video
play-sharp-fill

പാന്‍ കാര്‍ഡ് ഉടമകളുടെ ശ്രദ്ധക്ക്; ഏപ്രില്‍ മുതല്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമായേക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

സ്വന്തം ലേഖകൻ ദില്ലി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 2023 ഏപ്രിൽ 1 മുതൽ പാൻ കാർഡ് അസാധുവാകും. ആദായനികുതി നിയമം അനുസരിച്ച്, ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെടാത്ത കാർഡ് ഉടമകള്‍ മാർച്ച് 31 മുൻപ് പാൻ ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണം. 2022 മാര്‍ച്ച്‌ 31നകം പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് അറിയിച്ചിരുന്നു. ഇതില്‍ പരാജയപ്പെടുന്നവര്‍ക്ക് 1000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത്തരം […]

ആവലാതി വേണ്ട….! നിങ്ങളുടെ മനോഹര ഫോട്ടോ പതിപ്പിച്ച ആധാർ കാർഡ് സ്വന്തമാക്കാം ; ചെയ്യാനുള്ളത് ഇത്രമാത്രം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ആധാർ കാർഡിലെ മോശമായ തീരെ തെളിച്ചമില്ലാത്ത ഫോട്ടോ ഏവരുടെയും ആവലാതികളിൽ ഒന്നാണ്. എന്നാൽ ഇനി ഓരോരുത്തരുടെയും മനോഹര ഫോട്ടോയുമായി ആധാർ കാർഡ് സ്വന്തമാക്കാം. ഇതിനായി അടുത്തുള്ള ആധാർ എന്റോൾമെന്റ് സെന്റർ സന്ദർശിച്ചാൽ മതിയാകുമെന്ന് യുഐഡിഎഐ വ്യക്തമാക്കി. എന്റോൾമെന്റ് സെന്ററിലെത്തി എക്‌സിക്യൂടീവിനോട് ആധാറിലെ ഫോട്ടോ മാറ്റാൻ ആവശ്യപ്പെടുക. ഇതിനായി ഫീസായി 25 രൂപ അടക്കേണ്ടി വരും. ആധാർ കാർഡ് ഉടമയ്ക്ക് ഒരു യുആർഎൻ നമ്പർ ലഭിക്കും. അതുപയോഗിച്ച് ആധാർ ഡൗൺലോഡ് ചെയ്‌തെടുക്കാൻ സാധിക്കും ആധാറിലെ ഫോട്ടോ മാറ്റാൻ ചെയ്യേണ്ടത് ഇങ്ങനെ 1) […]

കോട്ടയം ജില്ലയിലെ റേഷൻ കാർഡിലെ അംഗങ്ങളെയും ആധാറുമായി ബന്ധിപ്പിക്കണം : ആധാറുമായി ബന്ധിപ്പിക്കാത്തവരെ മുന്നറിയിപ്പ് കൂടാതെ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യുമെന്ന് ജില്ലാ സിവിൽ സപ്ലൈ ഓഫിസർ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിലെ റേഷൻ കാർഡിലെ അംഗങ്ങളെ ജൂലൈ 31നകം ആധാറുമായി ബന്ധിപ്പിക്കണമെന്ന് ജില്ലാ സിവിൽ സപ്ലൈ ഓഫിസർ. പ്രതിമാസ റേഷൻ വിഹിതം, സൗജന്യ റേഷൻ(പി.എം.ജി.കെ.വൈ) എന്നിവ പൂർണ്ണമായും ആധാർ അടിസ്ഥാനമാക്കിയായതിനാലാണ് കാർഡിലെ മുഴുവൻ അംഗങ്ങളുടെയും ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറിയിച്ചിരിക്കുന്നത്. റേഷൻ ഗുണഭോക്താക്കൾക്ക് റേഷൻ കടകൾ, അക്ഷയ കേന്ദ്രങ്ങൾ, താലൂക്ക് സപ്ലൈ ഓഫീസുകൾ എന്നിവിടങ്ങളിൽ ആധാർ കാർഡുമായി എത്തി എല്ലാ അംഗങ്ങളെയും ആധാറുമായി ബന്ധിപ്പിക്കണം. ആധാർ ബന്ധിപ്പിക്കാത്തവരെ മുന്നറിയിപ്പ് കൂടാതെ തന്നെ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യുമെന്നും ജില്ലാ സപ്ലൈ […]

