വാഹനങ്ങളിലെ ടയറുകളിൽ നൈട്രജൻ നിറച്ചാലുള്ള ഗുണങ്ങളും ദോഷങ്ങളും

വാഹനങ്ങളിലെ ടയറുകളിൽ നൈട്രജൻ നിറച്ചാലുള്ള ഗുണങ്ങളും ദോഷങ്ങളും

സ്വന്തം ലേഖിക

വാഹനങ്ങളിലെ ടയറുകളിൽ സാധാരണ വായുവിന് പകരം ഇപ്പോൾ നൈട്രജനാണ് കൂടുതലായി നിറക്കുന്നത്. മുൻപ് വിമാനങ്ങളിലും റേസിംഗ് കാറുകളിലുമാണ് നൈട്രജൻ നിറച്ചിരുന്നത്. അതോടൊപ്പം തന്നെ രാജ്യത്തെ വാഹനാപകടം കുറയ്ക്കുന്നതിനായി ടയറുകളിൽ സാധാരണ വായുവിനു പകരം നൈട്രജൻ നിറയ്ക്കുന്നതു നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു. നൈട്രജൻ നിറയ്ക്കുന്നത് ചിലവ് കൂടുതലാണെങ്കിലും ഗുണങ്ങൾ ഏറെയെന്നു പറയുന്നു,എന്നാൽ ദോഷങ്ങളുമുണ്ട്. അതിനാൽനൈട്രജന്റെ

ഗുണങ്ങളും,ദോഷങ്ങളും ചുവടെ പറയുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുണങ്ങൾ

  • സാധാരണ വായു നിറച്ച ടയറുകളെ അപേക്ഷിച്ച് നൈട്രജൻ നിറച്ച ടയറുകളിൽ ചൂട് കുറവായിരിക്കും.
  • ഓടുമ്പോഴുണ്ടാകുന്ന ചൂടിനെ ആശ്രയിച്ചാകും ടയറിന്റെ ആയുസ് കണക്കാക്കപ്പെടുക. അമിത ഭാരം കയറ്റിയാലും അമിത വേഗമെടുത്താലും നൈട്രജൻ ടയറുകളിൽ താരതമ്യേന കുറഞ്ഞ ചൂട് മാത്രം ഉണ്ടാകുന്നതിനാൽ നൈട്രജൻ ടയറുകൾക്ക് ആയുസ് വർദ്ധിക്കുന്നു.
  • പുതിയതായാൽ പോലും ട്യൂബുകളിലും ടയർ ലൈനറുകളിലും അതിസൂക്ഷ്മമായ വിള്ളലുകൾ ഉണ്ടാകും. അതിനാൽ സാധാരണ വായുവിൽ ടയർ സമ്മർദ്ദം പതിയെ കുറയുന്നത് സ്വാഭാവികമാണ്. നൈട്രജന്റെ രാസഘടനയുടെ പ്രത്യേകതകളാൽ നൈട്രജൻ ടയറുകൾക്ക് ഇടക്കിടെ ടയർ സമ്മർദ്ദം പരിശോധിക്കേണ്ടതായി വരുന്നില്ല.
  • സാധാരണ വായു നിറച്ച ടയറുകളിലെ ലോഹഘടകങ്ങളിൽ എളുപ്പം തുരുമ്പുപിടിക്കുന്നു. ലോഹവുമായി നൈട്രൈജനു പ്രതിപ്രവർത്തനമില്ലാത്തതിനാൽ നൈട്രജൻ ടയറുകൾക്ക് ഈ പ്രശ്നം ഉണ്ടാകില്ല

ദോഷങ്ങൾ

  • ഒരിക്കൽ നൈട്രജൻ നിറച്ച ടയറിൽ തുടർന്നും നൈട്രജൻ തന്നെ നിറച്ചിരിക്കണം. നൈട്രജൻ കിട്ടാത്ത സാഹചര്യത്തിൽ സമ്മർദ്ദമേറിയ വായു നിറയ്ക്കാൻ സാധിക്കുമെങ്കിലും നൈട്രജന്റെ ആനുകൂല്യങ്ങൾ മുഴുവൻ നഷ്ടപ്പെടും.
  • നൈട്രജൻറെ ലഭ്യതഎല്ലായിടത്തും ഉറപ്പു വരുത്താൻ പ്രയാസമായിരിക്കും.
Tags :