play-sharp-fill

ബസേലിയസ് കോളേജിലെ എബിവിപി പ്രവർത്തകനും അമ്മയ്ക്കും മർദനമേറ്റ സംഭവത്തിൽ വൻ ട്വിസ്റ്റ്: യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ് ചെയർപേഴസിന്റെ കയ്യിൽ കടന്ന് പിടിച്ചതിനും മൊബൈലിൽ ചിത്രം പകർത്തിയതിനും എബിവിപി പ്രവർത്തകർക്കെതിരെ യുവതിയുടെ പരാതി; നടുറോഡിൽ വച്ച് മർദിച്ചതിന് സാക്ഷികളില്ലെന്ന് പൊലീസും

സ്വന്തം ലേഖകൻ കോട്ടയം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെച്ചൊല്ലി എബിവിപി പ്രവർത്തകനും അമ്മയ്ക്കും നടുറോഡിൽ മർദനമേറ്റെന്ന പാരാതിയിൽ വമ്പൻ ട്വിസ്റ്റ്. പരാതിക്കാരനായ വിദ്യാർത്ഥി മൊബൈൽ ഫോണിൽ ചിത്രം എടുത്തതായും, കയ്യിൽ കടന്നു പിടിച്ചതായും കാട്ടി സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം എം.ജി സർവകലാശാല യൂണിയൻ വൈസ് ചെയർപേഴസണായ വിദ്യാർത്ഥി ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി. ഇതിനിടെ എസ്.എഫ്.ഐ പ്രവർത്തകർ വിദ്യാർത്ഥിയെയും അമ്മയെയും മർദിക്കുന്നത് കണ്ടതായി മൊഴി നൽകാൻ നാട്ടുകാരിൽ ഒരാൾ പോലും തയ്യാറായില്ല. ഇതോടെ കേസ് ദുർബലമാകുമെന്ന സംശയത്തിലാണ് പൊലീസ്. കുമ്മനം ഭാഗത്തു കൂടി ബൈക്കിൽ […]

ജില്ലയിൽ വൻ മഴക്കെടുത്തി: എട്ടു വീടുകൾ പൂർണമായും, 102 വീടുകൾ ഭാഗീകമായും തകർന്ന; രണ്ടു ക്യാമ്പുകൾ തുറന്നു; പലയിടത്തും മരം വീണ് നാശ നഷ്ടം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ വൻ മഴക്കെടുത്തി. ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി എട്ടു വീടുകൾ പൂർണമായും തകരുകയും, 102 വീടുകൾ ഭാഗീകമായി തകരുകയും ചെയ്തു. ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾക്കും തുടക്കമായിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിൽ മുണ്ടക്കയം വില്ലേജിൽ സി.എം.എസ് എൽപി സ്‌കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. മീനച്ചിൽ താലൂക്കിൽ വെള്ളിലാപ്പള്ളി വില്ലേജിൽ ഏഴാച്ചേരി എൽ.പി സ്‌കൂളിലും ക്യാമ്പ് ഉണ്ട്. ഇവിടെ മൂന്നു കുടുംബങ്ങളാണ്  താമസിക്കുന്നത്. ആകെ ജില്ലയിൽ 18 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. കോട്ടയം താലൂക്കിൽ 58 വീടുകൾ ഭാഗീകമായും, ആറു വീടുകൾ പൂർണമായും […]

ഇന്നടച്ച സ്‌കൂൾ ഇനി തുറക്കുക ചൊവ്വാഴ്ച: തുടർച്ചയായ ആറു ദിവസം അവധി ലഭിച്ചതിന്റെ ആഘോഷത്തിൽ കുരുന്നുകൾ; മഴപ്പേടിയിൽ മാതാപിതാക്കൾ

