play-sharp-fill

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം രാഷ്ട്രത്തെ അഭിസംബോധന ചെയ്യും; നിർണായക പ്രഖ്യാപനം ഉണ്ടായേക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച വൈകുന്നേരം റേഡിയോയിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്‌തേക്കും. നാല് മണിക്ക് പ്രധാനമന്ത്രി രാഷ്ട്രത്തോട് സംസാരിക്കുമെന്ന് അറിയിച്ച് ഓൾ ഇന്ത്യ റേഡിയോ ട്വീറ്റിട്ടെങ്കിലും സമയം സംബന്ധിച്ച ആശയക്കുഴപ്പത്തെ തുടർന്ന് പിൻവലിച്ചു. മോദിയുടെ പ്രസംഗ സമയം മാറിയേക്കാെമന്നാണ് സൂചന. ഏത് വിഷയത്തെ കുറിച്ചാണ് മോദി ഇന്ന് സംസാരിക്കാൻ പോകുന്നതെന്ന കാര്യത്തിൽ സർക്കാർ സൂചന നൽകിയിട്ടില്ല. കശ്മീരിനുള്ള പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തേ കുറിച്ചോ കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച നടപടിയെ കുറിച്ചോ ആവാം പ്രധാനമന്ത്രിയുടെ […]

സാഹോ ട്രെയിലര്‍ ഓഗസ്റ്റ് പത്തിന് എത്തും; ആകാംക്ഷയോടെ ആരാധകര്‍

സ്വന്തം ലേഖകൻ ചെന്നൈ: ചിത്രീകരണത്തിന്റെ ആരംഭഘട്ടം മുതല്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സാഹോയുടെ ട്രെയിലര്‍ ഓഗസ്റ്റ് പത്തിനെത്തും. ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ ഓദ്യോഗികമായി സ്ഥിരീകരിച്ചു.പ്രഭാസിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് അണിയറപ്രവര്‍ത്തകര്‍ ്‌ട്രെയിലര്‍ റിലീസ് തീയതി പ്രഖാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തുവിട്ടത്. ഇതിനോടകം തന്നെ പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ആക്ഷന് പ്രധാന്യം നല്‍കുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍ വാംസിപ്രമോദാണ്. പ്രമുഖ സംവിധായകന്‍ സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാനാണ് .പ്രശസ്ത […]

വാഹന വിൽപന കുത്തനെ ഇടിഞ്ഞപ്പോഴും ഒന്നാം സ്ഥാനം നിലനിർത്തി വാഗൺ ആർ ; ടോപ് 10 ൽ ഏഴു കാറുകളും മാരുതിയുടേത്

സ്വന്തം ലേഖിക ഡൽഹി: ഇന്ത്യൻ വാഹന വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടുന്നു പോകുന്നത്. തുടർച്ചയായി നഷ്ടങ്ങളുടെ കണക്കുകൾ മാത്രമേ കമ്ബനികൾക്കും പറയാനുള്ളു. മൂന്നു ലക്ഷത്തിനു മുകളിൽ ജീവനക്കാർ ഏപ്രിൽ മുതൽ വാഹനമേഖലയിൽ തൊഴിൽരഹിതരായെന്നാണ് അനൗദ്യോദിക കണക്കുകൾ സൂചിപ്പിക്കുന്നത്. പല വാഹന നിർമ്മാതാക്കളും താത്കാലികമായി ഉത്പാദനം നിർത്തിവയ്ക്കുന്നതിലേക്ക് വരെ എത്തിയിരിക്കുന്നു അവസ്ഥ. വാഹന വിൽപന കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലും വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ മാരുതിക്ക് കഴിഞ്ഞിരിക്കുന്നു. വിൽപ്പനയിൽ മുന്നിൽ നിൽക്കുന്ന ആദ്യ പത്ത് വാഹനങ്ങളിൽ ഏഴും മാരുതിയുടേതു തന്നെ. ജൂലൈമാസം 15062 […]

ഭാര്യയുടെ മരണത്തിൽ പങ്കുണ്ടെന്ന് പരാതി ; നടൻ മധു പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ഹൈദരാബാദ്: ഭാര്യയുടെ മരണത്തിൽ തെലുങ്കു സിനിമാ-സീരിയൽ നടൻ മധു പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരണത്തിൽ മധുവിനു പങ്കുണ്ടെന്ന ഭാര്യാപിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. സ്ത്രീധനത്തിന്റെ പേരിൽ മധു മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇതാണ് മകൾ ഭാരതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പിതാവ് പരാതിയിൽ വ്യക്തമാക്കുന്നു. ഹൈദരാബാദ് സ്വദേശിയായ ഭാരതിയെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ മധുവാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഭാര്യയെ കണ്ടെത്തിയത്. സോഫ്റ്റ് വെയർ എഞ്ചിനിയറായിരുന്നു ഭാരതി. ‘സീരിയലുകളിൽ അഭിനയിക്കുന്നതിനോട് […]

