താമരശേരിയിലെ കൂട്ടക്കൊലപാതകവും ചങ്ങനാശേിയിലെ മഹാദേവനും: വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ രഹസ്യമായി പിൻതുടർന്ന് പൊലസ് നിർണ്ണായകമായത് കെ.ജി സൈമണിന്റെ അന്വേഷണ മികവ്

താമരശേരിയിലെ കൂട്ടക്കൊലപാതകവും ചങ്ങനാശേിയിലെ മഹാദേവനും: വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ രഹസ്യമായി പിൻതുടർന്ന് പൊലസ് നിർണ്ണായകമായത് കെ.ജി സൈമണിന്റെ അന്വേഷണ മികവ്

ക്രൈം ഡെസ്‌ക്

കോട്ടയം: ചങ്ങനാശേരിയിലെ മഹാദേവന്റെയും കോഴിക്കോട്ടെ കൂട്ടക്കൊലപാതകത്തിനും സമാനതകൾ ഏറെ. രണ്ടു കേസിലെയും അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി കെ.ജി സൈമണിന്റെ അന്വേഷണ വഴികളാണ് രണ്ടു കേസുകളിലും ഏറെ നിർണ്ണായകമായത്.

വർഷങ്ങളുടെ ഇടവേളകളിൽ ആറു പേരെ ക്രൂരമായി കൊന്നു തള്ളിയ പരമ്പര കൊലപാതകിയാണ് ജോളിയെങ്കിൽ, മഹാദേവനെ കൊലപ്പെടുത്തിയ പ്രതി ഉണ്ണി രണ്ടു പേരെയാണ് കൊന്ന് പാറക്കുള്ളത്തിൽ തള്ളിയത്. പതിനേഴ് വർഷം നിയമത്തിന്റെ കണ്ണുവെട്ടിച്ച് ജോളി ജോസഫ് നടന്നെങ്കിൽ, പത്തൊൻപതര വർഷമാണ് മഹാദേവൻ കൊലക്കേസിലെ പ്രതി ഒളിച്ചു നടന്നത്. രണ്ടു കേസിലും നിർണ്ണായകമായത് അന്വേഷണ സംഘത്തലവനായ കെ.ജി സൈമണിന്റെ നിർണ്ണായകമായ ഇടപടലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തൊൻപത് വർഷം
മഹാദേവൻ പാറക്കുളത്തിൽ

നീണ്ട പത്തൊൻപതു വർഷമാണ് ചങ്ങനാശേരി മതുമൂല സ്വദേശിയായ പന്ത്രണ്ടുകാരൻ മഹാദേവന്റെ മൃതദേഹം മറിയപ്പള്ളി മുട്ടത്തെ പാറക്കുളത്തിൽ ആണ്ടു കിടന്നത്. 1995 ൽ കാണാതായ മഹാദേവൻ കൊല്ലപ്പെട്ടതായി കണ്ടെത്തിയത് 2014 അവസാനത്തോടെയാണ്.

ഇതിനിടെ കേസിലെ പ്രതിയായ ഉണ്ണി സഹായിയായ സജിയെ കൊലപ്പെടുത്തി ഈ പാറക്കുളത്തിൽ തള്ളുകയും ചെയ്തു. മകന്റെ തിരോധാനത്തെപ്പറ്റി അറിയുന്നതായി കൊല്ലപ്പെട്ട മഹാദേവന്റെ പിതാവ് നടത്തിയ നിയമ പോരാട്ടമാണ് കേസിൽ നിർണ്ണായകമായത്.
2015 ൽ നടത്തിയ പരിശോധനയിൽ മഹാദേവന്റെയും സജിയുടെയും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ മറിയപ്പള്ളി മുട്ടത്തെ പാറമടയിൽ നിന്നും കണ്ടെത്തി.

സമാനതകൾ ഇങ്ങനെ
രണ്ടു കേസിലും സമാനതകൾ ഏറെയുണ്ട്. രണ്ടു കേസിലും പ്രതികൾ സമൂഹത്തിൽ ഒന്നര പതിറ്റാണ്ട് സംശയമില്ലാതെ നടന്നു. രണ്ടു കേസിലും നിർണ്ണായകമായത് ബന്ധുക്കളുടെ സംശയം. ചങ്ങനാശേരിയിൽ മഹാദേവന്റെ പിതാവും, കോഴിക്കോട് താമരശേരിയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുവും. രണ്ടു കേസിലും പ്രാഥമിക അന്വേഷണത്തിൽ പൊലീസ് വീഴ്ച വരുത്തിയിരുന്നു. തുടർന്ന് അന്വേഷി്ച്ച ക്രൈംബ്രാഞ്ച് മാസങ്ങൾ നീണ്ട രഹസ്യ നിരീക്ഷണം നിർണ്ണായകമാകുകയായിരുന്നു.

