വിയ്യൂർ ജയിലിൽ കഞ്ചാവ് മാഫിയ പ്രിസൺ ഓഫീസറെ ഇടിച്ചു നിലംപരിശാക്കി ; ക്രൂരമർദ്ദത്തിനിരയായ ജയിൽ ജീവനക്കാരൻ ആശുപത്രിയിൽ
സ്വന്തം ലേഖിക തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ അസി. പ്രിസൺ ഓഫീസർക്കു നേരെ കഞ്ചാവുകേസ് പ്രതികളുടെ ക്രൂരമർദനം. മുഖത്തേറ്റ ഇടിയിൽ അസി. പ്രിസൺ ഓഫിസർ എം.ടി. പ്രതീഷിന്റെ രണ്ടു പല്ലുകൾ ഇളകി. തടവുകാരെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ പ്രതികളിലൊരാൾ ബ്ലേഡ് ഉപയോഗിച്ച് പ്രതീഷിന്റെ കയ്യിൽ വരഞ്ഞ് മുറിവേൽപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ സെൻട്രൽ ജയിലിനുള്ളിലായിരുന്നു സംഭവം. പ്രഭാത കൃത്യങ്ങൾക്കായി തടവുകാരെ പുറത്തിറക്കുന്ന ചുമതലയിലായിരുന്നു കോട്ടയം സ്വദേശി എം.ടി. പ്രതീഷ്. ഒട്ടേറെ കഞ്ചാവുകേസുകളിൽ പ്രതിയായ നിമേഷ് റോയ്, ഷിയോൺ എന്നിവർ തിരികെ സെല്ലിൽ കയറാൻ […]