പാന്‍ കാര്‍ഡ് ഉടമകളുടെ ശ്രദ്ധക്ക്; ഏപ്രില്‍ മുതല്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമായേക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

പാന്‍ കാര്‍ഡ് ഉടമകളുടെ ശ്രദ്ധക്ക്; ഏപ്രില്‍ മുതല്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമായേക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

സ്വന്തം ലേഖകൻ

ദില്ലി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 2023 ഏപ്രിൽ 1 മുതൽ പാൻ കാർഡ് അസാധുവാകും. ആദായനികുതി നിയമം അനുസരിച്ച്, ഒഴിവാക്കപ്പെട്ട വിഭാഗത്തിൽപ്പെടാത്ത കാർഡ് ഉടമകള്‍ മാർച്ച് 31 മുൻപ് പാൻ ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണം.

2022 മാര്‍ച്ച്‌ 31നകം പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് അറിയിച്ചിരുന്നു. ഇതില്‍ പരാജയപ്പെടുന്നവര്‍ക്ക് 1000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത്തരം കാര്‍ഡ് ഉടമകള്‍ക്ക് പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ അനുമതിയുണ്ടാകും. എന്നാല്‍ 2023 ഏപ്രില്‍ മുതല്‍ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ അവ പ്രവര്‍ത്തന രഹിതമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലതവണ ആദായ നികുതി വകുപ്പ് നീട്ടിയിരുന്നു. 2017 ജൂലായ് 1-ന് പാന്‍ കാര്‍ഡ് അനുവദിച്ചിട്ടുള്ള വ്യക്തികള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണം എന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് ഇത് 2022 ജൂണ്‍ വരെ നീണ്ടു. ഇനിയും പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ല എന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷത്തോടെ പാന്‍ പ്രവര്‍ത്തനരഹിതമാകും.

പാന്‍ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം

1) ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ല്‍ ലോഗിന്‍ ചെയ്യുക;

2) ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

3) നിങ്ങളുടെ പാന്‍ നമ്പര്‍ വിശദാംശങ്ങള്‍, ആധാര്‍ കാര്‍ഡ് വിവരങ്ങള്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക;

4) ‘ഞാന്‍ എന്റെ ആധാര്‍ വിശദാംശങ്ങള്‍ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുത്ത് ‘തുടരുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

5) നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, നിങ്ങള്‍ക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.