കുറ്റവും ഒളിപ്പിക്കലും
നീണ്ട വർഷങ്ങൾ

ചങ്ങനാശേരി മതുമൂല സ്വദേശിയായ മഹാദേവനെന്ന പന്ത്രണ്ടുകാരനെ 1995 ലാണ് കാണാതായത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചുമെല്ലാം വർഷങ്ങളോളം നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല. എന്നാൽ മഹാദേവനെ കണ്ടതായി അറിയിച്ച് ഫോൺകോളുകളും,മോചനദ്രവ്യമാവശ്യപ്പെട്ടുള്ള കത്തുകളും ഇടയ്ക്കിടെ വീട്ടിലേക്ക് എത്തിയ്ക്കൊണ്ടിരുന്നു.

എഴുതിത്തള്ളാൻ പോലീസ് 15 വർഷം പിന്നിട്ടിട്ടും തുമ്പു കിട്ടാതെ വന്നതോടെ കേസ് എഴുതിതള്ളാൻ പോലീസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. എന്നാൽ മഹാദേവന്റെ പിതാവ് ഉദയന് അങ്ങനെ വിട്ടുകൊടുക്കാൻ മനസില്ലായിരുന്നു. അദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകി. എ.ഡി.ജി.പിയുടെ മേൽനോട്ടത്തിൽ അന്വേഷിയ്ക്കണമെന്ന് ഉത്തരവ്. ഇപ്പോൾ കോഴിക്കോട് റൂറൽ എസ്പിയായ കെ.ജി സൈമൺ അന്ന് ക്രൈംബ്രാഞ്ച് എസ്പിയായിരുന്നു.

ഇദ്ദേഹം തന്നെയായിരുന്നു കേസിലെ അന്വേഷണോദ്യോഗസ്ഥൻ കെ.ജി.സൈമൺ. വീണ്ടും തുറന്ന കേസ് ഡയറി 2015 മുതൽ വീണ്ടും അന്വേഷണം ആരംഭിച്ചു.ആദ്യം കത്തുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കത്തുകളെഴുതിയതും ഫോൺ ചെയ്തതും ഒരാളാണെന്ന് കണ്ടെത്തി. എന്നാൽ ചോദ്യം ചെയ്യലിൽ തമാശയ്ക്ക് കത്തെഴുതിയതെന്ന് എഴുതിയ ആൾ മൊഴി നൽകി. വിശദമായ ചോദ്യം ചെയ്യലിലും കൂടുതൽ വിവരങ്ങൾ ലഭിച്ചതോടെ ഇയാൾക്ക് കൃത്യത്തിൽ പങ്കില്ലെന്ന് പോലീസിന് ബോധ്യമായി.

പഴയ കേസ് ഡയറി ഇഴകീറി വീണ്ടും പരിശോധിച്ചു. അങ്ങിനെ ചങ്ങനാശേരിയിലെ സൈക്കിൾ കടക്കാരൻ ഉണ്ണി ചിത്രത്തിലെത്തി. മഹാദേവനെ കാണാതായി ദിവസങ്ങൾ കഴിഞ്ഞ് ഉണ്ണി മഹാദേവന്റെ വീട്ടിലെത്തിയിരുന്നു. മഹാദേവന്റെ സൈക്കിൾ നൽകി. അതിന്റെ താക്കോലും നൽകി. കാണാതാവും മുമ്പ് മഹാദേവൻ നന്നാക്കാൻ ഏൽപ്പിച്ചതായിരുന്നു സൈക്കിൾ എന്നായിരുന്നു വിശദീകരണം.

എന്നാൽ സൈക്കിളിന്റെ താക്കോൽ മഹാദേവന്റെ അച്ഛന്റെ കടയിൽ തന്നെ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തിൽ ദുരൂഹത മണത്ത ക്രൈംബാഞ്ച് ഉണ്ണിയെ വിശദമായി ചോദ്യം ചെയ്തു. പക്ഷെ മഹാദേവന്റെ അച്ഛനോട് പറഞ്ഞ അതേ കാര്യങ്ങൾ ഉണ്ണി ആവർത്തിച്ചു. ഉണ്ണിയെ കണ്ടാലറിയാം…. പിന്നീട് അന്വേഷണം ഉണ്ണിയുടെ ചുറ്റുപാടുകൾ കേന്ദ്രീകരിച്ചായി.

