സ്കോളർഷിപ്പിലെ അനീതി: സർക്കാർ തീരുമാനം വഞ്ചനാ പരം: ഹിന്ദു ഐക്യവേദി

സ്കോളർഷിപ്പിലെ അനീതി: സർക്കാർ തീരുമാനം വഞ്ചനാ പരം: ഹിന്ദു ഐക്യവേദി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :   പ്രീമെട്രിക് സ്‌കോളർഷിപ് വിതരണത്തിന് പിന്നോക്ക വിഭാഗം വിദ്യാർത്ഥികളെയും അൺ എയ്ഡഡ് സ്‌കൂളുകളെയും ഒഴിവാക്കി  സർക്കാർ സ്വീകരിച്ചമാനദണ്ഡം ഏകപക്ഷീയവും വഞ്ചനാപരവുമാണെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു  ആരോപിച്ചു.

കെ.ഇ.ആർപ്രകാരം സർക്കാർ /സർക്കാർ എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിലെ ഒ.ബി.സി യിൽപ്പെട്ട കുട്ടികൾക്ക്  പഠന മികവിന്റെയും, ജാതി അടിസ്ഥാനത്തിലുമാണ് സ്‌കോളർഷിപ് നൽകിവരുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

50%കേന്ദ്ര സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഒ.ബിസി പ്രീമെട്രിക് സ്‌കോളർഷിപ്പിൽ അംഗീകൃത അൺ എയ്ഡഡ് വിദ്യാർത്ഥികളെ ഒഴിവാക്കിയിരിക്കുകയാണ്. ഈ സ്‌കൂളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ ഒഴിവാക്കിയതിലൂടെ സംവരണവ്യവസ്ഥയും  സർക്കാർ അട്ടിമറിച്ചിരിക്കുകയാണ്.

400ഓളം സ്‌കൂളുകളിലെ പിന്നോക്കവിഭാഗത്തിൽപ്പെട്ട 10000കണക്കിന് വിദ്യാർത്ഥികളാണ് അൺ എയ്ഡഡ് സ്‌കൂളിൽ പഠിക്കുന്നതെന്നിരിക്കെ,  അൺ എയ്ഡഡ് സ്‌കൂളിലാണ് പഠിക്കുന്നതെന്ന കാരണത്താൽ ജാതി പരിഗണനയിൽ ലഭിക്കേണ്ടുന്ന സ്‌കോളർഷിപ് നിഷേധിക്കുന്നത് സാമൂഹ്യനീതിക്ക് നിരക്കുന്നതല്ല  ഇസ്ലാം ക്രിസ്ത്യൻ കുട്ടികൾക്ക് ഒരു നീതിയും ഹിന്ദു കുട്ടിക്ക് വേറൊരു നീതി  എന്നത്  അംഗീകരിക്കാൻ കഴിയില്ല എന്ന് ഇ.എസ് ബിജു പറഞ്ഞു

ന്യുനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് 60% മാർക്കും 6ലക്ഷം രൂപ വരുമാനവും  മാനദണ്ഡമാക്കുമ്പോൾ, പിന്നോക്ക ഹിന്ദുവിഭാഗത്തിലെ കുട്ടികൾക്ക് 80% മാർക്കും രണ്ടരലക്ഷത്തിൽ താഴെ  വരുമാനപരിധിയും നിശ്ചയിച്ച് കടുത്ത വിവേചനമാണ് സർക്കാർ കാട്ടിയത്.

ഈ ഇരട്ടനീതി ഭരണഘടനാ അന്തസത്തയും, ഭരണഘടനാ മൂല്യങ്ങൾക്കും എതിരാണ്.

ജാതീയവേർതിരിവ് ഉണ്ടാക്കിയും അൺ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികളെ ഒഴിവാക്കിയതായും സർക്കാർ സെപ്റ്റംബർ 25ന് ഇറക്കിയ  ഉത്തരവ് പിൻവലിച്ച് മാനദണ്ഡം പുനഃ പരിശോധിക്കണമെന്ന് ഇ.എസ് ബിജു ആവശ്യപ്പെട്ടു.