പൂജയ്ക്ക് ക്ഷേത്രത്തിലേക്ക് വരുന്നതിനിടെ  അപകടം ;  ചികിത്സയിലായിരുന്ന പൂജാരി മരിച്ചു ; അപകടം ഇന്ന് രാവിലെ

പൂജയ്ക്ക് ക്ഷേത്രത്തിലേക്ക് വരുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന പൂജാരി മരിച്ചു ; അപകടം ഇന്ന് രാവിലെ

കാസർകോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന പൂജാരി മരിച്ചു. കാസർകോട് കോട്ടപ്പാറ വാഴക്കോട് സ്വദേശി ഹരി നാരായണൻ (25) ആണ് മരിച്ചത്. കാഞ്ഞങ്ങാട് കുശവൻകുന്നിനു സമീപം ഇന്ന് പുലർച്ചെ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചാണ് ഹരിനാരായണന് പരിക്കേറ്റത്.

ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം . പുതിയകോട്ട മാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഹരി. ഇന്ന് രാവിലെ  പ്രഭാത പൂജക്കായി വരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.