play-sharp-fill

കനത്ത മഴ: പത്ത് ട്രെയിനുകൾ റദ്ദാക്കി: ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ കോട്ടയം വഴി തിരിച്ച് വിട്ടു

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴ തുടരുന്നതിനാൽ പല സ്ഥലത്തും ട്രെയിൻ ഗതാഗതം താറുമാറായി. പത്ത് ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദാക്കി. എറണാകുളം- ആലപ്പുഴ പാസഞ്ചർ (56379) ആലപ്പുഴ-എറണാകുളം പാസഞ്ചർ ആലപ്പുഴ-എറണാകുളം പാസഞ്ചർ(56302) 56381 എറണാകുളം-കായംകുളം പാസഞ്ചർ 56382 കായംകുളം-എറണാകുളം പാസഞ്ചർ 56387 എറണാകുളം-കായംകുളം പാസഞ്ചർ 56388 കായംകുളം-എറണാകുളം പാസഞ്ചർ 66300 കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി) 66301 എറണാകുളം-കൊല്ലം (കോട്ടയം വഴി) 66302 കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി) 66303എറണാകുളം-കൊല്ലം (ആലപ്പുഴ വഴി) 56380 കായംകുളം- എർണാകുളം പാസഞ്ചർ

നാല് ദിവസമായി തുടർച്ചയായി പെരുമഴ : വയനാടും മാനന്തവാടിയും ഒറ്റപ്പെട്ടു ; ഉരുൾപൊട്ടലിൽ പുത്തുമലയാകെ ഒലിച്ചുപോയി ; നാല് മൃതദേഹങ്ങൾ കണ്ടെത്തി ; അതീവജാഗ്രതയിൽ രക്ഷാ പ്രവർത്തനവും പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ കൽപ്പറ്റ: തുടർച്ചയായി നാല് ദിവസമായി മഴ പെയ്യുകയാണ് വയനാട്ടിൽ. തോരാമഴ പതിവായതോട ഈ മലയോര ജില്ലയായ വയനാട് തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. ചുരങ്ങളിൽ മണ്ണിടിച്ചിലായതോടെ ഗതാഗതസൗകര്യങ്ങളും നിലച്ചു. കഴിഞ്ഞ വർഷം 8,9,10 തീയതികളിലെ പ്രളയദിനങ്ങളിലേതിനു സമാനമായാണ് ഇത്തവണത്തെയും സംഭവങ്ങൾ. 4 ദിവസമായി നിലയ്ക്കാതെ പെയ്ത മഴ ആളപായവും കനത്ത നാശനഷ്ടവും ഉണ്ടാക്കി.നാല് മൃതദേഹങ്ങൾ കണ്ടെത്തി.ജില്ലയിൽ ഇന്ന് ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചു. വയനാട് ചുരത്തിലും പേര്യ ചുരത്തിലും ദേശീയപാതയിൽ മുത്തങ്ങയിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. 60 പേരടങ്ങുന്ന എൻഡിആർഎഫും ഡിഫൻസ് സെക്യൂരിറ്റി കോറും വയനാട്ടിലെത്തിയിട്ടുണ്ട്. […]

24 മണിക്കൂറിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത: നെടുമ്പാശേരി വിമാനത്താവളം വെള്ളത്തിൽ മുങ്ങി: കോട്ടയത്ത് മന്ത്രി തിലോത്തമന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിൽ വ്യാപകമായി അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴ ലഭിക്കുവാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനിടെ റണ്‍വെയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നുമണി വരെ അടച്ചിട്ടു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തന മേഖലയുടെ 60 ശതമാനവും നിലവില്‍ വെള്ളത്തിനടിയിലാണ്. കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.തുടർന്ന് മന്ത്രി ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ ചരക്കു കയറ്റുന്ന ഭാഗം, […]

ജില്ലയിൽ കനത്ത മഴ: ഈരാറ്റുപേട്ടയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ; മീനച്ചിലാർ കരകവിഞ്ഞ് ഒഴുകുന്നു: കോട്ടയം നഗരത്തിൽ ശാസ്ത്രി റോഡിൽ മരം റോഡിലേയ്ക്ക് മറിഞ്ഞു വീണു: പലയിടത്തും വൈദ്യുതിയും മുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം : രാത്രി മുഴുവൻ നിർത്താതെ പെയ്ത മഴ ജില്ലയെ ദുരിതത്തിലാക്കി. പലയിടത്തും മഴയിലും കാറ്റിലും മരങ്ങൾ മറിഞ്ഞ് വീണ് റോഡ് ഗതാഗതം പോലും തടസപ്പെട്ടു. കോട്ടയത്ത് രണ്ടിടത്താണ് ഉരുൾ പൊട്ടൽ ഉണ്ടായത്. ശാസ്ത്രി റോഡിൽ പടുകൂറ്റൻ മരം റോഡിലേയ്ക്ക് പുലർച്ചെ മൂന്ന് മണിയോടെ മറിഞ്ഞു വീണു. ശാസ്ത്രി റോഡിൽ കെ.എസ്.ഇ.ബി ഓഫിസിന് സമീപത്ത് നിൽക്കുന്ന  പടുകൂറ്റൻ മരമാണ് റോഡിലേയ്ക്ക് മറിഞ്ഞത്. പകൽ സമയത്ത് നൂറ് കണക്കിന് ആളുകളും വാഹനങ്ങളും കടന്നു പോകുന്ന റോഡിലേയ്ക്കാണ് മരം കടപുഴകി വീണത്. രാത്രിയിൽ റോഡിൽ […]

