നിർമ്മാണം ആരംഭിക്കാത്ത പ്രവർത്തികൾക്ക് മുൻകൂർ  പണം നൽകിയതായി ആരോപണം: ഏറ്റുമാനൂർ  നഗരസഭാ കൗൺസിലിൽ ബഹളം

നിർമ്മാണം ആരംഭിക്കാത്ത പ്രവർത്തികൾക്ക് മുൻകൂർ പണം നൽകിയതായി ആരോപണം: ഏറ്റുമാനൂർ നഗരസഭാ കൗൺസിലിൽ ബഹളം

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ :നിർമ്മാണം ആരംഭിക്കാത്ത പദ്ധതികൾക്ക് മുൻകൂർ പണം അനുവദിച്ചതായി ആരോപിച്ച് ഏറ്റുമാനൂർ നഗരസഭ കൗൺസിലിൽ ബഹളം.

നഗരസഭയുടെ കൗൺസിൽ യോഗത്തിലാണ് 2018 – 2019 സാമ്പത്തിക വർഷം ഏറ്റുമാനൂർ നഗരസഭയിൽ നിർമ്മാണം ആരംഭിക്കാത്ത പല പദ്ധതികൾക്കും നിയമവിരുദ്ധമായി മുൻകൂറായി പണം നൽകി എന്ന ആരോപണവുമായി വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ് വിനോദ് രംഗത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

24 ലക്ഷം രൂപ വക ഇരുത്തിയിരുന്ന റിംഗ് കമ്പോസ്റ്റ് പദ്ധതിയിൽ ഇത് നിർമ്മിക്കുന്നതിന് മുമ്പ് തന്നെ മാർച്ച് മാസം കരാറുകാരന് 10 ലക്ഷം രൂപാ അഡ്വാൻസ് നൽകി കൂടാതെ നഗരസഭയിൽ നിർമ്മാണം ആരംഭിക്കുക മാത്രം ചെയ്ത പ്ലാസ്റ്റിക്ക് ഷെഡിംങ് യൂണിറ്റിൽ സ്ഥാപിക്കുന്നതിനുള്ള മിഷ്യൻ വാങ്ങിയതായി കാട്ടി കഴിഞ മാർച്ച് മാസത്തിൽ ഒമ്പത് ലക്ഷത്തി എൺപതിനായിരം രൂപാ ചെലവഴിച്ചു.

ഇപ്പോഴുംനിർമ്മാണം പൂർത്തീകരിക്കാത്ത ഷെഡിംങ് യൂണിറ്റിൽ പ്രവർത്തിപ്പിക്കാനായ് ഏഴ് മാസം മുമ്പ് മെഷ്യൻ സ്ഥാപിച്ചതായി കാട്ടി പണം നൽകിയതിന്റെ യുക്തി എന്താണെന്നും ഈ മിഷ്യൻ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് കൗൺസിലിനെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദീർഘദൂര യാത്ര പോകുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ വിശ്രമിക്കുന്നതിനായ് മുൻ ചെയർമാൻ ജോയി ഊന്നുകല്ലേൽ വിഭാവനം ചെയ്ത വനിതാ വിശ്രമകേന്ദ്രം നിർമ്മിക്കുമ്പോൾ അവിടെ സ്ഥാപിക്കേണ്ട എ സി ,ഫർണ്ണിച്ചർ ,കട്ടിലുകൾ എന്നിവയ്ക്കായ് വക ഇരുത്തിയിരുന്ന 4 ലക്ഷം രൂപാ സ്ഥാപിച്ചതായി കാട്ടി ചെലവഴിച്ചു.

