play-sharp-fill
പാൻ- ആധാർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ ; മാർച്ച് 31നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പിഴ പതിനായിരം

പാൻ- ആധാർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ ; മാർച്ച് 31നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പിഴ പതിനായിരം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇനി പിഴ നൽകേണ്ടി വരും. മാർച്ച് 31നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഒരോ ഉപയോഗത്തിനും 10,000 രൂപ പിഴയായി നൽകേണ്ടിവരും. അതേസമയം പ്രവർത്തനയോഗ്യമല്ലാതാവുന്ന പാൻ പിന്നീട് ഉപയോഗിക്കുന്നതിലാണ് ഇത്രയും തുക ഈടാക്കുന്നതാണെന്നാണ് വിശദീകരണം.


ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് ജനങ്ങൾ ഇത്രയധികം രൂപ പിഴയായി നൽകേണ്ടി വരുന്നത്. ബാങ്ക് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പാൻ നൽകിയിട്ടുള്ളതിനാലാണിത്. ബാങ്കിൽ 50,000 രൂപയ്ക്കുമുകളിൽ നിക്ഷേപിക്കുമ്പോൾ പാൻ നൽകേണ്ടിവരും. അസാധുവായ പാൻ കാഡ് ഓരോതവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ പിഴനൽകേണ്ടിവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ, ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനോ മറ്റോ ഐഡി പ്രൂഫായി പാൻ കാർഡ് നൽകിയവർക്ക് നൽകിയിട്ടുള്ളവർക്ക് പിഴബാധകമാവില്ല. അതേസമയം, ആധാറുമായി ബന്ധിപ്പിച്ചാലുടനെ പാൻ പ്രവർത്തനയോഗ്യമാകും. അതിനശേഷമുള്ള ഇടപാടുകൾക്ക് പാൻ നൽകിയാൽ പിഴനൽകേണ്ടതുമില്ലെന്നും അധികൃതർ അറിയിച്ചു.