വിദേശത്തുനിന്നുള്ള കള്ളപ്പണം നിയന്ത്രിക്കാൻ സർക്കാർ നീക്കം ;സ്വിസ് ബാങ്ക് അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ കൈമാറി

വിദേശത്തുനിന്നുള്ള കള്ളപ്പണം നിയന്ത്രിക്കാൻ സർക്കാർ നീക്കം ;സ്വിസ് ബാങ്ക് അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ കൈമാറി

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുട ആദ്യഘട്ട വിവരങ്ങൾകേന്ദ്ര സർക്കാരിന് ലഭിച്ചു. ഓട്ടോമാറ്റിക് വിവര കൈമാറ്റ കരാറിന്റെ ഭാഗമായാണ് രാജ്യത്തിന് ആദ്യഘട്ട വിവരങ്ങൾ ലഭിച്ചത്. വിദേശത്തുള്ള കള്ളപ്പണം നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിൽ ഇത് നിർണായകമാകുമെന്നാണ്വിലയിരുത്തപ്പെടുന്നത്.

ഓട്ടോമാറ്റിക്ക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ (എ.ഇ.ഒ.ഐ) കരാറിന്റെ ഭാഗമായി സ്വിറ്റസർലാൻഡിലെ ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷനാണ് ഇന്ത്യയുൾപ്പടെയുള്ള 75 രാജ്യങ്ങൾക്ക് പൗരൻമാരുടെ അക്കൗണ്ട് വിവരങ്ങൾ കൈമാറിയത്. 2020 സെപ്തംബറിൽ രണ്ടാംഘട്ട വിവരങ്ങൾ കൈമാറുമെന്ന് എഫ്.ടി.ഐ വൃത്തങ്ങൾ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ.ഇ.ഒ.ഐ കരാറിന്റെ ഭാഗമായി ആദ്യമായാണ് സ്വിസ് അക്കൗണ്ട് വിവരങ്ങൾ ഇന്ത്യക്ക് ലഭിക്കുന്നത്. നിലവിൽ സജീവമായ അക്കൗണ്ടുകളും 2018 ൽനിഷ്‌ക്രിയമായ അക്കൗണ്ടുകളുടെയും വിവരങ്ങൾ ഇതിലുണ്ട്. രഹസ്യമായ ഉടമ്പടികളുടെ അടിസ്ഥാനത്തിലാണ് ഈ കൈമാറ്റംഎന്നാണ് വിവരം. പക്ഷെ ഇന്ത്യക്കാരുടെ ഔദ്യോഗിക പേരിലുള്ള വിവരങ്ങൾ മാത്രമേ ഇതിലുള്ളു.

അക്കൗണ്ട് ഉടമകളുടെ പേര്, കൈമാറ്റം ചെയ്ത തുക, വിലാസം, നികുതി നമ്ബർ എന്നിവ ഉൾപ്പെടുന്നതാണ് കൈമാറിയ വിവരങ്ങൾ. ബാങ്കുകൾ, ട്രസ്റ്റുകൾ, ഇൻഷുറൻസ് കമ്ബനികൾ എന്നിവയുൾപ്പടെയുള്ള 7500 ഓളം സ്ഥാപനങ്ങളിൽ നിന്നാണ് എഫ്.ടി.ഐ ഈ വിവരങ്ങൾ ശേഖരിച്ചത്. വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത്തരത്തിൽ കള്ളപ്പണം നിക്ഷേപിച്ചവർക്കെതിരെ ശക്തമായ കേസുകൾ എടുക്കാൻ ഇന്ത്യയെ സഹായിക്കുന്നതാണ് വിവരങ്ങൾ.

നിലവിൽ ഇന്ത്യക്ക് ലഭിച്ചിട്ടുള്ള വിവരങ്ങളിൽ കൂടുതലും വിദേശത്ത് താമസമാക്കിയ വ്യവസായികളായ ഇന്ത്യക്കാരുടേതാണെന്നാണ് വിവരം. വാഹന ഘടകങ്ങൾ, രാസവസ്തുക്കൾ, വസ്ത്രം, റിയൽ എസ്റ്റേറ്റ്, ഡയമണ്ട്, സ്വർണം, സ്റ്റീൽ എന്നീ വ്യവസായങ്ങൾ നടത്തുന്നവരാണ്ഇവരെന്നാണ് സൂചന.

Tags :