ഉത്സവകാലം ; ഫ്‌ളിപ്കാർട്ടിനും ആമസോണിനും കിട്ടിയത് 26,200 കോടി രൂപ

ഉത്സവകാലം ; ഫ്‌ളിപ്കാർട്ടിനും ആമസോണിനും കിട്ടിയത് 26,200 കോടി രൂപ

Spread the love

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഉത്സവകാലത്തിന് മുന്നോടിയായി പ്രത്യേക വില്പന മേളകളിലൂടെ ഇകൊമേഴ്‌സ് കമ്പനികൾ കൊയ്തത് കോടികളുടെ വരുമാനം. സെപ്തംബർ 29 മുതൽ ഈമാസം നാലുവരെ നടന്ന മേളയിലൂടെ, 370 കോടി ഡോളറാണ് (26,200 കോടി രൂപ) ഫ്‌ളിപ്കാർട്ടിന്റെയും ആമസോണിന്റെയും കീശയിലെത്തിയത്. പോയവർഷത്തെ ഉത്സവകാല വില്പനയെ അപേക്ഷിച്ച് 33 ശതമാനമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്.

ദീപാവലിയോട് അനുബന്ധിച്ച് ഈമാസം 29 വരെ നീളുന്ന ഉത്സവകാല കച്ചവടം കൂടി പരിഗണിക്കുമ്പോൾ മൊത്തം വരുമാനം 480 കോടി ഡോളർ (34,000 കോടി രൂപ) കടക്കുമെന്നാണ് വിലയിരുത്തൽ. നാലിന് സമാപിച്ച പ്രത്യേക വില്പന മേളയിൽ ഇന്ത്യയിലെ 99.4 ശതമാനം പിൻകോഡുകളിൽ നിന്നും ഓർഡറുകൾ ലഭിച്ചുവെന്ന് ആമസോൺ ഇന്ത്യ മേധാവി അമിത് അഗർവാൾ പറഞ്ഞു. 500 നഗരങ്ങളിലായുള്ള 65,000 വിതരണക്കാർക്കും ഇക്കാലത്ത് ഓർഡറുകൾ ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15,000 പിൻകോഡുകളിൽ നിന്ന് ആമസോണിന്റെ പ്രീമീയം സർവീസായ ‘ആമസോൺ പ്രൈം’ മെമ്പർഷിപ്പ് സ്വീകരിച്ചു. ചെറു പട്ടണങ്ങളിൽ നിന്നുള്ള ഓർഡറുകളിൽ 88 ശതമാനവും പുതിയ ഉപഭോക്താക്കളുടേത് ആയിരുന്നുവെന്നും അമിത് അഗർവാൾ പറഞ്ഞു. പ്രത്യേക മേളയിലെ മൊത്തം കച്ചവടത്തിൽ 7075 ശതമാനം വിഹിതവും ഫ്‌ളിപ്കാർട്ടിന് ലഭിച്ചുവെന്ന് ഫ്‌ളിപ്കാർട്ട് ഗ്രൂപ്പ് സി.ഇ.ഒ കല്യാൺ കൃഷ്ണമൂർത്തി അവകാശപ്പെട്ടു. പുതിയ ഉപഭോക്താക്കളിൽ 5060 ശതമാനം വർദ്ധനയുമുണ്ട്.