ബസേലിയസ് കോളേജിലെ എബിവിപി പ്രവർത്തകനും അമ്മയ്ക്കും മർദനമേറ്റ സംഭവത്തിൽ വൻ ട്വിസ്റ്റ്: യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ് ചെയർപേഴസിന്റെ കയ്യിൽ കടന്ന് പിടിച്ചതിനും മൊബൈലിൽ ചിത്രം പകർത്തിയതിനും എബിവിപി പ്രവർത്തകർക്കെതിരെ യുവതിയുടെ പരാതി; നടുറോഡിൽ വച്ച് മർദിച്ചതിന് സാക്ഷികളില്ലെന്ന് പൊലീസും

ബസേലിയസ് കോളേജിലെ എബിവിപി പ്രവർത്തകനും അമ്മയ്ക്കും മർദനമേറ്റ സംഭവത്തിൽ വൻ ട്വിസ്റ്റ്: യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ് ചെയർപേഴസിന്റെ കയ്യിൽ കടന്ന് പിടിച്ചതിനും മൊബൈലിൽ ചിത്രം പകർത്തിയതിനും എബിവിപി പ്രവർത്തകർക്കെതിരെ യുവതിയുടെ പരാതി; നടുറോഡിൽ വച്ച് മർദിച്ചതിന് സാക്ഷികളില്ലെന്ന് പൊലീസും

സ്വന്തം ലേഖകൻ
കോട്ടയം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെച്ചൊല്ലി എബിവിപി പ്രവർത്തകനും അമ്മയ്ക്കും നടുറോഡിൽ മർദനമേറ്റെന്ന പാരാതിയിൽ വമ്പൻ ട്വിസ്റ്റ്. പരാതിക്കാരനായ വിദ്യാർത്ഥി മൊബൈൽ ഫോണിൽ ചിത്രം എടുത്തതായും, കയ്യിൽ കടന്നു പിടിച്ചതായും കാട്ടി സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം എം.ജി സർവകലാശാല യൂണിയൻ വൈസ് ചെയർപേഴസണായ വിദ്യാർത്ഥി ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി. ഇതിനിടെ എസ്.എഫ്.ഐ പ്രവർത്തകർ വിദ്യാർത്ഥിയെയും അമ്മയെയും മർദിക്കുന്നത് കണ്ടതായി മൊഴി നൽകാൻ നാട്ടുകാരിൽ ഒരാൾ പോലും തയ്യാറായില്ല. ഇതോടെ കേസ് ദുർബലമാകുമെന്ന സംശയത്തിലാണ് പൊലീസ്. കുമ്മനം ഭാഗത്തു കൂടി ബൈക്കിൽ പോകുകയായിരുന്ന ബസേലിയസ് കോളേജിലെ മൂന്നാംവർഷ  ബിരുദ വിദ്യാർത്ഥി അതുൽ കെ വേണുകുട്ടനെയും അമ്മ  സിന്ധുവിനെയും കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്നായിരുന്നു പരാതി. എന്നാൽ, ഇത് വ്യാജപരാതിയാണ് എന്നാണ് ഇ്‌പ്പോൾ എസ്.എഫ്.ഐ പ്രവർത്തകർ പറയുന്നത്.
കഴിഞ്ഞ ദിവസം ബസേലിയസ് കോളേജിലായിരുന്നു സംഭവങ്ങളുടെ തുടക്കം. യൂണിവേഴ്‌സിറ്റി സീൽ ചെയ്യാത്ത നാമനിർദേശ പത്രികകൾ സ്വീകരിക്കരുത് എന്നു ചൂണ്ടിക്കാട്ടി എം.ജി യൂണിവേസ്റ്റി യൂണിയൻ വൈസ് ചെയർപേഴ്‌സൺ ആയ യുവതിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘം കോളേജിൽ എത്തി. തുടർന്ന് ഇവർ കോളേജ് അധികൃതർക്ക് ഇതു സംബന്ധിച്ചു പരാതിയും നൽകി. എന്നാൽ, ഇവരുടെ പരാതി കോളേജ് അധികൃതർ അംഗീകരിച്ചില്ല. തുടർന്ന് ഇവർ പുറത്തേയ്ക്ക് ഇറങ്ങി വരുന്നതിനിടെ എ.ബി.വി.പി പ്രവർത്തരായ ഒരു വിഭാഗം പുറത്ത് നിന്ന് വിദ്യാർത്ഥി സംഘത്തിന്റെ ഫോട്ടോ മൊബൈൽ ഫോണിൽ എടുത്തു. ഇതിനെ ചോദ്യം ചെയ്യാൻ യുവതി ഒറ്റയ്ക്ക് എബിവിപി പ്രവർത്തകരുടെ അടുത്ത് എത്തി. ഇവർക്കു നേരെ കൈചൂണ്ടിയതോടെ എബിവിപി പ്രവർത്തകർ യുവതിയുടെ കയ്യിൽ കടന്ന് പിടിക്കുകയായിരുന്നു. ഇതോടെ കോളേജിനു പുറത്ത് കിടന്ന കൺട്രോൾ പൊലീസ് സംഘത്തിന്റെ അടുത്തെത്തി യുവതി പരാതിപറഞ്ഞു. എന്നാൽ, ഈ പൊലീസ് സംഘം എത്തിയത് കോളേജിലെ ഒരു വിഭാഗം കെ.എസ്.യു പ്രവർത്തരുടെ അടുത്താണ്. ഇതിനിടെ ഫോട്ടോ പകർത്തുകയും, കയ്യിൽ കടന്ന് പിടിക്കുകയും ചെയ്ത എബിവിപി പ്രവർത്തകർ രക്ഷപെട്ട് പോകുകയും ചെയ്തു.
ഇതിനു ശേഷം വൈകിട്ട് കുമ്മനം സ്വദേശിയും എസ്.എഫ്‌ഐ നേതാവുമായ പ്രണവിന്റെ അച്ഛന്റെ കടയിൽ എത്തിയ അതുലും അമ്മയും പത്തോളം വരുന്ന ആർഎസ്എസ് എബിവിപി പ്രവർത്തരും ഭീഷണി മുഴക്കുകയായിരുന്നു. വിവരം അറിഞ്ഞ് പ്രണവിന്റെ നേതൃത്വത്തിൽ എസ്എഫ്‌ഐപ്രവർത്തകർ സ്ഥലത്ത് എത്തി. ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കം മാത്രമാണ് ഉണ്ടായതെന്നും, മറിച്ചുള്ള ആരോപണങ്ങളെപ്പറ്റി അറിയില്ലെന്ന് നാട്ടുകാരും പറയുന്നു.
ഇതിനിടെ എം.ജി യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ് ചെയർപേഴ്‌സൺ ആയ യുവതി സിസിടിവി ദൃശ്യങ്ങൾ സഹിതം പരാതി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് നൽകിയിട്ടുമുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും, സംഭവം സ്ഥിരീകരിക്കുന്ന മൊഴികൾ നാട്ടുകാരിൽ നിന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കൂടുതൽ വിശദമായ അന്വേഷണം പൊലീസ് നടത്തും.