പതിനൊന്ന് ജില്ലകളിൽ കളക്ടർമാർ അവധി പ്രഖ്യാപിച്ചു: എം.ജി സർവകലാശാലയും പി.എസ്.സിയും പരീക്ഷകൾ മാറ്റി വച്ചു

പതിനൊന്ന് ജില്ലകളിൽ കളക്ടർമാർ അവധി പ്രഖ്യാപിച്ചു: എം.ജി സർവകലാശാലയും പി.എസ്.സിയും പരീക്ഷകൾ മാറ്റി വച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കനത്ത മഴയും കാലവർഷവും തുടരുന്നതിനാൽ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിൽ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, കോഴിക്കോട്, ഇടുക്കി, എറണാകുളം, തൃശൂർ , പാലക്കാട്, കണ്ണൂർ, പത്തനംതിട്ട, മലപ്പുറം,  ആലപ്പുഴ , വയനാട് ജില്ലകളിലാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
എം.ജി സർവകലാശ വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. പബ്ലിക്ക് സർവീസ് കമ്മിഷനും എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ മണിക്കൂറുകളായി വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെ പല പ്രദേശങ്ങളും ഒറ്റപപെട്ട നിലയിലാണ്. വയനാട് മേഖലയിൽ കനത്ത മഴ തുടരുകയാണ്.