മരിച്ചെന്നു കരുതി കൊക്കയിൽ തള്ളിയയാൾ തിരികെയെത്തി ; പൊളിഞ്ഞത് സ്വത്ത് തട്ടിയെടുക്കാൻ അനിയൻ നടത്തിയ 20 ലക്ഷത്തിന്റെ കൊട്ടേഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊലപ്പെടുത്താൻ വേണ്ടി സയനൈഡ് നൽകി കൊക്കയിൽ തട്ടിയയാൾ മരണത്തെ മറികടന്ന് തിരിച്ചെത്തിയപ്പോൾ പൊളിഞ്ഞത് സ്വത്ത് തട്ടാൻ വേണ്ടി സ്വന്തം അനുജൻ തയ്യാറാക്കിയ ക്വട്ടേഷൻ പദ്ധതി. നെട്ടയത്ത് അഭിഭാഷകനായ ജ്യോതികുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിൽ അനുജനായ ജ്യോതീന്ദ്രനാഥും കൂട്ടാളികളുമാണ് പിടിയിലായത്. ജൂലൈ 3 ന് രാത്രിയിൽ ജ്യോതീന്ദ്രനാഥും സഹായികളും ചേർന്ന് ജ്യോതികുമാറിനെ തട്ടിക്കൊണ്ടു പോകുകയും അബോധാവസ്ഥയിലായ ജ്യോതികുമാറിനെ കലും കയ്യും കെട്ടി ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപത്തെ കൊക്കയിൽ ഉപേക്ഷിക്കുകയും ആയിരുന്നു. എന്നാൽ ബോധം തിരികെ കിട്ടിയപ്പോൾ കൊക്കയിൽ നിന്നും […]

മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണസേനയെ വിളിക്കാൻ സർക്കാർ തീരുമാനം ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണസേനയെ വിളിക്കാൻ സർക്കാർ തീരുമാനം. മഴ തുടരുന്നതിനെ തുടർന്ന് ഇന്ന് മുഖ്യമന്ത്രി വിളിച്ച ചേർത്ത അടിയന്തരയോഗത്തിലാണ് തീരുമാനം. ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റിനെ വിളിക്കാനാണ് തീരുമാനം. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഴ ശക്തമായതോടെ വടക്കൻ കേരളത്തിലും ഇടുക്കിയിലും നിരവധി ഇടങ്ങളിൽ ഉരുൾ പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂർ, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

വീണ്ടും കലിതുള്ളി കാലവർഷം : നിലമ്പൂർ മുങ്ങി ; ജനങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി

സ്വന്തം ലേഖിക നിലമ്പൂർ : രണ്ടു ദിവസമായിതുടരുന്ന കനത്ത മഴയിൽ നിലമ്പൂർ ടൗണും പരിസരപ്രദേശങ്ങളും വെള്ളത്തിനിടിയിലായി. നിലമ്പൂർ ടൗണിലെ ഭൂരിപക്ഷം പ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെ ജനങ്ങൾ സുരക്ഷിത കേന്ദരങ്ങളിലേയ്ക്ക് താമസം മാറി തുടങ്ങി. നിലമ്പൂർ ടൗണിലെ പ്രധാന റോഡിൽ രണ്ടാൾപ്പൊക്കത്തിൽ വെള്ളം ഉയർന്നിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ ഒന്നാംനില പൂർണമായും വെള്ളത്തിനടിയിലാണ്. ബുധനാഴ്ച രാത്രിമുതൽ നിലമ്പൂരിലും സമീപപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. കൂടാതെ വനമേഖലയിൽ പലയിടത്തും ഉരുൾപൊട്ടലും വെള്ളപ്പൊക്കം രൂപപ്പെടുന്നതിന് കാരണമായി. അതേസമയം ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലും പലയിടങ്ങളിൽനിന്നും ജനങ്ങൾ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് […]

