കോട്ടയം ജില്ലയിലെ റേഷൻ കാർഡിലെ അംഗങ്ങളെയും ആധാറുമായി ബന്ധിപ്പിക്കണം : ആധാറുമായി ബന്ധിപ്പിക്കാത്തവരെ മുന്നറിയിപ്പ് കൂടാതെ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യുമെന്ന് ജില്ലാ സിവിൽ സപ്ലൈ ഓഫിസർ

കോട്ടയം ജില്ലയിലെ റേഷൻ കാർഡിലെ അംഗങ്ങളെയും ആധാറുമായി ബന്ധിപ്പിക്കണം : ആധാറുമായി ബന്ധിപ്പിക്കാത്തവരെ മുന്നറിയിപ്പ് കൂടാതെ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യുമെന്ന് ജില്ലാ സിവിൽ സപ്ലൈ ഓഫിസർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിലെ റേഷൻ കാർഡിലെ അംഗങ്ങളെ ജൂലൈ 31നകം ആധാറുമായി ബന്ധിപ്പിക്കണമെന്ന് ജില്ലാ സിവിൽ സപ്ലൈ ഓഫിസർ. പ്രതിമാസ റേഷൻ വിഹിതം, സൗജന്യ റേഷൻ(പി.എം.ജി.കെ.വൈ) എന്നിവ പൂർണ്ണമായും ആധാർ അടിസ്ഥാനമാക്കിയായതിനാലാണ് കാർഡിലെ മുഴുവൻ അംഗങ്ങളുടെയും ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറിയിച്ചിരിക്കുന്നത്.

റേഷൻ ഗുണഭോക്താക്കൾക്ക് റേഷൻ കടകൾ, അക്ഷയ കേന്ദ്രങ്ങൾ, താലൂക്ക് സപ്ലൈ ഓഫീസുകൾ എന്നിവിടങ്ങളിൽ ആധാർ കാർഡുമായി എത്തി എല്ലാ അംഗങ്ങളെയും ആധാറുമായി ബന്ധിപ്പിക്കണം. ആധാർ ബന്ധിപ്പിക്കാത്തവരെ മുന്നറിയിപ്പ് കൂടാതെ തന്നെ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യുമെന്നും ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംശയങ്ങൾക്ക് അതത് താലൂക്ക് സപ്ലൈ ഓഫിസർമാരുടെ ഫോൺ നമ്പരിലോ, ഓഫീസ് നമ്പരിലോ ബന്ധപ്പെടണമെന്നും സിവിൽ സ്‌പ്ലൈ ഓഫിസർ അറിയിച്ചു.

കോട്ടയം – 9188527359, 0481 2560494
ചങ്ങനാശ്ശേരി – 9188527358, 0481 2421660

മീനച്ചിൽ- 9188527360 , 0482 2212439

വൈക്കം – 9188527362 , 04829231269

കാഞ്ഞിരപ്പള്ളി -9188527361 ,04828202543