പാൻ- ആധാർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ ; മാർച്ച് 31നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പിഴ പതിനായിരം

സ്വന്തം ലേഖകൻ ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇനി പിഴ നൽകേണ്ടി വരും. മാർച്ച് 31നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഒരോ ഉപയോഗത്തിനും 10,000 രൂപ പിഴയായി നൽകേണ്ടിവരും. അതേസമയം പ്രവർത്തനയോഗ്യമല്ലാതാവുന്ന പാൻ പിന്നീട് ഉപയോഗിക്കുന്നതിലാണ് ഇത്രയും തുക ഈടാക്കുന്നതാണെന്നാണ് വിശദീകരണം. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് ജനങ്ങൾ ഇത്രയധികം രൂപ പിഴയായി നൽകേണ്ടി വരുന്നത്. ബാങ്ക് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പാൻ നൽകിയിട്ടുള്ളതിനാലാണിത്. ബാങ്കിൽ 50,000 രൂപയ്ക്കുമുകളിൽ നിക്ഷേപിക്കുമ്പോൾ പാൻ നൽകേണ്ടിവരും. അസാധുവായ പാൻ കാഡ് ഓരോതവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ […]

ഇനി ഇളവുകളുണ്ടാവില്ല, ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ റദ്ദാക്കുമെന്ന് ആദായ വകുപ്പിന്റെ അന്ത്യശാസനം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇനി ഇളവുകൾ ഉണ്ടാവില്ല, ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ റദ്ദാക്കും. അന്ത്യശാസനവുമായി ആദായ നികുതി വകുപ്പ് അധികൃതർ. മാർച്ച് 31 വരെയാണ് ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ സമയപരിധി നീട്ടി നൽകിയിരുന്നത്. 2020 മാർച്ച് 31 ശേഷം ആധാറും പാൻകാർഡും തമ്മിൽ ലിങ്ക് ചെയ്യുന്നതിന് സമയം നീട്ടി നൽകില്ല. ലിങ്ക് ചെയ്യാത്ത പക്ഷം പാൻകാർഡുകൾ റദ്ദാകും. പാൻ കാർഡ് പ്രവർത്തനരഹിതമായാൽ അതുമൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കും ഉടമകൾ തന്നെയായിരിയ്ക്കും ഉത്തരവാദികൾ എന്ന് അധികൃതർ പറഞ്ഞു. പാൻകാർഡ് ആധാറുമായി ബന്ധിപ്പിയ്ക്കുന്നതിന് നേരത്തെ […]

തോട്ടിൽ ഉപേക്ഷിച്ച നിലയിൽ 86 ആധാർ കാർഡുകൾ ; പോസ്റ്റ്മാന്റെ വീട് പരിശോധനയിൽ കണ്ടെത്തിയത് വിതരണം ചെയ്യാത്ത ചാക്ക് കണക്കിന് പോസ്റ്റൽ ഉരുപ്പടികൾ

സ്വന്തം ലേഖകൻ പരപ്പനങ്ങാടി : 86 ആധാർ കാർഡുകൾ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ഉള്ളണം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ തോട്ടിൽ നിന്നാണ് ആധാർ കാർഡുകൾ കണ്ടെത്തിയത്. കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന തോട് വറ്റിയപ്പോൾ ആധാർ കാർഡുകളുടെ പോസ്റ്റൽ ഉരുപ്പടികൾ കണ്ടു കിട്ടുകയായിരുന്നു. യാത്രക്കാരാണ് ആധാർ കാർഡുകളുടെ ശേഖരം പരപ്പനങ്ങാടി പൊലീസിൽ ഏൽപ്പിച്ചത്. ആധാർ കാർഡുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാർ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകുകയും ചെയ്തു. നാട്ടുകാർ നൽകിയ പരാതിയെതുടർന്ന് പോസ്റ്റ്മാന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിതരണം ചെയ്യാത്ത ചാക്ക് […]

