സിലിയുടേയും കുഞ്ഞിന്റേയും കൊലപാതകം ഷാജുവിനെ അറിയിച്ചിരുന്നു ; രണ്ടാം ഭർത്താവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജോളി
സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക്കേസിൽ രണ്ടാം ഭർത്താവ് ഷാജുവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നൽകി ജോളി.ഷാജുവിന്റെ ഭാര്യ സിലിയുടെയും കുഞ്ഞിന്റെയും കൊലപാതകം ഷാജുവിനെ അറിയിച്ചിരുന്നെന്ന് ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. കൊന്നത് താൻ തന്നെയാണ് ഷാജുവിനെ അറിയിച്ചതെന്നും, എന്നാൽ തനിക്ക് ദു:ഖമില്ലെന്നും, അവൾ മരിക്കേണ്ടവൾ തന്നെയായിരുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് മറ്റാരും അറിയരുതെന്ന് ഷാജു പ്രത്യേകം പറഞ്ഞെന്നും ജോളി പറഞ്ഞു. അതേസമയം, ഭാര്യ സിലിയുടെ മരണത്തിന് മുമ്പും ജോളി തന്നോട് താൽപര്യം കാണിച്ചിരുന്നെന്നും, മരണം സംഭവിച്ച് രണ്ട് മാസത്തിന് ശേഷം വിവാഹക്കാര്യം ആദ്യം പറഞ്ഞത് […]