കേരളത്തിലെ മാലക്കള്ളൻ: ഡൽഹിയിലെ കൊടുംഭീകരൻ; കൊല്ലത്തെ മാലക്കള്ളനെ കേരള പൊലീസ് ഡൽഹിയിൽ എത്തിപിടികൂടിയപ്പോൾ ഞെട്ടിയത് ഡൽഹി പൊലീസ്; കയ്യിൽ എകെ 47 പിടിച്ച അംഗരക്ഷകരുള്ള മോഷ്ടാവ്..!

കേരളത്തിലെ മാലക്കള്ളൻ: ഡൽഹിയിലെ കൊടുംഭീകരൻ; കൊല്ലത്തെ മാലക്കള്ളനെ കേരള പൊലീസ് ഡൽഹിയിൽ എത്തിപിടികൂടിയപ്പോൾ ഞെട്ടിയത് ഡൽഹി പൊലീസ്; കയ്യിൽ എകെ 47 പിടിച്ച അംഗരക്ഷകരുള്ള മോഷ്ടാവ്..!

സ്വന്തം ലേഖകൻ

കോട്ടയം: കൊല്ലത്തെ മാലക്കള്ളനെ ഡൽഹിയിൽ എത്തി കേരള പൊലീസ് പിടികൂടിയപ്പോൾ ശരിക്കും ഞെട്ടിയത് ഡൽഹി പൊലീസാണ്. ഡൽഹി പൊലീസിന്റെ മൂക്കിൻ തുമ്പിലൂടെ വിലസി നടന്നിരുന്ന കൊടും കുറ്റവാളിയും, ക്രിമിനലും മോഷ്ടാവുമായ സത്യദേവിനെയാണ് പുഷ്പം പോലെ കേരള പൊലീസ് പൊക്കി അകത്താക്കിയത്.

കയ്യിൽ എകെ 47 തോക്ക് പിടിച്ച അംഗരക്ഷകരുമായി 24 മണിക്കൂറും നടക്കുന്ന സത്യദേവ് എന്ന കൊടുംക്രിമിനലിനെയാണ് ഡൽഹി പൊലീസിനെ പോലും ഞെട്ടിച്ച് കേരള പൊലീസ് അകത്താക്കിയത്. രാഷ്ട്രീയ സ്വാധീനവും വൻ ഗുണ്ടാപ്പടയും സ്വന്തമായുള്ള സത്യദേവിനെ വെറും ചങ്കൂറ്റത്തിന്റെ മാത്രം ബലത്തിലാണ് കേരള പൊലീസിലെ ചുണക്കുട്ടികൾ പൊക്കി അകത്താക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹി സീമാപുരി സ്വദേശി സത്യദേവ് ഡൽഹി പൊലീസിന്റെ പട്ടികയിലെ കൊടുംകുറ്റവാളിയായിരുന്നു. ഇതുവരെ ഡൽഹി പൊലീസിന് ഒന്ന് തൊടുക പോലും ചെയ്യാൻ സാധിക്കാത്തത്ര ഭയങ്കരനായ ക്രിമിനൽ. ഈ ക്രിമിനലിനെയാണ് കേരളത്തിൽ നിന്നെത്തിയ സംഘം നിഷ്പ്രയാസം അകത്താക്കിയത്. ഡൽഹി, യു.പി കേന്ദ്രീകരിച്ചു നടക്കുന്ന പ്രധാന കവർച്ചകളൊക്കെ സത്യദേവും സംഘവുമാണ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. സത്യദേവിന്റെ കയ്യിൽനിന്നും രണ്ടു വിദേശ നിർമിത തോക്കുകളും കണ്ടെടുത്തു.

ഉന്നതരുമായുള്ള ബന്ധത്തെ തുടർന്നു പ്രതി കേസുകളിൽ പെടാറില്ലെന്നാണ് ഡൽഹി പോലീസ് പറഞ്ഞത്. നാലംഗ സ്‌കോഡ് പിടിച്ച സത്യദേവിനെ ജീവന് ഭീഷണിയുള്ളതുകൊണ്ട് പ്രത്യേക സുരക്ഷയിലാണ് പാർപ്പിച്ചിരിക്കുന്നത്.

ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ കൂട്ടാളികൾ എ.കെ 47 തോക്കുമായി നിൽക്കുന്ന ചിത്രങ്ങളും പോലീസ് കണ്ടെത്തി. നേപ്പാൾ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ തട്ടിക്കൊണ്ടുപോകലുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടത്തുന്ന സംഘ തലവനാണ് സത്യദേവ്. ഒരിക്കൽ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കൂട്ടാളികൾ പോലീസിനെ ആക്രമിച്ച പ്രതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

കേരളത്തിലെ സ്ത്രീകൾ സ്വർണം അധികമായി ഉപയോഗിക്കുന്നതറിഞ്ഞാണ് സത്യദേവും സംഘവും ഡൽഹിയിൽ നിന്ന് എത്തിയത്. കേരളത്തിലേക്കുള്ള യാത്രക്കിടെ ആന്ധ്രപ്രദേശിലും മോഷണം നടത്തി. കൊല്ലം ബീച്ച് റോഡിൽ നിന്ന് പ്രതികൾ ഹെൽമറ്റ് വാങ്ങി. തുടർന്ന് മോഷ്ടിച്ച ബൈക്കിലെത്തിയാണ് വീട്ടമ്മമാരുടെ മാല മോഷ്ടിച്ചു. മോഷണ ശേഷം ബൈക്ക് വഴിയരികിൽ ഉപക്ഷിച്ച് കടന്നു കളഞ്ഞു.

സത്യദേവിന്റെ ഡൽഹി സീമാപൂരിലെ വീട്ടിൽ പരിശോധന നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. സത്യദേവിനെ കേരളത്തിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.