മദ്യത്തെ ഒഴിപ്പിക്കാൻ ഡയാലിസിന്: ക്ഷീണം മാറ്റാൻ കയറ്റിയത് ഏഴ് കുപ്പി ഗ്ലൂക്കോസ്: ശ്രീറാമിനെ രക്ഷിക്കാൻ പതിനെട്ട് അടവും പയറ്റി ഐ.എ എസ് ലോബി: ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യയെന്ന് മെഡിക്കൽ റിപ്പോർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ കിണഞ്ഞ് പരിശ്രമിച്ച് ഐ.എ.എസ് ലോബി. മദ്യത്തിന്റെ അംശം ശരീരത്തിൽ നിന്നും ഒഴിവാക്കുന്നതിനായി ഡയാലിസിസിന് വിധേയനായതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഏഴ് കുപ്പി ഗ്ലൂക്കോസാണ് ക്ഷീണം മാറ്റാനായി ശ്രീറാമിന്റെ ശരീരത്തിൽ കിംസ് ആശുപത്രി അധികൃതർ കുത്തി വച്ചതെന്നാണ് ലഭിക്കുന്ന സൂചന. ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് റിപ്പോർട്ട് ചെയ്തത്. മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് ശ്രീറാമിന്റെ രോഗാവസ്ഥയെക്കുറിച്ച്‌ വിശദീകരിച്ചത്. . […]

ഒൻപത് ജില്ലകൾ പ്രളയ ഭീതിയിൽ: മുന്നറിയിപ്പുമായി കേന്ദ്രം: കേന്ദ്ര സേനയെ ആവശ്യപ്പെട്ടേയ്ക്കും

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഒരു വർഷത്തിന് ശേഷം കേരളം വീണ്ടും മറ്റൊരു പ്രളയ ഭീതിയിൽ. വിട്ടൊഴിയാതെ പെയ്യുന്ന മഴ കേരളത്തെ വീണ്ടും വെള്ളത്തിൽ മുക്കുമെന്നാണ് ഭീതി.  തുടര്‍ന്ന് കേരളത്തിലെ 9 ജില്ലയില്‍ പ്രളയത്തിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നൽകി. കാസര്‍കോട്,​ കോഴിക്കോട്,​ കണ്ണൂര്‍,​ കോട്ടയം,​ ഇടുക്കി,​തൃശൂര്‍,​ പാലക്കാട്,​ പത്തനംതിട്ട,​ എറണാകുളം തുടങ്ങിയ ജില്ലകളിലാണ് പ്രളയത്തിന് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ തവണ പ്രളയം ഉണ്ടായ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയില്‍ അതീവ […]

മലപ്പുറത്ത് ചുരത്തിൽ കുടുങ്ങിയവരുടെ രക്ഷാ പ്രവർത്തനം വൈകും: കാലാവസ്ഥ മോശം , കനത്ത മഴ: ഹെലികോപ്റ്ററിനും രക്ഷിക്കാനായില്ല

സ്വന്തം ലേഖകൻ തിരൂര്‍: മലപ്പുറത്ത് നാടുകാണി ചുരത്തില്‍ കുടുങ്ങിയവരെ രാത്രിയിൽ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിലും രക്ഷിക്കാനായില്ല. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ഡി.എഫ്.ഒ അറിയിച്ചു.തുടർന്ന് തിരച്ചിൽ നിർത്തി വയ്ക്കുകയായിരുന്നു. കാലാവസ്ഥ മോശമായതിനാല്‍ രാത്രി തിരച്ചില്‍ സാദ്ധ്യമായില്ല. രാവിലെ ആറ് മണിയോടെ എന്‍.ഡി.ആര്‍.എഫ് സംഘമെത്തി രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനാണ് തീരുമാനം.  സമീപകാലത്തുണ്ടാകാത്ത തരത്തിലുള്ള മണ്ണിടിച്ചിലാണ് നാടുകാണി ചുരത്തിലുണ്ടായിരിക്കുന്നത്. ഇതിനിടെ രാത്രി തിരച്ചിൽ നടത്തുന്നതിനുള്ള എയർഫോഴ്സ് ഹെലികോപ്റ്റർ എത്തിക്കാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് ഹെലികോപ്റ്റർ എത്തിക്കാൻ ക്രമീകരണങ്ങളെല്ലാം ഒരുക്കിയിരുന്നു. എന്നാൽ കനത്ത മഴയിൽ ഹെലികോപ്റ്റർ ഇറക്കാൻ […]

