ടിപ്പർ ലോറിയിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു; ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

ടിപ്പർ ലോറിയിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു; ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി ജോയി (31) ആണ് മരിച്ചത്.

നെടുമങ്ങാട് – വെമ്പായം റോഡിൽ ഇരിഞ്ചയത്താണ് സംഭവം. ടിപ്പർ ലോറിയിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടിയതിനെ തുടർന്ന് ബൈക്കിന് നിയന്ത്രണം വിട്ടാണ് അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിപ്പറിന്റെ അടിയിൽപ്പെട്ട ജോയിയുടെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ജോയി മരിച്ചു. ബൈക്കിലായിരുന്ന ജോയി മുന്നിൽ പോയ ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.

നെടുമങ്ങാട് പോലീസ് അപകടത്തിൽ കേസെടുത്തു. ജോയിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.