വനിതാ വിശ്രമകേന്ദ്രം നിർമ്മിക്കുന്നതിന് എഞ്ചിനീയറിംഗ് വിഭാഗം ടെൻഡർ നടപടികൾ ആരംഭിക്കുന്നതേ ഉള്ളു എന്നിരിക്കെ നിർമ്മാണം ആരംഭിക്കാത്ത വിശ്രമകേന്ദ്രത്തിൽ ഉപകരണങ്ങൾ സ്ഥാപിച്ചതായി കാട്ടി എട്ട് മാസം മുമ്പ് ബില്ല് നൽകിയത് വൻ അഴിമതിയാണന്നും ഈ ഫർണ്ണീച്ചറുകൾ എവിടെയാണന്ന് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞദിവസം പദ്ധതികളുടെ അവലോകനം നടത്തുന്നതിനായ് കൂടിയ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടതോടെ വിഷയം അടിയന്തിരമായി നഗരസഭാ കൗൺസിൽ ചർച്ച ചെയ്ത് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

നിർമ്മാണം ആരംഭിക്കാത്ത കെട്ടിടങ്ങളിൽ സ്ഥാപിക്കാൻ സാധനങ്ങൾ വാങ്ങിയതിന്റെ ഉത്തരവാദികൾ ആരാണന്ന് കൗൺസിലിന് അറിയണമെന്ന് കൗൺസിലർ റോസമ്മ സിബി ആവശ്യപ്പെട്ടു.വനിതാ വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണം ഉടൻ പൂർത്തിയാവുമെന്ന ധാരണയിലാണ് സെക്രട്ടറി എൻ.കെ വൃജ ഫർണ്ണിച്ചർ വാങ്ങാൻ ചെക്ക് നൽകിയതെന്ന് ക്ഷേമകാര്യ ചെയർപേഴ്സൺ ശ്രീമതി സൂസൻ തോമസും ,2007 ലെ സർക്കാർ ഉത്തരവനുസരിച്ച് ഏജൻസികൾക്ക് തുക അഡ്വാൻസ് നൽകാമെന്നും ഷെഡിംങ് യൂണിറ്റിൽ സ്ഥാപിക്കേണ്ട മിഷ്യൻ കോട്ടയത്ത് ക്ലീൻ കേരള കമ്പനിയുടെ ഓഫീസിൽ ഉണ്ടെന്നും നിർമ്മാണം പൂർത്തിയാക്കി നവംബർ ഒന്നിന് ഇതിന്റെ ഉദ്ഘാടനം നടത്തുമെന്നും ആരോഗ്യ കാര്യ ചെയർമാൻ ടി.പി മോഹൻ ദാസ് പറഞ്ഞു.

യോഗത്തിൽ ഹാജരായിരുന്ന സെക്രട്ടറി ഗുരുതരമായ ആരോപണങ്ങളിൽ പ്രതികരിക്കാതെ മൗനം പാലിച്ചപ്പോൾ ഇപ്പോഴാണ് വിഷയം തങ്ങളറിഞ്ഞതെന്നും നിജസ്ഥിതി അറിയണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. എന്നാൽ വിഷയം കൂടുതൽ പഠിച്ച ശേഷം അടുത്ത കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് നഗരസഭാ ചെയർമാൻ ജോർജ്ജ് പുല്ലാട്ട് പറഞ്ഞു.

യോഗത്തിൽ കൗൺസിലർമാരായ ജയശ്രീ ഗോപി കുട്ടൻ ,റ്റോമി പുളിമാൻ തുണ്ടം ,ബോബൻ ദേവസ്യാ ,ശശി രാജേന്ദ്രൻ ,ഉഷാ സുരേഷ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഒരു പ്രവർത്തികൾക്കും അഡ്വാൻസായി പണം നൽകാൻ പാടില്ലന്ന കർശന നിർദേശം ഉണ്ടായിരുന്നത് കൂടാതെ മാർച്ച് മാസം പൂർത്തീകരിക്കുമെന്ന് ഇംപ്ലിമെന്റിങ്ങ് ഓഫീസർക്ക് ഉറപ്പുള്ള പദ്ധതിക്ക് വകുപ്പുതല അനുമതി വാങ്ങി മാത്രമേ പണം മുൻകൂറായി നൽകാവു എന്ന ഉത്തരവുള്ളപ്പോഴാണ് ഏറ്റുമാനൂരിൽ ഇതെല്ലാം കാറ്റിൽ പറത്തി മുൻകൂർ നൽകിയിരിക്കുന്നതെന്നതിനാൽ കുറ്റക്കാർക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും.