ബിഗ് ദീപാവലി സെയിലുമായി വീണ്ടും ഫ്‌ളിപ്പ്കാർട്ട്  ;ഫ്‌ളിപ്പ്കാർട്ട് പ്ലസ് മെമ്പർഷിപ്പുള്ളവർക്ക് ഒക്ടോബർ 11 മുതൽ ദീപാവലി ഓഫറുകൾ ലഭിക്കും

ബിഗ് ദീപാവലി സെയിലുമായി വീണ്ടും ഫ്‌ളിപ്പ്കാർട്ട് ;ഫ്‌ളിപ്പ്കാർട്ട് പ്ലസ് മെമ്പർഷിപ്പുള്ളവർക്ക് ഒക്ടോബർ 11 മുതൽ ദീപാവലി ഓഫറുകൾ ലഭിക്കും

Spread the love

സ്വന്തം ലേഖിക

ബംഗലൂരു: ബിഗ് ബില്ല്യൺ ഡേ ഓഫർ സെയിൽ വൻ വിജയമായതിന് പിന്നാലെ അടുത്ത വിൽപ്പന ഉത്സവം ആരംഭിക്കാൻ ഫ്‌ളിപ്പ്കാർട്ട്.ഒക്ടോബർ 12 മുതൽ 16 വരെയാണ് ഫ്‌ളിപ്പ്കാർട്ട്് ബിഗ് ദീപാവലി സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.സ്മാർട്ട് ഫോൺ,വെയറബിൾ ഡിവൈസുകൾ,ടിവി,ഹോം അപ്ലെയ്ൻസസ് എന്നിങ്ങനെ വിവിധ ഉത്പനങ്ങൾക്ക് ആകർഷകമായ ഓഫർ ഈ വില്പനയിൽ ലഭിക്കും.

എസ്ബിഐ ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് എല്ലാ വിൽപ്പനയിലും 10 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും.അതേസമയം ഫ്‌ളിപ്പ്കാർട്ട് പ്ലസ് മെമ്പർഷിപ്പുള്ള ഉപയോക്താക്കൾക്ക് ഒക്ടോബർ 11 രാത്രി 8 മണി മുതൽ ദീപാവലി സെയിൽ ഓഫറുകൾ ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോ കോസ്റ്റ് ഇഎംഐ, എക്‌സേഞ്ച് ഓഫറുകൾ, ഡിസ്‌ക്കൗണ്ട് പ്രോട്ടക്ഷൻ എന്നിങ്ങനെ നിരവധി മറ്റ് സവിശേഷതകളും ഈ വില്പനയ്ക്കുണ്ട്.പ്രധാന ഓഫറുകൾ വിൽപ്പന ആരംഭിക്കുന്നതിന് തൊട്ട് മുൻപ് മാത്രമേ പ്രഖ്യാപിക്കൂ എന്നാണ് ഫ്‌ളിപ്പ്കാർട്ട് പറയുന്നത്.

എന്നാൽ റെഡ്മീ 7 പ്രോ, റെഡ്മീ നോട്ട് 7 എസ്, റിയൽ മീ 5, വിവോ Z1 പ്രോ, റിയൽ മീ സി2 എന്നീ ഫോണുകൾക്ക് മികച്ച ഓഫർ വില പ്രതീക്ഷിക്കാം.ഇതിന് പുറമേ ഫ്‌ളിപ്പ്കാർട്ടിലെ 50,000ത്തോളം ഉല്പന്നങ്ങൾക്ക് 75 ശതമാനം വരെ ഓഫർ ഈ വില്പ്പനകാലയളവിൽ ഫ്‌ളിപ്പ്കാർട്ട് നൽകും.

Tags :