സ്വന്തം ലേഖകൻ കോട്ടയം: രണ്ടു ദിവസം  അപ്രതീക്ഷിതമായി മഴ അവധി കൂടി ലഭിച്ചതോടെ ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഇനി ആഗസ്റ്റ് 13 ചൊവ്വാഴ്ച മാത്രം സ്‌കൂളിൽ പോയാൽ മതിയാവും. ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഇതോടെ ചെറിയ വലിയ അവധി കിട്ടിയിരിക്കുകയാണ് ഇതോടെ. തുടർച്ചയായ ആറു ദിവസമാണ് കുട്ടികൾക്ക് സ്‌കൂൾ അടച്ചു വീട്ടിലിരിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറിക്കിടക്കുന്നതിനാൽ മാതാപിതാക്കൾക്ക് ഇനി ആറു ദിവസം ആശങ്കയുടേതുമാവും. ജില്ലയിൽ വിദ്യാർത്ഥികൾക്ക് വ്യാഴാഴ്ചയാണ് മഴയുടെ ആദ്യ അവധി ലഭിച്ചത്. കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും അവധി നൽകാൻ […]

നാല് ജില്ലകളിൽ റെഡ് അലേർട്ട്: ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഡാമുകൾ തുറന്ന് വിട്ട് കേരളം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. നാലു ജില്ലകളിൽ അതിതീവ്ര മഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ആഗസ്ത് ഒൻപത് വരെ ഇടുക്കി, മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണം. വ്യാഴാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, […]

മണ്ണെടുത്താൽ ഇനി പിടി വീഴും: ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും ദുരന്തനിവാരണ നിയമപ്രകാരം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഓഗസ്റ്റ് ഒൻപത് വെള്ളിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനം. മഴ ശക്തമായി തുടരുകയും തീവ്രമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിക്കുകയും പല സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

പതിനൊന്ന് ജില്ലകളിൽ കളക്ടർമാർ അവധി പ്രഖ്യാപിച്ചു: എം.ജി സർവകലാശാലയും പി.എസ്.സിയും പരീക്ഷകൾ മാറ്റി വച്ചു

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയും കാലവർഷവും തുടരുന്നതിനാൽ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിൽ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, കോഴിക്കോട്, ഇടുക്കി, എറണാകുളം, തൃശൂർ , പാലക്കാട്, കണ്ണൂർ, പത്തനംതിട്ട, മലപ്പുറം,  ആലപ്പുഴ , വയനാട് ജില്ലകളിലാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എം.ജി സർവകലാശ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. പബ്ലിക്ക് സർവീസ് കമ്മിഷനും എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ മണിക്കൂറുകളായി വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെ പല പ്രദേശങ്ങളും ഒറ്റപപെട്ട നിലയിലാണ്. വയനാട് മേഖലയിൽ കനത്ത മഴ […]

കോട്ടയത്തും കോഴിക്കോട്ടും അടക്കം നാല് ജില്ലകളിൽ നാളെ അവധി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴ തുടരുന്നതിനാൽ കോട്ടയം , കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളേജുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ […]

പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

സ്വന്തം ലേഖിക പത്തനംതിട്ട : കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ പ്രഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് മിക്കയിടങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്.

റെയിൽവേ ട്രാക്കിൽ മരം വീണു : ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും റെയിൽവെ ട്രാക്കിൽ മരം വീണതിനെ തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി. ചാലക്കുടിയിലും കോഴിക്കോട്ടുമാണ് ട്രാക്കിലേക്കു മരം വീണത്. മരം വീണതിനെ തുടർന്ന് ഇന്നലെയും ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയിരുന്നു. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി, കൊച്ചുവേളി ലോകമാന്യതിലക്, കൊച്ചുവേളി-അമൃത്സർ എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. ശതാബ്ദി എക്‌സ്പ്രസ് ഒന്നരമണിക്കൂറിലേറെയാണ് ആലുവ സ്റ്റേഷനിൽ പിടിച്ചിട്ടത്. നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്‌സ്പ്രസും അഞ്ച് മണിക്കൂർ വൈകിയാണ് ഓടുന്നത്. മംഗലാപുരത്തേക്കുള്ള പരശുറാം എക്‌സ്പ്രസും മൂന്നുമണിക്കൂറിലേറെയും എറണാകുളം-നിസാമുദീൻ മംഗള എക്‌സ്പ്രസ് ഒന്നരമണിക്കൂറിലേറെ […]

എ.എസ്.ഐയെ പൊലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ കൊച്ചി: പൊലീസ് ക്വാർട്ടേഴ്‌സിൽ എ.എസ്.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പൗലോസ് ജോണിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ സഹപ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്. വാഴക്കുളം ചെമ്പറക്കി സ്വദേശിയാണ്.