മൂന്നു വയസ്സുകാരന്റെ മരണം ; ചികിത്സ പിഴവെന്നാരോപിച്ച് ആശുപത്രിയ്ക്ക് മുമ്പിൽ പ്രതിഷേധം

മൂന്നു വയസ്സുകാരന്റെ മരണം ; ചികിത്സ പിഴവെന്നാരോപിച്ച് ആശുപത്രിയ്ക്ക് മുമ്പിൽ പ്രതിഷേധം

സ്വന്തം ലേഖിക

കോഴിക്കോട്: കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ നിന്ന് ശസ്ത്രക്രിയക്ക് അനസ്‌തേഷ്യ നൽകിയ കുഞ്ഞ് മരിച്ചു. മലപ്പുറം ചേളാരി പൂതേരിപ്പറമ്പിൽ രാജേഷിന്റെയും ആതിരയുടെയും മകൻ അനയ് (മൂന്ന്) ആണ് മരിച്ചത്.

ഞായറാഴ്ച കളിച്ചുകൊണ്ടിരിക്കെ കണ്ണിന് ചീള് കയറിയതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു രക്ഷിതാക്കൾ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ എത്തിയത്. കുഞ്ഞിനെ പരിശോധിച്ച ഡോക്ടർമാർ ഉടൻ ശക്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാള്ച ഉച്ചക്ക് 12 ഓടെ കുട്ടിയെ കൊണ്ടുപോയി കുട്ടിക്ക് അനസ്‌തേഷ്യ നൽകിയതോടെ ചുണ്ട് നീലിച്ച് കോടുകയും ശരീരത്തിൽ ഓക്‌സിജന്റെ അളവ് കുറയുകയുമായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കുട്ടിക്ക് എന്ത് സംഭവിച്ചുവെന്ന് അറിയിക്കാതെ ഗുരുതരമാണ് എന്ന് പറഞ്ഞ് ആശുപത്രി അധികൃതർ നേരിട്ട് മിംസ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെന്നും ബന്ധുക്കൾ പറയുന്നു. ഉച്ചക്ക് ഒരുമണിയോടെയാണ് മിംസിലേക്ക് മാറ്റിയത്. കോംട്രസ്റ്റിൽ നിന്ന് മിംസിൽ എത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചൊവ്വാഴ്ച പോസ്റ്റ് മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും കോംട്രസ്റ്റ് ആശുപത്രിക്ക് മുമ്പിൽ കുഞ്ഞിന്റെ മൃതദേഹവുമായി പ്രതിഷേധിച്ചു. വിലാപയാത്രപോലെ ആംബുലൻസിൽ മൃതദേഹവുമായി എത്തിയ ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ച പൊലീസ് ആശുപത്രിക്ക് മേൽ നരഹത്യക്കുറ്റം ചുമത്തുമെന്ന് ബന്ധുക്കൾക്ക് ഉറപ്പ് നൽകിയതിനെ തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞു.