കേരളത്തിൽ കാൻസർ രോഗികൾ പെരുകുന്നതിന് കാരണം അന്വേഷിക്കുന്നവർക്കുള്ള മറുപടി; ഫോർമാലിൻ തളിച്ച 12000 കിലോ മത്സ്യം അമരവിളയിലെ ഓപ്പറേഷൻ സാഗറിൽ പിടിച്ചു
സ്വന്തം ലേഖകൻ തിരുവനന്തപുരം: മത്സ്യങ്ങൾ കേടുകൂടാതെ കൂടുതൽ കാലം സൂക്ഷിക്കുന്നതിനായി വിവിധതരം രാസവസ്തുക്കൾ ചേർത്ത് വിൽപ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടുകൂടിയുള്ളതാണ് സർക്കാരിന്റെ ഓപ്പറേഷൻ സാഗർ. അമരവിള ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറായിരം കിലോ മത്സ്യത്തിൽ ഫോർമാലിൻ മാരകമായ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്. വാളയാറിൽ നിന്ന് പിടിച്ചെടുത്ത ആറായിരം കിലോ മത്സ്യം ഉപയോഗ ശൂന്യവുമാണെന്ന് കണ്ടെത്തി. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ലാബിൽ നടത്തിയ വിശദമായ പരിശോധനയിൽ ഒരു കിലോ മത്സ്യത്തിൽ 63 മില്ലിഗ്രാം […]