പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

 

സ്വന്തം ലേഖിക

ന്യൂഡൽഹി: ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി.2020 മാർച്ച് 31 വരെ നീട്ടി.പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇതിനുള്ള അവസാന തീയതി കേന്ദ്ര സർക്കാർ നീട്ടി നൽകിയത്.

പാൻ കാർഡിലേയോ ആധാറിലേയോ വിവരങ്ങളിലെ പിശക് മൂലമോ മറ്റ് കാരണങ്ങളാലോ ഇവ രണ്ടും ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം. മാർച്ച് 31നോ അതിന് മുമ്പോ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമാവും. പാൻ പ്രവർത്തന രഹിതമായാൽ അവ ആവശ്യമായ സാമ്പത്തിക ഇടപാടുകൾ നടത്താൻ വ്യക്തിക്ക് സാധിക്കാതെ വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

UIDPAN<SPACE><12 Digit Aadhaar><SPACE><10 Digit PAN എന്ന ഫോർമാറ്റിൽ 567678 അല്ലെങ്കിൽ 56161 എന്നീ നമ്പറുകളിൽ ഒന്നിലേക്ക് സന്ദേശം അയച്ചോ, ഇ- ഫയലിങ് വെബ്‌സൈറ്റ് വഴിയോ പാൻ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങളിൽ ഫോറം പൂരിപ്പിച്ച് നൽകിയോ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്.