പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം

സ്വന്തം ലേഖകൻ

കൂരോപ്പട: വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ പ്രസ്താവിച്ചു. പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസം സംരക്ഷിയ്ക്കാൻ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

(പങ്ങട എസ്.എച്ച്.ഹൈസ്‌കൂളിലെ പ്രതിഭാ സംഗമം ചങ്ങനാശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജർ ഫാ.മനോജ് കറുകയിൽ ഉദ്ഘാടനം ചെയ്യുന്നു.ഫാ.ജോൺ കൊച്ചുമലയിൽ, നിഖിൽ. എസ്. പ്രവീൺ, അനിൽ കൂരോപ്പട, അന്നമ്മ ട്രൂബ്, വി.എം.റെജിമോൻ, സുനിൽ ഉമ്മൻ, സജിമ്മ ഏബ്രഹാം തുടങ്ങിയവർ സമീപം)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മേളനത്തിൽ സ്‌കൂൾ മാനേജർ ഫാ.ജോൺ കൊച്ചുമലയിൽ അധ്യക്ഷത വഹിച്ചു. ദേശീയ അവാർഡ് നേടിയ നിഖിൽ. എസ്. പ്രവീൺ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വിവിധ എൻഡോവ്‌മെൻറുകൾ പി.റ്റി.എ.പ്രസിഡന്റ് അനിൽ കൂരോപ്പട വിതരണം ചെയ്തു. ജീവകാരുണ്യ പ്രവർത്തക അന്നമ്മ ട്രൂബ്, ഹെഡ്മാസ്റ്റർ വി.എം.റെജിമോൻ, സുനിൽ ഉമ്മൻ,സജിമ്മ ഏബ്രഹാം, സ്മിതാ എലിസബത്ത് ഏബ്രഹാം, അഭിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിൽ പഠനത്തിൽ മികവ് പുലർത്തിയവരെയും വിവിധ പുരസ്‌കാരങ്ങൾ നേടിയവരെയും അനുമോദിച്ചു. ജീവകാരുണ്യ പ്രവർത്തക അന്നമ്മ ട്രൂബിന്റെ സപ്തതിയാഘോഷവും നടന്നു. അന്നമ്മ ട്രൂബിന് സ്‌കൂളിന്റെ ഉപഹാരവും നൽകി