഞ്ഞെന്നും പറയുന്നു.

ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് നൽകിയെന്ന് ആരോപിച്ചാണ് ആക്രമണമെന്നാണ് പരാതി നൽകിയിരിക്കുന്നത്.ലോറൻസ് ബിനീഷുമായി നേരത്തെ പണ ഇടപാടുകൾ നടത്തിയിരുന്നു. തുടർന്ന് ഇരുവരും തെറ്റിപിരിയുകയും ചെയ്തിരുന്നു.

അതേസമയം അഞ്ച് വർഷം മുൻപ്് ബിനീഷിന്റെ ഡ്രൈവറായിരുന്ന മണികണ്ഠൻ ഇപ്പോൾ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മണികണ്ഠൻ ബിനീഷിന്റെ ബിനാമിയാണെന്ന ആക്ഷേപവും ലോറൻസിനുണ്ട്.

ബിനീഷിനെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ അറിയാമെന്നതാണ് തന്നെ ലക്ഷ്യമിടാൻ കാരണം എന്നരോപിക്കുന്ന ലോറൻസ് ഭീഷണിപ്പെടുത്തിയ മൊബൈൽ സന്ദേശങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്.