പ്രളയം: വ്യാജ പ്രചാരണവുമായി സോഷ്യൽ മീഡിയ; വ്യാജപ്രചാരണങ്ങളിൽ ഭയപ്പെടരുതെന്ന സന്ദേശവുമായി സർക്കാരും മാന്യമാരായ സോഷ്യൽ മീഡിയ ഉപഭോക്താക്കളും

സ്വന്തം ലേഖകൻ കോട്ടയം: അഞ്ചു ദിവസമായി കനത്ത മഴ തുടരുന്നതിനാൽ വ്യാജ പ്രചാരണങ്ങളുമായി സോഷ്യൽ മീഡിയയിലെ സാമൂഹ്യ വിരുദ്ധർ രംഗത്ത്. മഴയെയും വെള്ളപ്പൊക്കത്തെയും കുറിച്ചുള്ള സാമൂഹ്യ വിരുദ്ധമായ പോസ്റ്റുകളാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ പ്രളയ ചിത്രങ്ങളുമായി ചേർത്ത് ഇത്തവണത്തേത്ത് എന്ന രീതിയിലുള്ള പ്രചാരണവും ഇപ്പോൾ ശക്തമായിട്ടുണ്ട്. തെറ്റായ രീതിയിലുള്ള പ്രചാരണാണ് ഇപ്പോൾ ഇത്തരക്കാർ പ്രധാനമായും സോഷ്യൽ മീഡിയയിലൂടെ നടത്തുന്നത്. മഴയും വെള്ളപ്പൊക്കവും ഉണ്ടായ സ്ഥലങ്ങളുടെ തെറ്റായ വിവരങ്ങൾ നൽകുക. വഴിയിൽ ഗതാഗത തടസമുള്ള സ്ഥലങ്ങളുടെ തെറ്റായ സന്ദേശം പ്രചരിപ്പിക്കുക. ഡാമുകൾ തകർന്നതായു പ്രചരിപ്പിക്കുക. […]

കനത്ത മഴ: ഉരുൾപ്പൊട്ടൽ; സംസ്ഥാനത്ത് പരക്കെ നാശ നഷ്ടം; മറ്റൊരു പ്രളയത്തെ പ്രതിരോധിക്കാൻ ഒരുങ്ങി സർക്കാരും നാടും

സ്വന്തം ലേഖകൻ വയനാട്: സംസ്ഥാനത്ത് നാലു ദിവസത്തോളമായി തുടരുന്ന കനത്ത മഴ ഭീതി വിതയ്ക്കുന്നു. ഒരു വർഷം മുൻപ് എത്തിയ നടുക്കുന്ന പ്രളയത്തിന്റെ ഓർമ്മയിലാണ് ഇത്തവണ നാട്. വ്യാഴാഴ്ച വൈകിട്ട് വയനാട് മേപ്പാടിയിൽ വൻ ഉരുൾപൊട്ടലുണ്ടായി. പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ 40ലേറെ പേരെ കാണാതായതായതായാണ് പ്രാഥമിക നിമഗം. പ്രദേശത്തെ മുസ്‌ലിം പള്ളി, ക്ഷേത്രം, എസ്റ്റേറ്റ് പാടി എന്നിവ മണ്ണിനടിയിലായതായി പ്രദേശവാസികൾ സംശയിക്കുന്നുണ്ട്. നേരം പുലരും വരെ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 16 വീടുകൾ ഒലിച്ചു പോയതായി നാട്ടുകാർ പറഞ്ഞു. മേപ്പാടി ടൗണിൽ നിന്ന് ഒമ്പത് കിലോമീറ്റർ […]

നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി ജില്ലാ പൊലീസ് മുൻ മേധാവി വേണുഗോപാൽ കുടുക്കിലേയ്ക്ക്; വേണുഗോപാലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; ലക്ഷ്യം സി.ബി.ഐയെ ഒഴിവാക്കൽ

സ്വന്തം ലേഖകൻ കൊച്ചി: സർക്കാരിന്റെ സംരക്ഷണ തണലിൽ നിന്നുള്ള ഇടുക്കി എസ്.പി വേണുഗോപാൽ പതിയെ പുറത്തേയ്ക്ക് വരുന്നു. വേണുഗോപാലിന് സർക്കാർ നൽകിയിരുന്ന സംരക്ഷണം ഏതാണ്ട് ഒഴിവാക്കി തുടങ്ങിയെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വേണുഗോപാലിനെ സസ്‌പെന്റ് ചെയ്യാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇതിന്റെ മുന്നോടിയായാണ് വേണുഗോപാലിനെയും നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തത്. എറണാകുളം റേഞ്ച് ഐജി ഗോപേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വേണുഗോപാലിനെ ചോദ്യം ചെയ്തത്. കൊച്ചിയിൽ വിളിച്ചു വരുത്തിയ ശേഷമാണ് അന്വേഷണ സംഘം […]