അതിശക്തമായി കാലവർഷം തുടരുന്നു : ചുഴലിക്കാറ്റിൽ സ്‌കൂളിന്റെ മേൽക്കൂര തകർന്നു ;മഴക്കെടുതിയിൽ രണ്ട് മരണം

സ്വന്തം ലേഖകൻ ഇടുക്കി: സംസ്ഥാനത്ത് പല ജില്ലകളിലും അതിശക്തമായ മഴതുടരുന്നു. ഇടുക്കി,വയനാട്, കാസർകോട്, മലപ്പുറം തുടങ്ങി ഏതാണ്ട് എട്ടു ജില്ലകളിൽ കനത്ത മഴ പെയ്യുന്നു. ജില്ലകളിലെ ഭൂരിപക്ഷം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഈ പ്രദേശങ്ങളിൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു മാറ്റാനുള്ള രക്ഷാ പ്രവർത്തനം തുടങ്ങി കഴിഞ്ഞു. കൊട്ടിയൂരിൽ ചുഴലിക്കാറ്റിനെ തുടർന്ന് സ്‌കൂളിന്റെ മേൽക്കൂര തകർന്നു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് രണ്ട മരണം റിപ്പോർട്ട് ചെയ്തു. അട്ടപ്പാടിയിൽ വീടിന് മുകളിലേയ്ക്ക് മരം വീണ് ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ച ഒരാൾ. അതേസമയം വയനാട് പനമരത്ത് […]

ബ്രിട്ടീഷ് സർക്കാരിന്റെ സ്‌കോളർഷിപ്പ് മെറിൻ ജോസഫ് ഐപിഎസിന്

സ്വന്തം ലേഖിക ദില്ലി: ബ്രിട്ടീഷ് സർക്കാരിൻറെ സ്‌കോളർഷിപ്പ് നേടി വിദേശസർവ്വകലാശാലയിൽ പഠനത്തിന് പോകുന്നതിൻറെ സന്തോഷത്തിലാണ് മലയാളിയായ യുവ ഐപിഎസ് ഓഫീസർ മെറിൻ ജോസഫ്. ഓക്‌സ്‌ഫോർഡ് സർവ്വകലാശലയിലേക്കാണ് ഒരു വർഷത്തെ ഉപരിപഠനത്തിന് മെറിൻ ജോസഫിൻറെ യാത്ര. തിരക്കേറിയ പൊലീസ് ജീവതത്തിൽ നിന്നും വർഷങ്ങൾക്ക് ശേഷം വീണ്ടും പഠനത്തിരക്കുകളിലേക്ക് മടങ്ങുകയാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫ്. ബിഎ ഹോണേഴ്‌സ് ബിരുദധാരിയായ മെറിൻ പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്‌സിനാണ് ബ്രിട്ടീഷ് ചീവ്‌നിംഗ് ഗുരുകുൽ സ്‌കോളർഷിപ്പ് നേടിയത്. സർക്കാരിൻറെ അന്തിമ അനുമതി നേടിയാലുടൻ ലണ്ടിനേക്ക് പോകും. മെറിൻറെ ആദ്യ […]

കോടിമത നാലുവരിപ്പാതയിൽ അപകടം: മഴയിൽ റോഡിൽ തെന്നിമാറി ഫുട്പാത്തിലൂടെ പാഞ്ഞ കാർ ഫ്രൂട്‌സ് കട ഇടിച്ചു തകർത്തു

സ്വന്തം ലേഖകൻ കോട്ടയം: കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും തെന്നിമാറി, ഫുട്പാത്തിലൂടെ പാഞ്ഞ് റോഡരികിലെ ഫ്രൂട്ട്‌സ് കട ഇടിച്ചു തകർത്തു. വ്യാഴാഴ്ച പുലർച്ചെ ആറു മണിയോടെ കോടിമത നാലു വരിപ്പാതയിൽ വിൻസർ കാസിൽ ഹോട്ടലിന് എതിർവശത്തായിരുന്നു സംഭവം. കോട്ടയം നഗരത്തിൽ നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഫുട്പാത്തിലേയ്ക്ക് പാഞ്ഞു കയറുകയായിരുന്നു. തുടർന്ന് സമീപത്തെ ഫ്രൂട്ട്‌സ് കട പൂർണമായും ഇടിച്ചു തകർത്തു. കാറിന്റെ എയർ ബാഗുകൾ കൃത്യ സമയത്ത് വർക്ക് ചെയ്തതിനാൽ അപകടം ഒഴിവായിട്ടുണ്ട്. എന്നാൽ, നാലുവരിപ്പാതയിൽ അമിത […]