തനിക്ക് താര പരിവേഷം നൽകിയ ആദ്യ സിനിമയുടെ നിർമ്മാതാവിനെ ദുരിതത്തിൽ നിന്ന് കരകയറ്റി രജനികാന്ത്

തനിക്ക് താര പരിവേഷം നൽകിയ ആദ്യ സിനിമയുടെ നിർമ്മാതാവിനെ ദുരിതത്തിൽ നിന്ന് കരകയറ്റി രജനികാന്ത്

Spread the love

സ്വന്തം ലേഖിക

ചെന്നൈ : ആദ്യമായി നായകനായ ‘ഭൈരവി’ എന്ന ചിത്രത്തിന്റെ നിർമ്മാതാവിന് ഒരു കോടി രൂപയുടെ വീട് സമ്മാനിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്ത് ആദ്യമായി സോളൊ നായകനായ ചിത്രമാണ് എം. ഭാസ്‌കർ സംവിധാനം ചെയ്ത ‘ഭൈരവി’. കലൈജ്ഞാനമാണ് ഭൈരവി നിർമ്മിച്ചത്. നിർമ്മാണം കൂടാതെ ‘ഭൈരവി’യുടെ കഥയും കലൈജ്ഞാനത്തിന്റേതായിരുന്നു. ‘ഭൈരവി’യോടെയാണ് രജനികാന്തിന് സൂപ്പർസ്റ്റാർ പരിവേഷം ലഭിച്ചു തുടങ്ങിയത്.

സ്വന്തമായി ഒരു വീടു പോലുമില്ലാതെ, ദുരിതത്തിൽ ആയിരുന്ന കലൈജ്ഞാനത്തിന്റെ അവസ്ഥ നടൻ ശിവകുമാറിൽ നിന്നറിഞ്ഞതിനു പിറകെയാണ് രജനീകാന്ത് വീട് വാങ്ങി നൽകിയത്. ‘ഭൈരവി’ കൂടാതെ ‘തങ്കത്തിലെ വൈരം’, ‘മിരുതംഗ ചക്രവർത്തി’, ‘ഇലഞ്ചോഡിഗൾ’, ‘കാതൽ പടുത്തും പാട്’, ‘അൻപൈ തേടി’ തുടങ്ങിയ ചിത്രങ്ങളുടെ കഥയും കലൈജ്ഞാനത്തിന്റേതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1975 ൽ കെ. ബാലചന്ദറിന്റെ ‘അപൂർവ്വരാഗങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് രജനികാന്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദർബാർ’ ആണ് ഇനി റിലീസ് ചെയ്യാനുള്ള രജനികാന്ത് ചിത്രം. ഏ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് രജനികാന്തിന്റെ നായികയായി എത്തുന്നത്. ‘ചന്ദ്രമുഖി’, ‘കുശേലൻ’, ‘ശിവജി’ എന്നീ ചിത്രങ്ങൾക്കു ശേഷം നയൻതാര രജനികാന്തിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ‘ദർബാർ’. ഇത് നാലാമത്തെ തവണയാണ് രജനീകാന്തും നയൻതാരയും ഒന്നിക്കുന്നത്.

25 വർഷത്തിനു ശേഷം രജനികാന്ത് പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘ദർബാർ’. ‘തുപ്പാക്കി’,’ഗജിനി’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ്’സർക്കാറി’നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദർബാർ’. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ന്റെ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് ആണ് ‘ദർബാറും’ നിർമ്മിക്കുന്നത്.

Tags :