തിരഞ്ഞെടുപ്പിൽ ഇനി കള്ളവോട്ടുകൾ ഉണ്ടാവില്ല ; വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള നിർദേശം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയിൽ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ഇനി കള്ളവോട്ടുകൾ ഉണ്ടാവില്ല. വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കാനുള്ള നിർദേശം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയിൽ. ഇരട്ടവോട്ടുകൾ ഒഴിവാക്കി വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായും വോട്ടർപട്ടികയിലെ ക്രമക്കേടുകളടുകൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വോട്ടർകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നത്. വോട്ടർ ഐഡി കാർഡുമായി ആധാർ ബന്ധിപ്പിക്കാനുള്ള നിർദേശം തെരഞ്ഞെടുപ്പുകമ്മിഷൻ നേരത്തെയും മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ആധാർ നിർബന്ധമാക്കരുതെന്ന 2015ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് തുടർനടപടിയുണ്ടായില്ല. ഇതേതുടർന്ന് ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റിൽ തെരഞ്ഞെടുപ്പുകമ്മിഷൻ കേന്ദ്രസർക്കാരിനെ സമീപിക്കുകയായിരുന്നു. പുതുതായി വോട്ടർ കാർഡിന് അപേക്ഷിക്കുന്നവരോടും നിലവിൽ പട്ടികയിലുള്ളവരോടും […]

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

  സ്വന്തം ലേഖിക ന്യൂഡൽഹി: ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി.2020 മാർച്ച് 31 വരെ നീട്ടി.പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇതിനുള്ള അവസാന തീയതി കേന്ദ്ര സർക്കാർ നീട്ടി നൽകിയത്. പാൻ കാർഡിലേയോ ആധാറിലേയോ വിവരങ്ങളിലെ പിശക് മൂലമോ മറ്റ് കാരണങ്ങളാലോ ഇവ രണ്ടും ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം. മാർച്ച് 31നോ അതിന് മുമ്പോ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമാവും. പാൻ പ്രവർത്തന രഹിതമായാൽ […]

പാൻ നമ്പറിന് പകരം ആധാർ നമ്പർ നൽകുമ്പോൾ ശ്രദ്ധിക്കുക ; ആധാർ നമ്പർ തെറ്റിച്ചാൽ 10,000 രൂപ പിഴ ; ആവർത്തിച്ചാൽ 20,000 രൂപ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പാൻ നമ്പറിന് പകരം ആധാർ നമ്പർ രേഖപ്പെടുത്തുമ്പോൾ തെറ്റിപ്പോയാൽ ഇനി പോക്കറ്റ് കീറും. ഇനി മുതൽ ആധാർ നമ്പർ നൽകുന്നതിൽ പിഴവു വരുത്തുന്നവർക്ക് വൻ പിഴ ഒടുക്കേണ്ടി വരും. തെറ്റായി നമ്പർ നൽകിയാൽ 10,000 പിഴയായ് നൽകേണ്ടി വരിക. പെർമനെന്റ് അക്കൗണ്ട് നമ്പറിന് (പാൻ) പകരം തെറ്റായി 12 അക്ക ആധാർ നമ്പർ നൽകുമ്പോൾ തെറ്റുപറ്റിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക. പെർമനെന്റ് അക്കൗണ്ട് നമ്പറിനു പകരം ആദായ നികുതി വകുപ്പ് ആധാർ നമ്പർ ഉപയോഗിക്കാൻ ഈയിടെയാണ് അനുമതി […]

ആധാർ കാർഡ് പുതുക്കൽ നിയമങ്ങൾ പരിഷ്‌കരിച്ചു

  സ്വന്തം ലേഖിക ന്യൂഡൽഹി: ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്‌കരിച്ചു. പേര്, ലിംഗഭേദം, ജനന തീയതി എന്നിവ പുതുക്കുന്നതിനുള്ള പരിധിയിലാണ് മാറ്റങ്ങൾ വരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആധാർകാർഡ് ഉടമസ്ഥർക്ക് രണ്ട് തവണ മാത്രമെ പേരിൽ തിരുത്തൽ വരുത്താൻ കഴിയുകയുള്ളു. ലിംഗഭേദത്തിന്റെ വിവരങ്ങൾ തിരുത്താനും ഇതുവരെ പരിധി ഏർപ്പെടുത്തിയിട്ടില്ലായിരുന്നു. എന്നാൽ ഇനി മുതൽ ഒറ്റ തവണ മാത്രമെ ഇവ തിരുത്താൻ കഴിയുകയുള്ളു. ജനന തീയതി തിരുത്താനുള്ള നിയമങ്ങളും കർശനമാക്കിയിട്ടുണ്ട്. യുഐഡിഐഐയുടെ മെമ്മോറാണ്ടം അനുസരിച്ച് ആധാർ കാർഡിൽ ഒരു തവണ മാത്രമെ ജനന […]