മൂന്നു വയസ്സുകാരന്റെ മരണം ; ചികിത്സ പിഴവെന്നാരോപിച്ച് ആശുപത്രിയ്ക്ക് മുമ്പിൽ പ്രതിഷേധം
സ്വന്തം ലേഖിക കോഴിക്കോട്: കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ നിന്ന് ശസ്ത്രക്രിയക്ക് അനസ്‌തേഷ്യ നൽകിയ കുഞ്ഞ് മരിച്ചു. മലപ്പുറം ചേളാരി പൂതേരിപ്പറമ്പിൽ രാജേഷിന്റെയും ആതിരയുടെയും മകൻ അനയ് (മൂന്ന്) ആണ് മരിച്ചത്. ഞായറാഴ്ച കളിച്ചുകൊണ്ടിരിക്കെ കണ്ണിന് ചീള് കയറിയതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു രക്ഷിതാക്കൾ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ എത്തിയത്. കുഞ്ഞിനെ പരിശോധിച്ച ഡോക്ടർമാർ ഉടൻ ശക്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാള്ച ഉച്ചക്ക് 12 ഓടെ കുട്ടിയെ കൊണ്ടുപോയി കുട്ടിക്ക് അനസ്‌തേഷ്യ നൽകിയതോടെ ചുണ്ട് നീലിച്ച് കോടുകയും ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറയുകയുമായിരുന്നെന്ന് […]