ദിവസങ്ങളോളം ഉദ്യോഗസ്ഥർ ഉണ്ണിയുടെ അച്ഛനുമായി സംസാരിച്ചു. ഇതിനിടയിൽ മഹാദേവൻ മരിച്ചുപോയിരിക്കാം എന്ന് അബദ്ധത്തിൽ ഉണ്ണിയുടെ അച്ഛൻ പറഞ്ഞു. എന്നാൽ ഉടൻ തന്നെ മാറ്റിപ്പറഞ്ഞു. അന്വേഷണത്തിനിടയിൽ ഒരു കാര്യം കൂടി മനസിലായി ഉണ്ണിയുടെ ഉറ്റസുഹൃത്തുക്കളിലൊരാളെയും കൂടി കാണാതായിട്ടുണ്ട്.

അന്വേഷണ സംഘം ഉണ്ണിയുടെ മദ്യപാന ശീല സ്വഭാവം മനസിലാക്കി. താമസിയാതെ അവർ കച്ചവടക്കാർ എന്ന മട്ടിൽ ഉണ്ണിയുടെയും സുഹൃത്തുക്കളുടെയും സുഹൃത്തുക്കളായി. അങ്ങനെ ആഴ്ചകളോളം അവരോടൊപ്പം മദ്യപാന സദസുകളിൽപങ്കെടുത്തു. മദ്യസത്ക്കാരത്തിനായി ഏറെ പണവും മുടക്കി. ലഹരിയ്ക്ക് പൂർണമായി അടിപ്പെട്ട സമയത്ത് സുഹൃത്തുക്കളിലൊൾ ഒരു കാര്യം വെളിപ്പെടുത്തി. ഉണ്ണി ഒരാളെ തട്ടിയതായി പറഞ്ഞിട്ടുണ്ട്. അവനതിൽ ഭയങ്കര വിഷമവുമുണ്ട്. പിന്നെ കാത്തു നിൽക്കാതിരുന്ന പോലീസ് ഉണ്ണിയെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തു.

തട്ടിയത് ഒരാളെയല്ല രണ്ടുപേരെ പൊതുവെ കറങ്ങി നടക്കുന്ന സ്വഭാവമുള്ള മഹാദേവൻ സംഭവദിവസം ഉണ്ണിയുടെ സൈക്കിൾ കടയിലെത്തി. ഉണ്ണി പറഞ്ഞ എന്തോ കാര്യത്തെ എതിർത്ത മഹാദേവനെ അയാൾ അടിച്ചു. തുടർന്ന് മഹാദേവൻ കൊല്ലപ്പെട്ടു. ഈ സമയത്താണ് ഉണ്ണിയുടെ സുഹൃത്ത് സജി സ്ഥലത്തെത്തിയത്. ഉണ്ണി കരഞ്ഞുപറഞ്ഞതോടെ സജിയുടെ സഹായത്തോടെ മൃതദേഹം കോട്ടയം നഗരത്തിനടുത്ത് മറിയപ്പള്ളി മുട്ടത്തെ പാറക്കുളത്തിൽ തള്ളി.

കാലം കഴിഞ്ഞപ്പോൾ സജി കൊലപാതകത്തിന്റെ പേരിൽ ഉണ്ണിയെ ബ്ലാക്ക് മെയിൽ ചെയ്യാനാരംഭിച്ചു. തുകയുടെ വലുപ്പം ഏറിയതോടെ സജിയെയും ഉണ്ണി വക വരുത്തി. നാട്ടകത്തെ അതേ പാറക്കുളത്തിൽ തള്ളി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി രണ്ടു മൃതദേഹങ്ങളും പാറക്കുളത്തിൽ തള്ളിയതായി സമ്മതിച്ചു. പാറക്കുളത്തിലെ അസ്ഥികൂടങ്ങൾ ഏക്കറുകണക്കിന് വിസ്തൃതിയുള്ള പാറക്കുളം വറ്റിയ്ക്കുന്നത് പോലീസിന് വൻവെല്ലുവിളിയായിരുന്നു. ദിവസങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ കുളം വറ്റിച്ചു. ജന്തുക്കളുടെയടക്കം അസ്ഥികൂടങ്ങളടക്കം ലഭിച്ചെങ്കിലും മഹാദേവന്റെയും സജിയുടെയും അസ്ഥികൂടങ്ങൾ ഭദ്രമായി കുളത്തിൽ കിടന്നു.ശാസ്ത്രീയമായ പരിശോധനയിൽ അസ്ഥികൂടങ്ങൾ ഇവരുടെതന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.